'ദിലീപ് മലയാളത്തിലെ നടീ നടന്‍മാരുടെ ഫോണുകള്‍ വരെ ഹാക്ക് ചെയ്തു'; വെളിപ്പെടുത്തലുമായി സംവിധായകന്‍
കൊച്ചി: നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിര്‍ണായകമായ പുതിയ വെളിപ്പെടുത്തലുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര. ദിലീപ് പലരുടെയും വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് സുപ്രധാനപ്പെട്ട വെളിപ്പെടുത്തല്‍. മലയാള സിനിമയിലെ ചില നടീനടന്മാരുടെ ഫോണുകളും ഹാക്ക് ചെയ്തിട്ടുണ്ട്. ഈ വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് പുറത്തുവരാത്ത ഒരുപാട് കാര്യങ്ങളുണ്ടെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. വിദേശത്ത് ഷോയ്ക്കിടെ ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് ആക്രമിക്കപ്പെട്ട നടിയോട് ശത്രുത വളര്‍ത്തിയതെന്ന് ബൈജു പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിദേശത്ത് ഒരു സ്റ്റേജ് ഷോയ്ക്ക് പോയപ്പോള്‍ കാവ്യാ മാധവനും ദിലീപും തമ്മില്‍ കാണാന്‍ പാടില്ലാത്ത തരത്തിലുള്ള ചില കാര്യങ്ങള്‍ ആക്രമിക്കപ്പെട്ട നടി കണ്ടിരുന്നു. ഇത് നടി വിളിച്ച് പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. മഞ്ജു വാര്യരോടായിരുന്നു ഇക്കാര്യങ്ങള്‍ എല്ലാം പറഞ്ഞത്. അവരെല്ലാം സുഹൃത്തുക്കളാണ്. ഇതിന് ശേഷമാണ് ആ കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുക്കാന്‍ തീരുമാനിച്ചത്. മഞ്ജു വാര്യരില്‍ നിന്ന് പോലീസിന് അറിയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. നടി മഞ്ജുവിനോട് എന്താണ് വിളിച്ചുപറഞ്ഞത്, വിളിച്ച് പറഞ്ഞ ഡോറ്റ്, സമയം, അമേരിക്കയിലെയും ദുബായിലെയും ഷോയ്്ക് പോയപ്പോള്‍ വിളിച്ച പറഞ്ഞ കാര്യങ്ങള്‍ എ ന്നിവയെല്ലാം മഞ്ജു മറുപടി പറയേണ്ടതാണ്.

അബാദ് പ്ലാസയില്‍ റിഹേഴ്‌സല്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയെ ദിലീപ് പിടിച്ച് തള്ളിയിരുന്നു. സിദ്ദീഖും ഇടവേള ബാബുവും ചേര്‍ന്നാണ് ഇവരെ അന്് പിടിച്ച് മാറ്റിയത്. കാവ്യയെ ചോദ്യം ചെയ്യാനുള്ളത് ഇതെല്ലാം വെച്ചുള്ളതാണ്. രാമന്‍പ്പിള്ള ഇപ്പോള്‍ തന്നെ കാവ്യക്ക് ഈ വിഷയത്തില്‍ ക്ലാസെടുത്ത് തുടങ്ങിയിട്ടുണ്ടാവും. ദിലീപിനെ അറസ്റ്റ് ചെയ്ത ദിവസം ദിവസം പോലീസ് ക്ലബിലേക്ക് അല്ല രഹസ്യമായ സ്ഥലത്തേക്കാണ് പോയത്. ദിലീപിനോടാണ് സ്ഥലം പറഞ്ഞിട്ടുണ്ടാവുക. അങ്ങനെയാണ് അങ്കമാലിയിലെ ഗസ്റ്റ് ഹൗസില്‍ വെച്ച് ദിലീപിനെ ചോദ്യം ചെയ്യാന്‍ മറ്റും നിര്‍ദേശം വന്നത്. എന്നാല്‍ ബിഗ് ബോസ് കാരണം സുഹൃത്തുക്കള്‍ പറഞ്ഞത് നടത്തിയിട്ടില്ല.

