കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സര്‍ക്കാര്‍ ഇപ്പോഴും ഇരയ്‌ക്കൊപ്പം, ജനങ്ങളുടെ മുന്നില്‍ കേസ് അന്വേഷണത്തിന്റെ അനുഭവമുണ്ട്'; ടിപി രാമകൃഷ്ണന്‍

Google Oneindia Malayalam News

കൊച്ചി : കേരളത്തിലെ ഏത് സ്ത്രീ പീഡന കേസ് എടുത്ത് പരിശോധിച്ചാലും സര്‍ക്കാര്‍ എപ്പോഴും ഇരയോടൊപ്പമാണ് നിന്നിട്ടുള്ളതെന്ന് സി പി എം നേതാവ് ടി പി രാമകൃഷ്ണന്‍ . പൊലീസിന്റെ അന്വേഷണത്തില്‍ അല്‍പം പോലും വീഴ്ച വരുത്താതെ മുമ്പോട്ട് കൊണ്ടു പോയതിന്റെ അടിസ്ഥാനത്തിലാണ് വിസ്മയ കേസില്‍ ശ്രദ്ധേയമായ വിധി ഉണ്ടായിട്ടുള്ളത് .

ബോളിവുഡ് താരങ്ങള്‍ വഴിമാറിനില്‍ക്കും; അനഘ...നിങ്ങള്‍ മാസാണ്, വൈറല്‍ ചിത്രങ്ങള്‍

കുറ്റവാളിക്ക് രക്ഷപ്പെടാന്‍ ഒരു പഴുതും ലഭിച്ചിട്ടില്ല. കേരളത്തിലെ സര്‍ക്കാര്‍ ഒരു കേസ് കൈകാര്യം ചെയ്തതിലുള്ള ഏറ്റവും അവസാനത്തെ ഉദാഹരണമാണെന്ന് ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി . വണ്‍ ഇന്ത്യ മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത് .

Recommended Video

cmsvideo
സർക്കാർ എല്ലാ കാലത്തും ഇരക്കൊപ്പം | TP RamaKrishnan About Actress Case | #Interview | OneIndia
1

നടിയെ ആക്രമിച്ച സംഭവത്തില്‍ സര്‍ക്കാരിന്റെ സമീപനം മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. ആക്രമണത്തിനിരയായ സ്ത്രീ നല്‍കിയ പരാതിയെല്ലാം മുഖവിലയ്‌ക്കെടുത്ത് നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിട്ടുണ്ട്. ആരോപിക്കപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യുകയും ജയിലില്‍ കഴിയേണ്ട സ്ഥിതിയെല്ലാം കേരളത്തിലുണ്ടായിട്ടുണ്ട്. ഇപ്പോഴും ഇരയോടൊപ്പം തന്നെയാണ് സര്‍ക്കാരെന്ന് ടി പി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

2

ഇരയ്ക്ക് അനുകൂലമായ നിലപാടാണ് കേസ് അന്വേഷണത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുക. അതില്‍ ഒരു വീഴ്ചയും വരില്ല എന്നത് സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയതാണ്. അതുകൊണ്ട് ഒരു ആശങ്കയും അക്കാര്യത്തില്‍ വേണ്ട. ഇതൊക്കെ ചൂണ്ടിക്കാണിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ ജനങ്ങളെ തിരിച്ചുവിടാനുള്ള ശ്രമം നടക്കുന്നുണ്ട്. അതില്‍ ജനങ്ങള്‍ അകപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

3

ജനങ്ങളുടെ മുന്നില്‍ കേസ് അന്വേഷണത്തിന്റെ അനുഭവങ്ങളുണ്ട്. സത്യസന്ധവും വസ്തുതാപരവുമായ അന്വേഷണമാണ് നടക്കുന്നത്. അങ്ങനെയാണ് കോടതി കുറ്റവാളികളെ ശിക്ഷിക്കുന്നതിലേക്ക് എത്തുന്നത്. അതാണ് കേരളത്തിലെ അനുഭവം. അതില്‍ നിന്ന് വ്യത്യസ്തമായ ഒരു നില വരാനെ പോകുന്നില്ല.

4

ഈ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയില്‍ ജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണയുണ്ടാകും സംശയമുണ്ടാകും. അത് ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. അതേസമയം, നടിയെ ആക്രമിച്ച കേസിനെ കുറിച്ച് എം എം മണി നടത്തിയ പരാമര്‍ശത്തെ കുറിച്ചും ടി പി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

5

എം എം മണി വളരെ ശുദ്ധഗതിക്കാരനായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ്. അദ്ദേഹം ഇരയ്‌ക്കെതിരായ പ്രതികരണം അല്ല നടത്തിയത്. അത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഒരിക്കലും എം എം മണി ഇരയ്ക്ക് എതിരായ ഒരു നിലപാട് സ്വീകരിക്കുന്ന പ്രശ്‌നമില്ല. അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ എന്തെങ്കിലും സംശയം തോന്നിയിട്ടുണ്ടെങ്കില്‍ അത് തെറ്റിദ്ധാരണ മാത്രമാണെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

6

അതേസമയം, നടിയെ ആക്രമിച്ച കേസ് നാണംകെട്ട കേസാണെന്നാണ് എം എം മണി കഴിഞ്ഞ ദിവസം പറഞ്ഞത്. വിശദമായി പരിശോധിച്ചാല്‍ പറയാന്‍ കൊള്ളാത്ത പല കാര്യങ്ങളുമുണ്ട്. കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 'കേസ് എന്നൊക്കെ പറഞ്ഞാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി തീരുമാനിക്കേണ്ട കാര്യമാണ്.

7

നമുക്ക് അത് സംബന്ധിച്ച് എല്ലാമൊന്നും പറയാന്‍ പറ്റില്ല. കേസെടുക്കാനും അന്വേഷണം നടത്താനും കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും കോടതിയില്‍ ഹാജരാക്കാനും നിലപാടെടുത്തോ എന്നതാണ് പ്രശ്‌നം. ബാക്കിയൊക്കെ കോടതിയിലെ വിചാരണയും വാദകോലാഹലവുമൊക്കെയാണെന്നും എം എം മണി പറഞ്ഞിരുന്നു.

സർക്കാരിനെതിരെ പറഞ്ഞിട്ടില്ലെന്ന് അതിജീവിത, 'മുഖ്യമന്ത്രിയുടെ വാക്കുകളില്‍ പരിപൂര്‍ണ വിശ്വാസം'സർക്കാരിനെതിരെ പറഞ്ഞിട്ടില്ലെന്ന് അതിജീവിത, 'മുഖ്യമന്ത്രിയുടെ വാക്കുകളില്‍ പരിപൂര്‍ണ വിശ്വാസം'

English summary
Dileep Actress Case: CPM Leader TP Ramakrishnan Says Government is always with the victim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X