കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിജീവിതയെ അപമാനിച്ചു; കോടിയേരി ഉള്‍പ്പെടെയുള്ള ഇടത് നേതാക്കന്മാര്‍ക്കെതിരെ പരാതി

, ദിലീപ് കേസ്, ദിലീപ് കേസ് വാര്‍ത്തകള്‍

Google Oneindia Malayalam News

തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും എംപിയുമായ ജെബി മേത്തര്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഗതാഗത മന്ത്രി ആന്റണി രാജു, മുന്‍ മന്ത്രി എംഎം മണി എംഎല്‍എ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി.

സത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് നേതാക്കള്‍ നടത്തിയതെന്നും സ്ത്രീയെന്ന നിലയില്‍ അതിജീവിത നേരിടുന്ന ഗൗരവമായ പ്രശ്നങ്ങളെ രാഷ്ട്രീയപ്രേരിതമായ ആരോപണം മാത്രമായി ലഘൂകരിക്കുന്നത് അവഹേളനമാണെന്നും പരാതിയില്‍ പറയുന്നു.

 jebi

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കാനില്ലെന്ന് കോടതി വ്യക്തമാക്കി. അതിജീവിത നല്‍കിയ ഹരജി പരിഗണിക്കവേയായിരുന്ന കോടതിയുടെ പരാമര്‍ശമശം. അന്വേഷണത്തിന് സമയം ആവശ്യമാണെങ്കില്‍ വിചാരണക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

 അതിന്റെ നാന്ദിയായിട്ടാണ് കേസന്വേഷണം അവസാനിപ്പിക്കുന്നത്..പരിഹാസവുമായി സാറ ജോസഫ് അതിന്റെ നാന്ദിയായിട്ടാണ് കേസന്വേഷണം അവസാനിപ്പിക്കുന്നത്..പരിഹാസവുമായി സാറ ജോസഫ്

നടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടയിട്ടുണ്ട്. വെള്ളിയാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
പ്രതിഭാഗത്തിന്റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു.

കേസിലെ പ്രധാനപ്പെട്ടയാളിലൊരാളാണ് എട്ടാം പ്രതി ദിലീപ് എന്നും എന്നാല്‍ ദിലീപിനെ കക്ഷി ചേര്‍ത്ത് കൊണ്ടല്ല ഹര്‍ജി വന്നിരിക്കുന്നത് എന്നും കോടതി നിരീക്ഷിച്ചു. അതിനാല്‍ ദിലീപിന്റെ ഭാഗം കൂടി കേള്‍ക്കേണ്ടതുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

നടിയെ ആക്രമിച്ച കേസ്: സമയപരിധി നീട്ടി നല്‍കില്ലെന്ന് ഹൈക്കോടതി; അതിജീവിതയുടെ ഭീതി അനാവശ്യമെന്ന് സര്‍ക്കാര്‍നടിയെ ആക്രമിച്ച കേസ്: സമയപരിധി നീട്ടി നല്‍കില്ലെന്ന് ഹൈക്കോടതി; അതിജീവിതയുടെ ഭീതി അനാവശ്യമെന്ന് സര്‍ക്കാര്‍

അന്വേഷണം അട്ടിമറിക്കുന്നു എന്ന നടിയുടെ ഭീതി അനാവശ്യമാണെന്ന് ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ പറഞ്ഞു. സര്‍ക്കാര്‍ നടിക്കൊപ്പമാണ്. നടി നിര്‍ദേശിച്ചയാളെയാണ് പ്രോസിക്യൂട്ടറാക്കിയത്. നടിയുമായി ആലോചിച്ച് പുതിയ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയോഗിക്കുമെന്നും ഡിജിപി അറിയിച്ചു. അതിജീവിതയുടെ ഹര്‍ജി പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുന്നതായി ഡി ജി പി ഹൈക്കോടതിയെ അറിയിച്ചു.

എന്നാല്‍ അങ്ങനെ ആവശ്യപ്പെടാനാവില്ലെന്നും കേസില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും കോടതി ആവശ്യപ്പെട്ടു. ദിലീപിന് ഭരണ മുന്നണിയുമായി ബന്ധമുണ്ടെന്നും ഭരകക്ഷിയില്‍പ്പെട്ട നേതാക്കള്‍ കേസ് അന്വേഷണം അവസാനിപ്പിക്കുമെന്നും അതിജിവിത ഹരജിയില്‍ പറഞ്ഞിരുന്നു.

Recommended Video

cmsvideo
നടിയെ ആക്രമിച്ച കേസിൽ ഇനി അന്വേഷണമില്ല. ക്രൈംബ്രാഞ്ച് പിന്മാറി

English summary
dileep actress case: Complaint against Left leaders including Kodiyeri for insulting survivor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X