'പൾസർ സുനി ജീവനോടെ ഉണ്ടെങ്കിൽ അല്ലേ കേസ് ഉണ്ടാകൂ,പുറത്തിറക്കേണ്ട ഉദ്ദേശം പലത്'; അഡ്വ ടിബി മിനി
നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ച മുഖ്യപ്രതി പൾസർ സുനിക്ക് വേണ്ടി കോടതിയിൽ ഹാജരായത് പ്രമുഖ അഭിഭാഷകയായ സന റഈസ് ഖാനായിരുന്നു. ഷീന ബോറ വധക്കേസിൽ ഇന്ദ്രാണി മുഖർജിക്ക് വേണ്ടി ഹാജരായ അഭിഭാഷകയാണവർ.
ഒരു സിറ്റിംഗിനായി ലക്ഷങ്ങൾ വക്കീൽ ഫീസ് ഈടാക്കുന്ന സനയെ പോലൊരു അഭിഭാഷക എങ്ങനെയാണ് സുനിക്ക് വേണ്ടി ഹാജരായത് എന്ന ചോദ്യമാണ് ഉയരുന്നത്. ഇക്കാര്യത്തിൽ സർക്കാർ അന്വേഷണം നടത്തണമെന്ന് പറയുകയാണ് അഭിഭാഷകയായ അഡ്വ ടി ബി മിനി. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ മിനി പറഞ്ഞ വാക്കുകളിലേക്ക്

'വിചാരണ പൂർത്തീകരിക്കാനായി. പൾസർ സുനി പുറത്തിറങ്ങുന്നത് ജീവന് ഭീഷണി തന്നെയായിരിക്കും. ഒന്നുകിൽ ബാലചന്ദ്രകുമാർ അല്ലെങ്കിൽ സുനി ഇവരിൽ രണ്ട് പേരിൽ ഒരാൾ ഇല്ലാതായാൽ കേസ് തീർന്നു. അതുകൊണ്ട് സുനിക്ക് വലിയ ഭീഷണി ഉണ്ടാകാാൻ സാധ്യത ഉണ്ട്. ഇത്രയും വലിയ വക്കീൽ ഫീസ് ഒക്കെ നൽകി സുപ്രീം കോടതിയിൽ പോകാനുള്ള ശമ്പളമൊക്കെ സുനിക്ക് ജയിലിൽ നിന്ന് കിട്ടുന്നുണ്ടോയെ്ന് അറിയില്ല.
മിഠായി മേടിക്കാൻ കാശില്ലാത്ത സുനിക്ക് വേണ്ടി ലക്ഷങ്ങൾ മുടക്കുന്നത് ആരാണ്? ഇതൊക്കെ ഗൗരവമായിട്ടുള്ള വിഷയമാണ്. സുനിക്ക് വേണ്ടി ആരോ പുറത്ത് നിന്ന് പ്രവർത്തിക്കുന്നുണ്ട്. സുനി പുറത്തിറങ്ങേണ്ടത് പല ഉദ്ദേശങ്ങളും ഉണ്ടാകും. സുനി ജീവനോടെ ഉണ്ടെങ്കിൽ അല്ലേ കേസ് ഉണ്ടാകൂ.സുനി ഇതുവരെ കോടതിയിൽ പറഞ്ഞ കാര്യങ്ങൾ മാറ്റി പറയിക്കേണ്ടതുണ്ടെങ്കിൽ സുനിയെ കൈയ്യിൽ കിട്ടേണ്ടേ?

ഇരയുടെ കാര്യത്തിൽ ഒരുപക്ഷേ ശമ്പളം പോലും വാങ്ങാതെ അഭിഭാഷകർ ഹാജരാകും. ക്രിമിനലിനെ അഭിഭാഷകൻ സഹായിക്കാൻ വരുമ്പോൾ അത് ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ചെയ്യാം. ആ ബന്ധം എന്താണെന്നാണ് അറിയേണ്ടത്. പൈസ വേണ്ട മറ്റ് ബന്ധം എന്തെങ്കിലും ഉണ്ടെങ്കിൽ അത് അന്വേഷിക്കേണ്ടേ? സർക്കാർ ഇക്കാര്യം അന്വേഷണം.
ഞങ്ങൾ ഒരുപക്ഷത്ത് നിൽക്കുന്ന ആളുകളാണ്. അതുകൊണ്ട് തന്നെ ഇതിന് പിന്നിൽ ആരെങ്കിലും ഉണ്ടോയെന്ന് സ്വാഭാവികമായും സംശയം വരാം. വലിയ സമ്പാദ്യങ്ങൾ ഒന്നും ഇല്ലാത്ത, ജയിലിൽ കഴിയുന്ന, വീട്ടിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉള്ള ഒരാൾക്ക് എങ്ങനെയാണ് ഇത്രയും കണക്ഷൻ ഉണ്ടാക്കാൻ കഴിയുന്നത്.പൾസർ സുനിയാണ് പൈസ കൊടുത്തതെങ്കിൽ അത് എങ്ങനെ ലഭിച്ചു എന്നത് അന്വേഷിക്കണം', അഡ്വ ടിബി മിനി പറഞ്ഞു.
കേസിൽ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ ക്രോസ് വിസ്താരം നീളുന്നതിനേയും മിനി വിമിർശിച്ചു. പ്രതിക്ക് സാക്ഷികളെ ക്രോസ് ചെയ്യാനുള്ള അവകാശം ഉണ്ട്. എന്നാൽ മരണത്തോട് മല്ലടിച്ച് കൊണ്ടിരിക്കുന്ന ബാലചന്ദ്രകുമാറിനെ പോലെ ഒരാളെ ഈ രീതിയിൽ ദ്രോഹിക്കുകയെന്നത് മനുഷ്യാവകാശ കമ്മീഷൻ ഇടപെടേണ്ട വിഷയമാണ്.

രണ്ടര ദിവസം കൊണ്ട് പ്രോസിക്യൂഷൻ കൊടുത്ത കാര്യങ്ങളാണ് ക്രോസ് ചെയ്യുന്നത്. 21 ദിവസമാണ് ക്രോസ് ചെയ്യുന്നത്. ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ കോടതിയെ സമീപിക്കണം.
നടി ആക്രമിക്കപ്പെട്ട കേസിൽ പുതിയ പ്രോസിക്യൂഷൻ വന്ന് വിസ്താരം തുടങ്ങിയ ശേഷം കോടതി ഈ കേസിൽ വളരെ നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്. ഫെയര ട്രയൽ ആണ് ഇപ്പോൾ നടക്കുന്നതെന്നാണ് മനസിലാക്കാൻ സാധിച്ചത്. എന്നിരുന്നാലും പ്രതിയെ ഇത്തരത്തിൽ ദിവസങ്ങളോളം ചോദ്യം ചെയ്യുന്നത് പ്രതിഷേധിക്കേണ്ടതാണ്. ആരോഗ്യമുള്ള ഒരാളെയാണ് ചോദ്യം ചെയ്യുന്നതെങ്കിൽ കുഴപ്പമില്ല. എന്നാൽ ഇതൊട്ടും മാനുഷികമല്ല. ദിലീപിന്റെ അഭിഭാഷകർ ഇതിൽ കൂടുകൽ കുഴിച്ചെടുക്കാൻ നോക്കുന്നതെന്ന് അറിയില്ല.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications