കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാഷ് വാല്യൂ പരിശോധന ഭയപ്പെടുത്തുന്നതാരെ; എന്തായാലും കാത്തിരുന്നു കാണണം കോശീ: സംഗമേശ്വരന്‍

Google Oneindia Malayalam News

കൊച്ചി: ഡിജിറ്റൽ തെളിവായി കസ്റ്റഡിയിലെടുത്ത ഫയലുകളുടെ " ഹാഷ് വാല്യൂ " മാറിയിട്ടുണ്ടെങ്കിൽ തീർച്ചയായും അവ ടാമ്പർ ചെയ്യപ്പെട്ടിട്ടുണ്ടെന്ന കാര്യം ഉറപ്പാണെന്ന് സൈബർ വിദഗ്ധനായ സായി ശങ്കർ. ക്രിപ്റ്റോഗ്രഫി അഥവാ ശാസ്ത്രം കള്ളം പറയില്ല. അതുതന്നെ. ആൾക്കാരെ വിശ്വസിക്കാൻ ബുദ്ധിമുട്ടാണെങ്കിലും ശാസ്ത്രത്തെ ഉറപ്പായും വിശ്വസിക്കാം. അതാണ് ഡിജിറ്റൽ സയന്റിഫിക് പ്രൂഫ്.

ലോകമെമ്പാടുമുള്ള അന്വേഷണ ഏജൻസികളും കോടതികളും ആശ്രയിക്കുന്നത് ഇതേ ക്രിപ്റ്റോഗ്രഫി സയൻസിനെത്തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട കേസുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു സായി ശങ്കർ. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ...

ക്രൈംബാഞ്ചിനെ പൂട്ടാനോ പുതിയ നീക്കം: കോടതി അന്വേഷണം ആവശ്യപ്പെട്ട് പരാതിക്രൈംബാഞ്ചിനെ പൂട്ടാനോ പുതിയ നീക്കം: കോടതി അന്വേഷണം ആവശ്യപ്പെട്ട് പരാതി

" ഹാഷ് വാല്യൂ " പരിശോധനകൾ ഭയപ്പെടുത്തുന്നതാരെ
---------------------------------------------------

ഇതിനുള്ള മറുപടി പലർക്കും ഇപ്പോൾ ഏകദേശം അറിയാമായിരിക്കും . അറിയാത്തവർക്കായി ... തുടർന്ന് വായിക്കുക. ഡിജിറ്റൽ തെളിവായി കസ്റ്റഡിയിലെടുത്ത ഫയലുകളുടെ " ഹാഷ് വാല്യൂ " മാറിയിട്ടുണ്ടെങ്കിൽ തീർച്ചയായും അവ ടാമ്പർ ചെയ്യപ്പെട്ടിട്ടുണ്ട് . അതുറപ്പാണ് . കാരണം ക്രിപ്റ്റോഗ്രഫി അഥവാ ശാസ്ത്രം കള്ളം പറയില്ല. അതുതന്നെ . ആൾക്കാരെ വിശ്വസിക്കാൻ ബുദ്ധിമുട്ടാണെങ്കിലും ശാസ്ത്രത്തെ ഉറപ്പായും വിശ്വസിക്കാം . അതാണ് ഡിജിറ്റൽ സയന്റിഫിക് പ്രൂഫ്.

ലോകമെമ്പാടുമുള്ള അന്വേഷണ ഏജൻസികളും

ലോകമെമ്പാടുമുള്ള അന്വേഷണ ഏജൻസികളും കോടതികളും ആശ്രയിക്കുന്നത് ഇതേ ക്രിപ്റ്റോഗ്രഫി സയൻസിനെത്തന്നെയാണ്. അപ്പോൾപിന്നെ ഈ "ഹാഷ് വാല്യൂ" പരിശോധനകൾ ആരെയാണ് ഭയപ്പെടുത്തുന്നത് ?. "ഹാഷ് വാല്യൂ" എന്ന ഉപാധി ഏതൊരു ഡിജിറ്റൽ തെളിവിന്റെയും ഇന്റെഗ്രിറ്റി അഥവാ പവിത്രത ( അലങ്കോലപ്പെടുത്താത്തത് എന്നും വായിക്കാം ) എന്നതിന്റെ ഒരളവ് ആണ് . ഈ "ഹാഷ് വാല്യൂ" മാറിയിട്ടുണ്ടെങ്കിൽ ഉറപ്പായും ഫയലിൽ എന്തോ മാറ്റങ്ങൾ നടന്നിട്ടുണ്ട് .

