
'മധുവൊക്കെ അറിയാത്തൊരു ദിലീപ് ഉണ്ട്..വഴിത്തിരിവായത് ആ കത്ത്..ലോഹിതദാസിനെ വരെ';അഡ്വ മിനി പറയുന്നു
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ പിന്തുണച്ച് മുതിർന്ന നടനായ മധു അടുത്തിടെ രംഗത്തെത്തിയിരുന്നു.ദിലീപ് അങ്ങനെ ചെയ്യുമെന്ന് താൻ വിശ്വസിക്കുന്നില്ല. അതിജീവിത എന്തിനാണ് തനിച്ച് പോയതെന്ന ചോദ്യമായിരുന്നു ഒരു അഭിമുഖത്തിൽ മധു ചോദിച്ചത്. എന്നാൽ ദിലീപുമായി ബന്ധപ്പെട്ട കേസിനെ എന്നെങ്കിലും പഠിക്കാൻ ദിലീപിനെ പിന്തുണച്ച മധുവിനെ പോലുളളവരൊക്കെ ശ്രമിച്ചിട്ടുണ്ടെങ്കിൽ അവർ ഒരിക്കലും താൻ അറിയുന്ന ദിലീപ് എന്ന് പറയില്ലെന്ന് പറയുകയാണ് അഭിഭാഷകയായ അഡ്വ മിനി. അതിജീവിത മാത്രമല്ല സിനിമയിൽ ദിലീപിനാൽ വേട്ടയാടപ്പെട്ട ആളുകൾ വേറേയും ഉണ്ടെന്നും അവർ പറയുന്നു. ന്യൂസ് 7 മലയാളമെന്ന യുട്യൂബ് ചാനലിലൂടെയാണ് മിനിയുടെ പ്രതികരണം വായിക്കാം
'സിനിമയിലെ യുവതുർക്കികൾ കോൺഗ്രസിനൊപ്പം..ഇത് ശുഭസൂചകം';ബേസിൽ ജോസഫിനെ അഭിനന്ദിച്ച് കെ സുധാകരൻ

'ചലച്ചിത്ര അക്കാദമി ചെയർമാനായിരിക്കുന്ന രഞ്ജിത്ത് ദിലീപിനെ പോയി ജയിലിൽ കണ്ട വ്യക്തിയാണ്.അദ്ദേഹം തന്നെ പിന്നീട് ആക്രമിക്കപ്പെട്ട നടിയെ സർക്കാർ പരിപാടിയിൽ പങ്കെടുപ്പിക്കാൻ ഇടപെടുകയും ചെയ്തിട്ടുണ്ട്.ഇടതുപക്ഷ സർക്കാരിനെ സംബന്ധിച്ച് സ്ത്രീ പക്ഷ സർക്കാരാണ് എന്നാണ് അവർ അവകാശപ്പെടുന്നത്.താൻ അറിയുന്ന ദിലീപ് എന്ന് രഞ്ജിത്ത് പറയുന്നതിൽ യാതൊരു കാര്യവുമില്ല'.
'അനുപമ വാക്കുകളില്ല..പൊളിച്ചെന്ന് പറഞ്ഞാൽ കുറഞ്ഞ് പോകും'..വൈറലായി ചിത്രങ്ങൾ

'2017 ൽ നടി ആക്രമിക്കപ്പെട്ട കേസിന്റെ കുറ്റപത്രം സമർപ്പിക്കുമ്പോൾ ദിലീപ് ആ കുറ്റപത്രത്തിൽ ഉണ്ടായിരുന്നില്ല. ദിലീപ് ഡിജിപിക്ക് അയച്ച കത്തിന്റെ ചുവട് പിടിച്ച് നടത്തിയ അന്വേഷണത്തിലാണ് ദിലീപിലേക്ക് അന്വേഷണം വന്നത്. തനിക്ക് സുരക്ഷ വേണം എന്ന് ആവശ്യപ്പെട്ട് ദിലീപ് ഡിജിപിക്ക് അയച്ച കത്താണ് വഴിത്തിരിവായതും ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ചതും.അങ്ങനെയൊരു കത്ത് ദിലീപിന് അയക്കാൻ തോന്നിയത് പ്രകൃതിയുടെ കളിയാണ്'.
'ദിലീപിന് അക്കാര്യം മനസിലാക്കാൻ സാധിച്ചു;പ്രോസിക്യൂഷന്റെ നീക്കം ദീർഘവീക്ഷണമില്ലാതെ;കെഎ ആന്റണി

'ദിലീപുമായി ബന്ധപ്പെട്ട കേസിനെ എന്നെങ്കിലും പഠിക്കാൻ നടൻമാരായ ഭീമൻരഘുവും മധുവുമൊക്കെ ശ്രമിച്ചിട്ടുണ്ടെങ്കിൽ അവർ ഒരിക്കലും ഞാൻ അറിയുന്ന ദിലീപ് എന്ന് പറയില്ല. കാരണം സിനിമാ താത്പര്യങ്ങളുമായി ബന്ധപ്പെട്ട് കഴിയുന്നവർക്ക് ഇപ്പോഴും ദിലീപിനെ ആശ്രയിക്കേണ്ടി വരും.അങ്ങനെ നിൽക്കുന്നവർ മാത്രമാണ് ഇന്ന് കേരള സമൂഹത്തിൽ ദിലീപിനെ പിന്തുണയ്ക്കുന്നവർ'.
'വിചാരണ കോടതിക്ക് തെറ്റുപറ്റി';ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ തേടി അതിജീവിത

