കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ കുരുക്കാന്‍ പോലീസ്; നിര്‍ണായക നീക്കം, ശരതിനെ മറ്റൊരിടത്ത് ചോദ്യം ചെയ്യുന്നു...

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ആലുവ പോലീസ് ക്ലബ്ബില്‍ രണ്ടാം ദിവസം ചോദ്യം ചെയ്യുമ്പോള്‍ കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ദിലീപിന്റെ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു. കേസിലെ വിഐപി എന്ന് ബാലചന്ദ്രകുമാര്‍ വിശേഷിപ്പിച്ചത് ശരതിനെയാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ചോദ്യം ചെയ്യല്‍. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ ഇയാളെ പ്രതി ചേര്‍ത്തേക്കുമെന്നാണ് വിവരം.

ആറ് പ്രതികളാണ് വധഗൂഢാലോചന കേസിലുള്ളത്. ദിലീപും ബന്ധുക്കളും അടക്കം അഞ്ചുപേരുകള്‍ എടുത്തുപറഞ്ഞിട്ടുണ്ട്. ആറാമനെ പേരെടുത്ത് പറഞ്ഞിട്ടില്ല. ശരതിനെ ചോദ്യം ചെയ്ത ശേഷം പോലീസ് സ്വീകരിക്കുന്ന നടപടികള്‍ ദിലീപിനും നിര്‍ണായകമാണ്...

ഇങ്ങനെയാണ് പ്രാദേശിക പാര്‍ട്ടികള്‍ അപ്രത്യക്ഷമാകുക; വിഐപി നേതാവിനെ ക്ഷണിച്ച് കോണ്‍ഗ്രസ്ഇങ്ങനെയാണ് പ്രാദേശിക പാര്‍ട്ടികള്‍ അപ്രത്യക്ഷമാകുക; വിഐപി നേതാവിനെ ക്ഷണിച്ച് കോണ്‍ഗ്രസ്

Recommended Video

cmsvideo
ദിലീപിന് പിന്നാലെ കാവ്യയും..മറ്റൊരാളെ കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് സര്‍ക്കാര്‍ | Oneindia Malayalam

1

നടിയെ ആക്രമിക്കുന്ന രംഗം ചിത്രീകരിച്ച ദൃശ്യം ദിലീപിന്റെ വീട്ടിലെത്തിച്ചത് വിഐപിയാണ് എന്നാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറഞ്ഞത്. ഇയാളെ തിരിച്ചറിഞ്ഞതായി അടുത്തിടെ അദ്ദേഹം സൂചിപ്പിച്ചിരുന്നു. വിഐപിയുടെ ശബ്ദ സാംപിളുകള്‍ ബാലചന്ദ്ര കുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. വിശദമായ പരിശോധനയില്‍ ആളെ ബോധ്യമയാിട്ടുണ്ടെന്നാണ് വിവരം.

2

വധഗൂഢാലോചന കേസിലാണ് ശരതിനെ ചോദ്യം ചെയ്യുന്നതെങ്കിലും ദിലീപിന്റെ വീട്ടില്‍ നടിയുടെ ദൃശ്യം എത്തിച്ചോ എന്നാണ് പ്രധാനമായും അന്വേഷണ സംഘത്തിന് അറിയേണ്ടത്. ഇതുമായി ബന്ധപ്പെട്ട് തെളിവ് ലഭിച്ചാല്‍ അന്വേഷണ സംഘത്തിന് വലിയ നേട്ടമാകും. ദിലീപിന് കുരുക്ക് മുറുകുകയും ചെയ്യും. ദിലീപിനെ ചോദ്യം ചെയ്യുന്ന ആലുവ പോലീസ് ക്ലബ്ബിലേക്ക് കൂടുതല്‍ പേരെ വിളിച്ചുവരുത്തിയേക്കുമെന്നാണ് വിവരം.

3

ശരത് ആണ് വിഐപി എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ആലുവയിലെ സൂര്യ ഹോട്ടര്‍ -ട്രാവല്‍സ് ഉടമയാണ് ശരത്. ഇയാള്‍ ഒളിവിലാണ് എന്നാണ് പോലീസ് ഇതുവരെ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരിക്കുന്നു. ദിലീപിനെ ചോദ്യം ചെയ്യുന്ന വേളയില്‍ തന്നെ ശരതിനെയും ചോദ്യം ചെയ്യുന്നത് അന്വേഷണ സംഘത്തിന്റെ നിര്‍ണായക നീക്കമാണ്.

4

ആറാം പ്രതിയായി തിരിച്ചറിയപ്പെടാത്ത വ്യക്തി എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ സ്ഥാനത്ത് ശരതിനെ പ്രതിയാക്കുമെന്നാണ് വിവരം. ദിലീപിനെതിരെ എന്തെങ്കിലും വിവരങ്ങള്‍ ശരതില്‍ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. വധഗൂഢാലോചന കേസിനേക്കാള്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ തെളിവ് ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

5

ദിലീപിനെ ചോദ്യം ചെയ്യുന്ന ആലുവ ക്ലബ്ബിലേക്ക് സംവിധായകന്‍ ബാലചന്ദ്ര കുമാറിനെയും വിളിപ്പിച്ചിരുക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിനെ ചോദ്യം ചെയ്യുന്ന രണ്ടാംദിവസത്തില്‍ ക്രൈംബ്രാഞ്ച് വളരെ ആത്മവിശ്വാസത്തിലാണ്. മൊഴികള്‍ ഒത്തുനോക്കി സംശയങ്ങള്‍ ദൂരീകരിച്ചാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്.

6

ബാലചന്ദ്ര കുമാറിന്റെ മൊഴികള്‍ തള്ളുകയാണ് ദിലീപ് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കേസില്‍ ബാലചന്ദ്രകുമാര്‍ മൊഴിയില്‍ സൂചിപ്പിച്ച കാവ്യമാധവനെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. കാവ്യയ്ക്ക് വൈകാതെ നോട്ടീസ് നല്‍കും. ദൃശ്യങ്ങള്‍ കണ്ട ശേഷം ലാപ്‌ടോപ് കാവ്യയ്ക്ക് ദിലീപ് കൈമാറിയെന്നും വിഐപിയെ കാവ്യ ഇക്ക എന്ന് വിളിച്ചു എന്നുമാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്.

7

അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഹൈക്കോടതി ജാമ്യം നല്‍കിയില്ല. ഇയാളുടെ ഹര്‍ജി ഇന്ന് കോടതി തള്ളി. തുടരന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുത് എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഈ വാദം കോടതി ശരിവയ്ക്കുകയായിരുന്നു. കേസില്‍ ആദ്യം അറസ്റ്റിലായ പ്രതിയാണ് പള്‍സര്‍ സുനി. 2017 ഫെബ്രുവരി മുതല്‍ ഇയാള്‍ ജയിലിലാണ്.

English summary
Dileep Actress Case: Crucial Move by Police Questioning Sarath in Crimebranch Office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X