ദിലീപിനെ ക്ഷണിച്ചത് പോലെയാണ് കാവ്യയെയും ക്ഷണിച്ചിരിക്കുന്നത്. ഇവര്‍ ദിലീപിനെ പോലെ ഹാജരാവും. സാക്ഷിയായിട്ടാണ് ഇവരെ വിളിച്ചിരിക്കുന്നത്. കേസുമായി ബ്ധപ്പെട്ട് ഇതേ വരെ പുറത്തുവരാത്ത കാര്യങ്ങളുണ്ട്. ദിലീപ് പല സമയങ്ങളിലും പലരുടെയും ഫോണുകള്‍ ഹാക്കര്‍മാരെ ഉപയോഗിച്ച് ഹാക്ക് ചെയ്തിട്ടുണ്ട്. ഈ വിവരങ്ങളും ക്രൈംബ്രാഞ്ച് ലഭിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ സാധിച്ചതെന്നും ഷൈന്‍ ടോം ചാക്കോ. ഇതില്‍ നടി-നടന്‍മാര്‍ക്ക് പറയുന്ന റേറ്റാണെന്നും, ഇവര്‍ക്ക് സ്വന്തമായി വലിയ ഫോണ്‍ തന്നെയുണ്ടാവാറുണ്ടെന്നും ബൈജു പറയുന്നു. അതേസമയം മലയാള സിനിമയില്‍ വലിയ അധോലോകം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബൈജു കൊട്ടാരക്കര ആരോപിക്കുന്നു.

ഹവാല പണത്തിന്റെ ഇടപാടും, കള്ളപ്പണത്തിന്റെ ഇടപാടും, എന്ത് വൃത്തികേടും കാണിച്ച് കൂട്ടുന്ന ഒരുവിഭാഗം സിനിമാ മേഖലയിലുണ്ട്. അവരുടെ കൈയ്യില്‍ നിന്ന് സിനിമ അങ്ങോട്ടോ ഇങ്ങോട്ടോ പോകാന്‍ അവര്‍ സമ്മതിക്കില്ല. സിനിമയെ നിയന്ത്രിക്കുന്നതും ഈ ശക്തികള്‍ തന്നെയാണ്. എതിര്‍ക്കുന്നവരെ അവര്‍ പൂര്‍ണമായും മാറ്റി നിര്‍ത്തും. ഞാനും വിനയനുമൊക്കെ അതിന് ഇരകളാണെന്നും ബൈജു കൊട്ടാരക്കര പറയുന്നു. നടിമാരും ഇരകളായവരുണ്ട്. എന്തെങ്കിലും തുറന്ന് പറഞ്ഞാല്‍ നമ്മള്‍ സിനിമയിലുണ്ടാവില്ല. അവര്‍ കൂട്ടത്തോടെ ആക്രമിക്കും. ഗുല്‍ഷനുമായുള്ള ബന്ധം അടക്കമുള്ള കാര്യങ്ങള്‍ ദേശീയ ഏജന്‍സികള്‍ അന്വേഷിക്കണമെന്നും ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടു.

മാന്യന്‍മാരായ പല നടന്മാരും ഗുല്‍ഷന്റെ ഒപ്പം നിന്ന് ഫോട്ടോ എടുത്ത് ഫേസ്ബുക്കിലിട്ടിട്ടുണ്ട്. ഒരു അന്താരാഷ്ട്ര കുറ്റവാളിയുടെ കൂട്ടാളിക്കൊപ്പമാണെന്ന് അവര്‍ ഓര്‍ക്കുന്നില്ല. എല്ലാ കാര്യത്തിലും വ്യക്തമായ അന്വേഷണം നടക്കണം. മലയാള സിനിമാ മേഖലയെ മൊത്തത്തില്‍ ശുദ്ധീകരിക്കണമെന്നും ബൈജു കൊട്ടാരക്കര പറയുന്നു. പണി അറിയുന്നവര്‍ സിനിമയിലേക്ക് വരട്ടെ. അല്ലാതെ പെണ്ണ് പിടിക്കുന്നവനും പെണ്ണിന് ക്വട്ടേഷന്‍ കൊടുക്കുന്നവരും, ഹവാല ഇടപാടുകാര്‍ക്കും മാത്രമായി സിനിമാ മേഖലയെ വിട്ടുകൊടുക്കരുത്. പണമുണ്ടെങ്കില്‍ എന്ത് വൃത്തികേടും കാണിച്ചുകൂട്ടാമെന്ന അവസ്ഥയാണ്. മലയാള സിനിമ തകരരുത്. അതിനായി കുറ്റവാളികളെ നിയമപരമായി ശിക്ഷിക്കണം. അത് ഏത് കാവ്യ നീതിയാണെങ്കിലും പേട്ടനാണെങ്കിലും അങ്ങനെ തന്നെയാണെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു.












Click it and Unblock the Notifications