Get Updates
Get notified of breaking news, exclusive insights, and must-see stories!

അത് നടക്കരുത്, തന്ത്രം പൊളിക്കാന്‍ ദിലീപിന്റെ കുതന്ത്രം: ആവശ്യം അംഗീരിക്കുമോ, ഇന്ന് നിർണ്ണായകം

ദില്ലി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് എട്ടാം പ്രതി ദിലീപ് നല്‍കിയ ഹർജി ഇന്ന് കോടതി പരിഗണിക്കും. വിചാരണ സമയ ബന്ധിതമായി തീർക്കാന്‍ വിചാരണ കോടതിക്ക് നിർദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതി നല്‍കിയ ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. വാദിഭാഗം കേസ് അനാവശ്യമായി നീണ്ടിക്കൊണ്ടുപോവാന്‍ ശ്രമിക്കുകയാണെന്നാണ് ദിലീപിന്റെ വാദം. ദിലീപിന്റെ ഹർജിയുടെ പശ്ചാത്തലത്തില്‍ വിചാരണ എത്രനാളുകള്‍ക്കുള്ളില്‍ പൂർത്തിയാക്കാന്‍ സാധിക്കുമെന്നതില്‍ നേരത്തെ വിചാരണ കോടതിയില്‍ നിന്നും സുപ്രീംകോടതി തല്‍സ്ഥിതി റിപ്പോർട്ട് തേടിയിരുന്നു. ഇതിന് വിചാരണ കോടതി നല്‍കിയ മറുപടിയും ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ

ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം നടത്തുകയും ഒട്ടനവധി പുതിയ തെളിവുകള്‍ കണ്ടെത്തുകയും ചെയ്തും. ദിലീപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുകയും സുഹൃത്ത് ശരത് കുമാറിനെ കുടി കേസില്‍ പ്രതിയായി ചേർക്കുകയും ചെയ്തു.

പുതിയ തെളിവുകളുടെ അടിസ്ഥാനത്തി

പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നേരത്തെ വിസ്തരിച്ചവരെ ഒരിക്കല്‍കൂടി വിസ്തരിക്കാന്‍ പ്രോസിക്യൂഷന് നീക്കമുണ്ട്. ഇതിന് തടയിടുകയാണ് ദിലീപിന്റെ ലക്ഷ്യം. വിചാരണ നടപടികൾ നീളാതെയിരിക്കാൻ കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നുമാണ് ദിലീപ് ഹർജിയിലൂടെ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, അതിജീവിത

അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, അതിജീവിത എന്നിവർ, വിവിധ കാരണങ്ങള്‍ ഉന്നയിച്ച് വിചാരണ പൂർത്തിയാക്കി വിധി പറയാൻ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. തന്റെ മുൻ ഭാര്യയും ഒരു ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥനും തന്നെ കേസിൽ പെടുത്തിയതിന് ഉത്തരവാദിയാണെന്നും ദിലീപ് നല്‍കിയ ഹർജിയിലുണ്ട്.

തന്നെ കേസില്‍പ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍

തന്നെ കേസില്‍പ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ നിലവില്‍ ഡി ജി പി റാങ്കിൽ ആണ്. കേസിന്റെ വിചാരണ നീണ്ടുപോവുന്നത് തന്റെ പ്രൊഫഷണേയും ബാധിക്കുന്നു എന്ന് തുടങ്ങിയ കാര്യങ്ങളും ദിലീപ് സൂചിപ്പിച്ചിട്ടുണ്ട്. കേസ് നിലവിലെ കോടതിയില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്.

കേസിലെ വിചാരണക്ക് അടുത്ത മാസം ഫെബ്രുവരി വരെ

അതേസമയം, കേസിലെ വിചാരണക്ക് അടുത്ത മാസം ഫെബ്രുവരി വരെ നേരത്തെ സുപ്രീംകോടതി സമയം അനുവദിച്ചിരുന്നു. വിചാരണ കോടതിയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ വിധി. വിചാരണയ്ക്ക് കൂടുതൽ സമയം തേടിയാണ് വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചത്. ഇത് അംഗീകരിച്ച കോടതി വിചാരണ പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും വ്യക്തമാക്കുകയായിരുന്നു.

കേസിൽ വാദം പൂർത്തിയാക്കി വിധി പറയാൻ

കേസിൽ വാദം പൂർത്തിയാക്കി വിധി പറയാൻ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നായിരുന്നു വിചാരണക്കോടതിയുടെ ആവശ്യം. ഇത് അംഗീകരിച്ചുകൊണ്ടാണ് വിചാരണ ജനുവരി 31നുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ബേല എം ത്രിവേദിയും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കിയത്.

കേസ് പരിഗണിച്ചാൽ തനിക്ക് നീതി കിട്ടില്ലെന്ന്

അതേസമയം, നിലവിലെ വിചാരണ കോടതി ജഡ്ജിയായ ഹണി എം വർഗീസ് കേസ് പരിഗണിച്ചാൽ തനിക്ക് നീതി കിട്ടില്ലെന്ന് കാണിച്ച് അതിജീവിത നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി മാറ്റം വേണമെന്ന നടിയുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഇതോടെയാണ് കോടതി മാറ്റമെന്ന ആവശ്യവുമായി അതിജീവിത സുപ്രീംകോടതിയിലെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+