കേസില്‍ ദിലീപിന്റെ പുതിയ നീക്കം; അന്വേഷണ സംഘം വ്യാജ തെളിവുണ്ടാക്കുന്നു, ഹൈക്കോടതിയില്‍ സത്യവാങ്മൂലം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന് തുടരന്വേഷണത്തിനായി കൂടുതല്‍ സമയം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേസില്‍ വ്യാജ തെളിവുണ്ടാക്കുന്നതിന് വേണ്ടിയാണ് അന്വേഷണ സംഘം കൂടുതല്‍ സമയം ചോദിക്കുന്നതെന്നും ദിലീപ് പ്രോസിക്യൂഷന്‍ ആവശ്യത്തെ എതിര്‍ത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

പള്‍സര്‍ സുനി എഴുതിയെന്ന് പറയുന്ന കത്തിനെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന നിലപാടെടുത്തു. ഭാര്യ കാവ്യ മാധവന്‍, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെ ചോദ്യം ചെയ്യാനുള്ള നടപടി അന്വേഷണ സംഘം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ട് ഇക്കാര്യം പറഞ്ഞ് തുടരന്വേഷണത്തിന് മൂന്ന് മാസം സമയം ആവശ്യപ്പെടുന്നത് അനാവശ്യമാണെന്നും ദിലീപ് ഹൈക്കോടതിയില്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു.

തുടരന്വേഷണം മൂന്നര മാസം പിന്നിട്ടിട്ടും അന്വഷണത്തില്‍ ഒന്നും കണ്ടെത്താനായില്ല. കേസ് അന്വേഷണം നീട്ടാന്‍ വേണ്ടിയാണ് കാവ്യയെ ചോദ്യം ചെയ്യാത്തത്. കാവ്യ തയ്യാറായിട്ടും ചോദ്യം ചെയ്യാന്‍ അന്വഷണ സംഘം തയ്യാറാകുന്നില്ല. കാവ്യാ മാധവനെ കേസില്‍ കുടുക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ഇതിന് വേണ്ടിയാണ് സുരാജിന്റെ ഫോണ്‍ സംഭാഷണത്തെ ദുര്‍വ്യാഖ്യാനിച്ചതെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നുണ്ട്.

പള്‍സര്‍ സുനിയുടെ കത്ത് വ്യാജമായി നിര്‍മ്മിച്ചതാണ്. പള്‍സര്‍ സുനിയുടെ പേരില്‍ പഴയ തീയതിയില്‍ കത്ത് ഉണ്ടാക്കിയതാണ്. ജയിലില്‍ നിന്നുള്ള സുനിയുടെ ഫോണ്‍വിളിയും കള്ള തെളിവാണെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നു.നടിയെ ആക്രമിച്ച കേസില്‍ നടക്കുന്ന തുടരന്വേഷണത്തിന്റെ സമയപരിധി കഴിഞ്ഞ മാര്‍ച്ച് 14-ന് അവസാനിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തിന് മൂന്നുമാസം കൂടി സമയം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിക്കുയും ചെയ്തിരുന്നു.

ഈ ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ദിലീപ് സത്യവാങ്മൂലവുമായി കോടതിയെ സമീപിച്ചത്. അതേ സമയം, കേസില്‍ ദിലീപിന്റെ സഹോദരനയേും സഹോദരി ഭര്‍ത്താവിനെയും ഇന്ന് പൊലീസ് ചോദ്യം ചെയ്യാനാണ് തീരുമാനിച്ചത്. 11 മണിക്ക് ആലുവ പൊലീസ് ക്ലബില്‍ വച്ചാകും ചോദ്യം ചെയ്യല്‍. കഴിഞ്ഞ ബുധനാഴ്ച ഇവര്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ഇരുവരും അസൗകര്യം അറിയിച്ചിരുന്നു. തുടര്‍ന്നാണ് 19 ാം തിയതി രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കിയത്.












Click it and Unblock the Notifications