ഡിജിറ്റൽ ലോകത്തെ ആക്രമണങ്ങളിൽ അഥവാ സൈബർ

ഡിജിറ്റൽ ലോകത്തെ ആക്രമണങ്ങളിൽ അഥവാ സൈബർ തിരിമറികളിൽ ഉള്ള ഒരു പദപ്രയോഗമാണ് " കിൽ ചെയിൻ " ( Kill Chain ). ഒരു സൈബർ ആക്രമണത്തിന്റെ ( തിരിമറികളുടെ ) പല സ്റ്റേജ്സ് ആണത് ... ഓരോരോ സ്റ്റേജസ്സിലും ഒരേ ആൾക്കാരോ അതോ പല പല ആൾക്കാരോ അതിന്റെ ഭാഗമായിരിക്കും. ചിലർ അറിഞ്ഞും ചിലർ അറിയാതെയും ചിലപ്പോൾ ഏതൊരു " കിൽ ചെയിൻ " ന്റെയും ഭാഗമായി മാറിക്കാണാറുണ്ട് . മാത്രവുമല്ല ചില സന്ദർഭങ്ങളിൽ ഒരു സ്റ്റേജിൽ പങ്കെടുത്ത ആൾക്കാർക്ക് വേറൊരു സ്റ്റേജിൽ പങ്കെടുത്ത ആൾക്കാരെക്കുറിച്ചു ഒരു വിവരവുമറിയില്ല . ഇതിനെ ഒരു ട്രെയിൻ കംപാർട്മെന്റിനോട് ഉപമിക്കാം ... പരസ്പരം വെസ്റ്റിബ്യുളുകൾ അഥവാ കണക്ഷൻ ഇല്ലാത്ത കംപാർട്മെന്റുകൾ.

ബൈജു കൊട്ടാരക്കര പറയുന്നതുപോലെ ആണെങ്കിൽ

ഒറിജിനൽ ദൃശ്യങ്ങളുടെ " ഹാഷ് വാല്യൂ " എഫ് എസ് എല്‍ പരിശോധന ഭയപ്പെടുത്തുന്നത് തീർച്ചയായും ഈ " കിൽ ചെയിൻ " ന്റെ ഭാഗമായി മാറിയ / മാറേണ്ടിവന്ന ആൾക്കാരെ തന്നെയാണ്. ബൈജു കൊട്ടാരക്കര പറയുന്നതുപോലെ ആണെങ്കിൽ മനോരമ മാത്രമേ 2017 ൽ ഈയൊരു സംശയം ( ഒറിജിനൽ വീഡിയോ തെളിവിൽ എന്തോ തിരിമറി നടന്നതു ) റിപ്പോർട്ട് ചെയ്തിട്ടുള്ളൂ . പക്ഷെ സംഗതി ശ്രദ്ധിക്കേണ്ടതായിരുന്നു . അതിന്റെയൊരു പ്രാധാന്യം ആരും ശ്രദ്ധിച്ചുകാണില്ല .

ഒറിജിനൽ വീഡിയോ ഫയൽ നിയമാനുസൃതമായി

ഒറിജിനൽ വീഡിയോ ഫയൽ നിയമാനുസൃതമായി " അക്സസ്സ് " ചെയ്താലും ഫയലുകളിൽ തിരിമറി നടത്താനോ മാറ്റിവെയ്ക്കാനോ ശെരിക്കുള്ള ഒരൊറ്റ ടെക്നിക്കൽ കൺട്രോൾസും ഇല്ലെങ്കിൽ ഒരു തടസ്സവുമില്ല . അതാണ് ശെരിക്കുള്ള പ്രശ്നം . ഇതിനു " ഓഡിറ്റ് ട്രെയിൽ " എന്ന് പറയും. ലീഗൽ സിസ്റ്റത്തിന്റെ കസ്റ്റഡിയിൽ ഇരിക്കുന്ന ഒറിജിനൽ വീഡിയോ ഫയലിന്റെ ഇന്റെഗ്രിറ്റി ടാമ്പറിങ് , ലീഗൽ സിസ്റ്റത്തിനും ഭയപ്പാടായിരിക്കും . കാരണം പ്രത്യേകിച്ച് പറയേണ്ടല്ലോ . അതുകൊണ്ടാണോ എഫ് എസ് എല്‍ അന്വേഷണത്തിന് ഉത്തരവിടാത്തത് എന്നുചോദിച്ചാൽ , അതിനുള്ള ഉത്തരം ചോദ്യത്തിൽ തന്നെയുണ്ട് .

ഇതിൽ ആദ്യത്തെഎഫ് എസ് എല്‍ റിപ്പോർട്ട്

വിരമിച്ച ഓഫീസറുടെ എഫ് എസ് എല്‍ ന്റെ വിശ്വാസ്യതയെ ചോദ്യംചെയ്തുകൊണ്ടുള്ള സംസാരം ശ്രദ്ധിച്ച ആൾക്കാരുടെ സംശയം എന്തുകൊണ്ടിങ്ങനെ പറയുന്നു എന്നതാണെങ്കിൽ രണ്ടു ഉദ്ദേശങ്ങളേയുള്ളൂ.

1 ) മൊബൈൽ ഫോണുകളിൽ നിന്നും എഫ് എസ് എല്‍ റിക്കവർ ചെയ്തെടുത്ത ഡാറ്റയെ കുറിച്ചുള്ള റിപ്പോർട്ടുകൾ വിശ്വസിക്കരുത്
2 ) ഒറിജിനൽ തെളിവായ വീഡിയോ ഫയലിന്റെ " ഹാഷ് വാല്യൂ " മാറിയിട്ടുണ്ട് , അതുകൊണ്ടു അതിൽ തിരിമറി നടന്നിരിക്കുന്നു എന്ന എഫ് എസ് എല്‍ റിപ്പോർട്ടും വിശ്വസിക്കരുത്

ഇതിൽ ആദ്യത്തെഎഫ് എസ് എല്‍ റിപ്പോർട്ട് പുറത്തുവന്നുകഴിഞ്ഞിരിക്കുന്നു.

കൂടുതൽ അപകടകാരി മുകളിൽ പറഞ്ഞ രണ്ടാമത്തെ കാര്യമാണ്

കൂടുതൽ അപകടകാരി മുകളിൽ പറഞ്ഞ രണ്ടാമത്തെ കാര്യമാണ് .... അതായത് സമീപഭാവിയിൽ എപ്പോഴെങ്കിലും ഒറിജിനൽ തെളിവായ വീഡിയോ ഫയലിന്റെ " ഹാഷ് വാല്യൂ " എഫ് എസ് എല്‍ പരിശോധനയ്ക്കു ഉത്തരവിട്ടാൽ , നേരത്തെപ്പറഞ്ഞ " കിൽ ചെയിൻ " ന്റെ ഭാഗമായി മാറിയ / മാറേണ്ടിവന്ന ആൾക്കാർക്ക് ഉറപ്പായും അറിയാമായിരിക്കും റിസൾട്ട് " പോസിറ്റീവ് " ആയിരിക്കും എന്നത് . അപ്പോപ്പിന്നെ അതുംകൂടി വിശ്വസിക്കരുത് എന്നുവരുത്തിത്തീർക്കാനാണോ ആവോ ?

എന്തായാലും കാത്തിരുന്നു കാണണം കോശീ .

Recommended Video

cmsvideo
വിജയ് ബാബുവിനെ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്യും; കുറ്റം ചെയ്‌തെന്ന് തെളിഞ്ഞു | Oneindia

English summary
Dileep actress case: Cyber expert Sangameshwaran says some are worried about hash value testing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X