' ദൃശ്യങ്ങൾ നമ്മൾ പലതവണ കണ്ടതല്ലേ';ദിലീപിന് കുരുക്കായി സംഭാഷണം?..ഹൈക്കോടതിയിൽ റിപ്പോർട്ട്
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിലെ തുടർ അന്വേഷണം സംബന്ധിച്ചുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കേസിൽ ദിലീപിനെതിരെ നിരവധി തെളിവുകൾ ഉണ്ടെന്നാണ് അന്വേഷണ സംഘം അവകാശപ്പെടുന്നത്. ദിലീപിന്റെ ഫോണിൽ നിന്നും 12 ചാറ്റുകൾ നീക്കം ചെയ്തത് ഉൾപ്പെടെയുള്ള കാര്യങ്ങൾ റിപ്പോർട്ടിൽ അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.
'തൂക്കിക്കൊല്ലാതിരിക്കാൻ പറ്റുവോ'; കിടിലൻ ലുക്കിൽ കിടിലൻ ഫോട്ടോ..റിമയ്ക്ക് പിന്തുണയുമായി അഭയ ഹരൺമയി
അതിനിടെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപ് കണ്ടു എന്ന് വ്യക്തമാക്കുന്ന തെളിവുകൾ അന്വേഷണ സംഘം ഹൈക്കോടതിയിൽ ഹാജരാക്കിയതായി റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്തു. വിശദമായി വായിക്കാം

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ നടൻ തന്റെ വീടായ പത്മസരോവരത്തിൽ വെച്ച് കണ്ടുവെന്ന് കേസിലെ മുഖ്യ സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാർ നേരത്തേ മൊഴി നൽകിയിരുന്നു. കേസിൽ 'വിഐപി'യെന്ന് തോന്നിക്കുന്നയാൾ ദൃശ്യങ്ങൾ അടങ്ങിയ ടാബ് ദിലീപിന് കൈമാറിയെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. ദൃശ്യങ്ങൾ കണ്ട ശേഷം ദിലീപ് ഈ ടാബ് ഭാര്യ കാവ്യ മാധവന് കൈമാറിയെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.

കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം ദിലീപിനെ ചോദ്യം ചെയ്തിരുന്നു. രണ്ട് ദിവസം നടത്തിയ ചോദ്യം ചെയ്യലിൽ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടോ, ദൃശ്യങ്ങൾ ദിലീപ് കണ്ടിരുന്നോ എന്നീ കാര്യങ്ങളാണ് അന്വേഷണ സംഘം ചോദിച്ചത്.
എന്നാൽ താൻ ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന് ദിലീപ് മൊഴി നൽകിയത്.

അതേസമയം ദിലീപിന്റെ വാദങ്ങൾ തള്ളികൊണ്ടുള്ള റിപ്പോർട്ടാണ് ഇപ്പോൾ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത. പ്രതി ദിലീപും അഭിഭാഷകനും നിരവധി തവണ ദൃശ്യങ്ങൾ കണ്ടെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അന്വേഷണ സംഘം വ്യക്തമാക്കുന്നതെന്ന് റിപ്പോർട്ടർ ചാനൽ വാർത്തയിൽ പറയുന്നു. സഹോദരി ഭര്‍ത്താവായ സുരാജിന്റെ ഫോണില്‍ നിന്ന് ദിലീപ് അഭിഭാഷകനോട് നടത്തുന്ന സംഭാഷണത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നതെന്നാണ് പോലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

2019 ഡിസംബര്‍ 19ന് നടന്ന സംഭാഷണമാണ് അന്വേഷണസംഘം ഹാജരാക്കിയത്. നമ്മൾ പല പ്രാവശ്യം കണ്ടതാ എന്ന് പറയുന്നതായുളള അഭിഭാഷകനായ സുജേഷിന്റെ സംഭാഷണമാണ് സമർപ്പിച്ചിരിക്കുന്നത്.

ദിലീപ് ദൃശ്യങ്ങൾ കണ്ടുവെന്നതിന്റെ തെളിവാണിതെന്നും സംഭാഷണം ഇരുവരുടേതുമാണെന്ന് തെളിയിക്കാൻ ശബ്ദ സാമ്പിൾ പരിശോധിക്കാൻ അനുമതി വേണമെന്നും അന്വേഷണ സംഘം ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയ ഓഡിയോ ക്ലിപ്പുകളും അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

കേസിൽ ഈ ശിക്ഷ താൻ അനുഭവിക്കേണ്ടതല്ലെന്നും മറ്റൊരു പെണ്ണാണ് ശിക്ഷ അനുഭവിക്കേണ്ടതെന്നും ദിലീപ് പറയുന്നതായുള്ള ഓഡിയോ ക്ലിപ്പുകളാണ് കൈമാറിയിരിക്കുന്നത്. ആ സ്ത്രീയെ നമ്മൾ രക്ഷിച്ച് രക്ഷിച്ച് ഒടുവിൽ ഞാൻ ശിക്ഷിക്കപ്പെട്ടു എന്നാണ് ഓഡിയോയിൽ ഉള്ളത്. ഈ സംഭാഷണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസിൽ 'മാഡ'ത്തിന് പങ്കുണ്ടെന്ന ആരോപണം ബാലചന്ദ്രകുമാർ ഉന്നയിച്ചത്.

അതിനിടെ നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ചില പുതിയ ഡിജിറ്റൽ തെളിവുകളിൽ നിർണായക വിവരങ്ങളുണ്ടെന്നും
കേസിലെ വി ഐ പിയെന്ന് സംശയിക്കുന്ന ശരതും സുരാജും തമ്മിലുള്ള സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ കാവ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ നടി ചെന്നൈയിലാണെന്നാണ് വിവരം. തിരിച്ചെത്തിയാൽ ഉടൻ തന്നെ നടിയെ ചോദ്യം ചെയ്തേക്കും. നടിയെ ചോദ്യം ചെയ്യാൻ സർക്കാരിന്റെ അനുമതി ക്രൈംബ്രാഞ്ച് സംഘം തേടിയിട്ടുണ്ട്. വീട്ടിൽ വെച്ച് തന്നെയാകും കാവ്യയെ ചോദ്യം ചെയ്തേക്കുക.

നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ ടാബ് ദിലീപ് കാവ്യയ്ക്ക് നൽകിയെന്ന് ബാലചന്ദ്രകുമാർ നേരത്തേ മൊഴി നൽകിയിരുന്നു. കേസിൽ ബാലചന്ദ്രകുമാർ പറഞ്ഞ മാഡം ആരെന്നും കണ്ടെത്തേണ്ടതുണ്ട്. കാവ്യയെ കൂടാതെ ദിലീപിന്റെ സഹോദരൻ അനൂപിനേയും സുരാജിനേയും അന്വേഷണ സംഘം ചോദ്യം ചെയ്യും.












Click it and Unblock the Notifications