'അവർ അറിയാത്തൊരു ദിലീപ് ഉണ്ടെന്നതാണ് സത്യം. എന്തുകൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥനെ ദിലീപ് ആക്രമിക്കാൻ ശ്രമിച്ചുവെന്ന കേസ് ഉണ്ടാകുന്നത്. എന്തിന് വേണ്ടിയാണ് ദിലീപ് സാക്ഷികളെ മൊഴിമാറ്റാനുള്ള ശ്രമം നടത്തുന്നത്. ദിലീപിന് കൊടുക്കാൻ സുനിക്ക് വേണ്ടി കത്തെഴുതിയ വിപിൻ ലാലിനെ കൂറുമാറ്റാനാണ് ശ്രമിച്ചത്'.

'ദിലീപിനെ പൾസർ സുനിക്ക് അറിയില്ലായിരുന്നുവെങ്കിൽ വിപിൻ ലാലും പൾസർ സുനിയും ജയിലിൽ കഴിയുമ്പോൾ വിപിൻ ലാലിനെ കൊണ്ട് ദിലീപിന് കത്തെഴുതിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. വിപിൻ ലാൽ ശിക്ഷ അനുഭവിച്ച ആളാണെങ്കിലും ഈ കേസിൽ ഇതുവരെ അയാൾ കൂറുമാറിയിട്ടില്ല. ദിലീപ് അയാൾക്ക് വലിയ വാഗ്ദാനങ്ങളാണ് നൽകിയത്'.

'വിപിൻ ലാലിന് വീട് വെച്ച് നൽകാം, ജീവിതകാലം മുഴുവൻ സന്തോഷമായി ജീവിക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്ത് തരാം എന്നിങ്ങനെയുള്ള വാഗ്ദാനങ്ങൾ നൽകിയിട്ടും അയാൾ കൂറുമാറിയിട്ടില്ല.ജെയ്സൺ എന്ന സാക്ഷിയും കൂറുമാറിയിട്ടില്ല. കത്ത് കൊണ്ടുപോയ സാക്ഷിയായ വിഷ്ണു കൂറുമാറിയിട്ടില്ല'.

'അതുകൊണ്ട് ഞങ്ങൾ അറിയുന്ന ദിലീപ് എന്ന് പറഞ്ഞ് ആരും വരേണ്ട.ഞങ്ങൾ ദിലീപിന് വേണ്ടി നിൽക്കുന്നവരാണ് ,ഞങ്ങൾക്ക് അങ്ങനെ പ്രചരിപ്പിക്കാനാണ് തങ്ങൾക്ക് ഇഷ്ടം എന്ന് പറയേണ്ടവരാണ്.രാഹുൽ ഈശ്വറിനെ പോലുള്ള ആളുകൾ നേരത്തേ പറഞ്ഞിരുന്നത് ഞങ്ങൾ ഇരയ്ക്കൊപ്പമാണെന്നും ദിലീപിന് വേണ്ടി സംസാരിക്കുന്നുവെന്നൊക്കെയാണ്. എന്നാൽ ഇപ്പോൾ ദിലീപ് പക്ഷക്കാരൻ എന്ന് തന്നെയാണ് പറയുന്നത്. അതുപോലെ മധുവും ഭീമൻ രഘുവുമൊക്കെ ദിലീപ് പക്ഷക്കാർ എന്ന് തന്നെ പറയുന്നതാണ് നല്ലത്'.

'സ്ത്രീകൾ മാത്രമല്ല ദിലീപിനാൽ വേട്ടയാടപ്പെട്ട ആളുകൾ. ഇന്ന് സിനിമാ മേഖലയിൽ ഉള്ള നിരവധി മനുഷ്യരെ ദിലീപ് വേട്ടയാടിയിട്ടുണ്ട്.ദിലീപിനേയും മഞ്ജുവിനേയും സിനിമയിലേക്ക് കൊണ്ടുവന്ന സുന്ദർദാസ് എന്നയാൾ പറഞ്ഞിട്ടുണ്ട് ഒരു സിനിമയ്ക്കായി സമീപിച്ചപ്പോൾ എത്ര അപമാനകരമായാണ് ദിലീപ് പെരുമാറിയതെന്ന്'.

'ഏറ്റവും അവസാന കാലത്ത് ലോഹിതദാസിനോട് ദിലീപ് എങ്ങനെയാണ് പെരുമാറിയതെന്നും ലോഹിതാദാസിന്റെ ഭാര്യ പറഞ്ഞിട്ടുണ്ട്.ദിലീപിനോട് ചേർന്ന് നിന്നാൽ മാത്രമേ ബിസിനസ് നടന്ന് പോകൂവെന്നായിരിക്കാം മധുവിനെ പോലുള്ളവരൊക്കെ കരുതുന്നത്. അല്ലേങ്കിൽ അവരുടെ മനസിലെ സ്ത്രീവിരുദ്ധ കാഴ്ചപാടുകളായിരിക്കും അവർ ദിലീപ് പക്ഷത്ത് നിൽക്കുന്നത്.അല്ലാത്തൊരാൾക്കും അത്തരത്തിൽ നിൽക്കാൻ സാധ്യമല്ല'.