കുരുക്ക് മുറുകുന്നു..ദിലീപിന്റെ വാട്സ് ആപിലേക്ക് കോടതി രേഖകൾ വന്നു.. നശിപ്പിച്ചെന്ന് സായ് ശങ്കറിന്റെ മൊഴി
തിരുവനന്തപുരം; വധഗൂഢാലോചന കേസിൽ ദിലീപിനെ കുരുക്കി സ്വകാര്യ സൈബർ വിദഗ്ദൻ സായ് ശങ്കറിന്റെ മൊഴി. പ്രതി ദിലീപിന്റെ ഫോണില്‍ നിന്നും കോടതി രേഖകൾ നശിപ്പിച്ചതായി സായ് ശങ്കർ സമ്മതിച്ചു. ദിലീപിന്റെ ഫോണിൽ നിന്നും സുപ്രധാനമായ പല വിവരങ്ങളും സായ് ശങ്കർ ഡിലീറ്റ് ചെയ്തുവെന്ന് നേരത്തേ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്തൊക്കെ വിവരങ്ങളാണ് നശിപ്പിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. അതിനിടയിലാണ് ഇപ്പോൾ സായ് ശങ്കറിന്റെ കുറ്റസമ്മതം

2022 ജനുവരി 29 മുതല്‍ 31 വരെയുള്ള തീയതികളില്‍ കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്നായിരുന്നു നേരത്തേ അന്വേഷണ സംഘം കണ്ടെത്തിയത്. ഹയാത്തിലെ വൈഫൈ ഉപയോഗിച്ചാണ് ഇയാൾ വിവരങ്ങൾ ഡിലീറ്റ് ചെയ്തതെന്നായിരുന്നു അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ.

മാത്രമല്ല മുംബൈയിൽ ഫോറൻസിക് ലാബിലേക്ക് വിവരങ്ങൾ നശിപ്പിക്കുന്നതിനായി അയച്ച നാല് ഫോണുകൾ തിരികെ എത്തിച്ച ശേഷവും ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ സായ് ശങ്കറിന് നൽകിയതായി കണ്ടെത്തിയിരുന്നു. തെളിവുകൾ പൂർണമായി നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. തുടർന്നും വിവരങ്ങൾ കൊച്ചിയില്‍ വച്ച് സായ് ശങ്കര്‍ നശിപ്പിച്ചെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

അതേസമയം കൂടുതൽ അന്വേഷണത്തിലാണ് നശിപ്പിച്ച വിവരങ്ങളിൽ കോടതി രേഖകളും ഉണ്ടെന്ന് സായ് ശങ്കർ പോലീസിനോട് സമ്മതിച്ചതെന്ന് റിപ്പോർട്ടർ ചാനൽ റിപ്പോർട്ടിൽ പറയുന്നു. വാട്സ് ആപ് വഴിയാണ് രേഖകൾ ദിലീപിന്റെ ഫോണിൽ എത്തിയത്. അതേസമയം ആരാണ് കോടതി രേഖകള്‍ ദിലീപിന് കൈമാറിയതെന്ന് സായ് ശങ്കര്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും വാർത്തയിൽ പറയുന്നു.

കോടതിയോ ജഡ്ജിയോ ആകുമോ വിവരങ്ങൾ ദിലീപിന് എത്തിച്ചതെന്നുള്ള ചോദ്യത്തിന് സ്വാഭാവികം എന്ന മറുപടിയാണത്രേ സായ് നൽകിയത്. അതേസമയം കുറ്റസമ്മതത്തോടെ ഡിലീറ്റ് ചെയ്ത കോടതി രേഖകൾ കണ്ടെത്താനുള്ള ശ്രമങ്ങളും പോലീസ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി സായ് ശങ്കറിന്റെ ലാപ്ടോപ്പും പോലീസ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

അതിനിടെ സായ് ശങ്കറിന്റെ ക്രിമിനൽ സ്വഭാവം വ്യക്തമാക്കുന്ന പുതിയ വീഡിയോ റിപ്പോർട്ടർ ചാനൽ പുറത്തുവിട്ടിട്ടുണ്ട്. കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് സായ് ശങ്കർ ഒരാളെ വീഡിയോ കോൾ വഴി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ലൈസൻസ് ഇല്ലാത്ത തോക്ക് ഉപയോഗിച്ചാണ് ഇയാളുടെ ഭീഷണി. ഇതോടെ സായിയ്ക്കെതിരായ അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

ഇയാൾക്കെതിരെ തെളിവുകൾ കണ്ടെത്താൻ സാധിച്ചാൽ വധഗൂഢാലോചന കേസിൽ സായിയെ പ്രതിയാക്കിയേക്കുമെന്നാണ് സൂചന. അതിനിടെ ദിലീപിന്റെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത വിവരങ്ങൾ കണ്ടെടുക്കാനുള്ള നീക്കങ്ങളും അന്വേഷണ സംഘം ശക്തമാക്കിയിട്ടുണ്ട്. വിവരങ്ങൾ തിരിച്ചെടുക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളുടെ സഹായം തേടിയേക്കുമെന്നാണ് സൂചന.

അതേസമയം, ദിലീപിന്റെ മൊബൈല്‍ ഫോണിലെ തെളിവുകള്‍ നശിപ്പിച്ച സംഭവത്തില്‍ സായ് ശങ്കറിന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. സായ് ശങ്കറിന്റെ കോഴിക്കോടെ വീട്ടിൽ എ്ത്തിയായണ് ചോദ്യം ചെയ്തത്. സായിയുടെ ഭാര്യ ഇസയുടെ ഐ.ഡി. ഉപയോഗിച്ചാണ് സായ് ശങ്കര്‍ ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്നാണ് ഇസയെ വിശദമായി ചോദ്യം ചെയ്തത്.

നേരത്തേ സായ് ശങ്കറിന്റെ വീടും ഭാര്യയുടെ പേരിലുള്ള കടയിലും പോലീസ് പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്ക് ശേഷം മൊബൈലും ലാപ്ടോപ്പും പോലീസ് കസ്റ്റഡിയിൽ എടുത്തിയിരരുന്നു. കൂടൂതൽ തെളിവുകൽ ലഭിച്ചാൽ വധ ഗൂഢാലോചന കേസിൽ സായിയെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തേക്കും.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications