Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേസില്‍ ദിലീപും ഞാനും ഒരു പോലെയല്ലേ': ഒടുവില്‍ വിജീഷിനും ജാമ്യം, ഇനി അകത്തുള്ളത് സുനി മാത്രം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിനും ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഇതോടെ കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനി മാത്രമാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. അകാരണമായി വിചാരണ നീട്ടിക്കൊണ്ടുപോവുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന വാദം ഉയർത്തിക്കൊണ്ടായിരുന്നു വിജീഷ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ പള്‍സർ സുനി ഒഴികേയുള്ള മറ്റ് പ്രതികളും ഇതേ വാദം ഉയർത്തി സുപ്രീംകോടതിയില്‍ അടക്കം പോയി ജാമ്യം നേടിയെടുത്തിരുന്നു. തനിക്ക് മനുഷ്യാവകാശം നിഷേധിക്കുന്നുവെന്നും പ്രതി കോടതിയില്‍ വാദിച്ചു. ഇതോടെ ഉപാധികളോടെ വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

കേസില്‍ തന്നെപ്പോലെ തന്നെ ഗൂഡാലോചനക്കുറ്റം

കേസില്‍ തന്നെപ്പോലെ തന്നെ ഗൂഡാലോചനക്കുറ്റം ആരോപിക്കപ്പെട്ട ഒരു പ്രതിയാണ് ദിലീപ്. ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് പോലും കോടതികള്‍ ഇതിനോടകം തന്നെ ജാമ്യം അനുവദിച്ചു. അങ്ങനെയെങ്കില്‍ സമാനമായ കുറ്റകൃത്യത്തില്‍ ഏർപ്പെട്ട വിജീഷന് എന്തുകൊണ്ട് ജാമ്യം നല്‍കുന്നില്ലെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ വക്കീല്‍ ചോദിച്ചു.

സുപ്പർ ഗ്ലാമറസ് ചിത്രങ്ങളുമായി കനിഹ: ഫിറ്റ്ന്സ് ഫ്രീക്കിന്റെ രഹസ്യം

കേസില്‍ ദിലീപ് ഉള്‍പ്പടെ ആകെ എട്ട് പ്രതി

കേസില്‍ ദിലീപ് ഉള്‍പ്പടെ ആകെ എട്ട് പ്രതികളാണ് ഉള്ളത്. ഇതിലാണ് പള്‍സർ സുനി ഒഴികേയുള്ള എല്ലാവർക്കും ജാമ്യം ലഭിച്ചത്. മൂന്ന് മാസത്തിനടുത്ത് ജയിലില്‍ കിടന്നതിന് ശേഷമായിരുന്നു ദിലീപിന് നേരത്തെ കേസില്‍ ജാമ്യം ലഭിച്ചത്. ആക്രമണം നടക്കുമ്പോള്‍ പള്‍സര്‍ സുനിക്കൊപ്പം ഉണ്ടായിരുന്നയാളാണ് വിജീഷ്. നടിയെ ആക്രമിക്കാനുള്ള സംഘത്തിൽ സുനിയോടൊപ്പം അത്താണി മുതലായിരുന്നു വിജീഷ് വാഹനത്തിലുണ്ടായിരുന്നത്.

സാഗർ വിൻസെന്റിന്റെ ഹർജി ഹൈക്കോടതി തളളി

അതേസമയം, നടിയെ ആക്രമിച്ച കേസിൽ സാക്ഷി സാഗർ വിൻസെന്റിന്റെ ഹർജി ഹൈക്കോടതി തളളി. ചോദ്യം ചെയ്യലിന് മുൻകൂർ നോട്ടീസ് നൽകണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സാഗറിന്റെ ഹർജി ഹൈക്കോടതി തള്ളിയത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചായിരുന്നു സാഗർ ഹൈക്കോടതിയെ സമീപിച്ചത്.

കാവ്യാ മാധവന്റെ ഉടമസ്ഥതിയുള്ള ലക്ഷ്യ

കാവ്യാ മാധവന്റെ ഉടമസ്ഥതിയുള്ള ലക്ഷ്യയിലെ മുന്‍ ജീവനക്കാരന്‍ കൂടിയാണ് സാഗർ. തെളിവുകൾ ഉണ്ടാക്കാൻ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തുകയാണ്. തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണം സംഘം നൽകിയ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നും സാഗർ ഹർജിയിലൂടെ ആവശ്യപ്പെട്ടിരുന്നു.

വാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പ്രോസിക്യൂഷൻ

എന്നാൽ ഹർജിക്കാരന്റെ വാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. പ്രോസിക്യൂഷന്‍ വാദം ശരിവെക്കുന്ന രീതിയിലുള്ള വിധിയാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ജസ്റ്റിസ് അനു ശിവരാമന്റെ സിംഗിൾ ബഞ്ചാണ് ആലപ്പുഴ സ്വദേശിയായ സാഗറിന്റെ ഹർജിയില്‍ വിധി പറഞ്ഞത്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെ ഉടന്‍ തന്നെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മുഖ്യപ്രതി പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തിലും തെളിവ് നശിപ്പിച്ചതിലും ആണ് ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുള്ളത്. ദിലീപിന്റെ ഒരു കാറ് കഴിഞ്ഞ ദിവസം ആലുവയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തിരുന്നു. റിൽ പൾസർ സുനിയോടൊപ്പം അനൂപ് ഉണ്ടായിരുന്നുവെന്നാണ് ബാലചന്ദ്രകുമാർ മൊഴി നൽകിയിട്ടുള്ളത്

2016 ഡിസംബർ 26ന് താൻ ദിലീപിനെ കാണാൻ പോയപ്പോൾ

2016 ഡിസംബർ 26ന് താൻ ദിലീപിനെ കാണാൻ പോയപ്പോൾ പൾസർ സുനി ദിലീപിന്‍റെ ആലുവയിലെ പത്മസരോവരം വീട്ടിലുണ്ടായിരുന്നു. വീട്ടിൽ നിന്ന് ദിലീപിന്‍റെ കാറിൽ മടങ്ങുമ്പോൾ സുനിയെ ദിലീപ് തനിക്കൊപ്പം കാറിൽ കയറ്റിവിട്ടുവെന്നും അപ്പോള്‍ ദിലീപിന്റെ സഹോദരന്‍ അനൂപും കാറിലുണ്ടായിരുന്നുവെന്നായിരുന്നു ബലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+