Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിന് അന്ന് ടെൻഷനൊന്നും ഇല്ലായിരുന്നു,ആത്മവിശ്വാസത്തിൽ തന്നെയാണ്'; പ്രൊഡക്ഷൻ കൺട്രോളർ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് വലിയ പിന്തുണയാണ് ഒരു വിഭാഗം സിനിമാ പ്രവർത്തകർ നൽകിയത്. തങ്ങൾക്ക് അറിയുന്ന ദിലീപ് അങ്ങനെ ചെയ്യില്ലെന്നായിരുന്നു പലരും പ്രതികരിച്ചത്. അടുത്തിടെ മുതിർന്ന നടനായ മധു, ശങ്കർ തുടങ്ങിയ താരങ്ങളെല്ലാം ദിലീപിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പ്രൊഡക്ഷൻ കൺട്രോളറായ കെ രാധാകൃഷ്ണനും വിഷയത്തിൽ പ്രതികരിക്കുകയാണ്. തനിക്ക് അറിയുന്ന ദിലീപിൽ നിന്നും അത്തരമൊരു സംഭവം പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

കോടതിയല്ലേ പറയേണ്ടത്


'നടി ആക്രമിക്കപ്പെട്ട കേസിൽ കോടതിയല്ലേ പറയേണ്ടത്. എത്ര വർഷമായി കേസ് നടക്കുന്നു. ഇതിനകത്ത് എന്താണ് സംഭവിച്ചതെന്ന് , എന്താണ് നടക്കുന്നതെന്ന് നമ്മുക്ക് പറയാൻ സാധിക്കില്ല. എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ട്. എനിക്ക് ദിലീപുമായുള്ള അടുപ്പം വെച്ച് ദിലീപ് അങ്ങനെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വിഷ്ണുലോകം വെച്ചുള്ള അടുപ്പമാണ് ദിലീപുമായിട്ട്'.

ദിലീപിനെ കാണാൻ ശ്രമിച്ചിരുന്നു

'നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ദിലീപിനെ കാണാൻ ശ്രമിച്ചിരുന്നു, പക്ഷേ നടന്നില്ല. ജയിലിൽ നിന്നും ഇറങ്ങിയ ശേഷം രണ്ട് തവണ കണ്ടിരുന്നു. വളരെ കൂളായി പഴയ കാര്യങ്ങൾ എല്ലാം സംസാരിച്ചാണ് മടങ്ങിയത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും സംസാരിച്ചിരുന്നില്ല. അതൊന്നും സംസാരിക്കുന്നത് ശരിയല്ലല്ലോ'.

ആത്മവിശ്വാസത്തിൽ തന്നെയാണ്


'പുള്ളി കേസിൽ നിന്നും ഊരിപോരാൻ പറ്റുമെന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് നിൽക്കുന്നത്. നമ്മുക്ക് ഒരാളെ കുറിച്ച് അറിയാത്ത കാര്യത്തെ കുറിച്ച് എങ്ങനെയാണ് പറയുന്നത്. അത് ശരിയല്ലല്ലോ. നമ്മുക്ക് ഒരാളോട് പരിചയം വെച്ച് അവർ അങ്ങനെ ആകില്ലല്ലോ എന്നല്ലേ നമ്മൾ ചിന്തിക്കുക',രാധാകൃഷ്ണൻ.

സിനിമയിലേക്ക്

ദിലീപിന്റെ സിനിമയിലേക്കുള്ള വരവിനെ കുറിച്ചും രാധാകൃഷ്ണൻ വ്യക്തമാക്കി.'ജയറാമിന്റെ കത്തുമായിട്ടാണ് ദിലീപ് കമലിനെ കാണാൻ വരുന്നത്. അസിസ്റ്റന്റ് ഡയറക്ടറാക്കണമെന്ന് പറഞ്ഞാണ് വന്നത്. എന്നാൽ ആൾ അധികമാണെന്നും ഒപ്പം നിർത്താനാകില്ലെന്നും കമൽ പറഞ്ഞു. ഇത്രയും പേരില്ലെ ദിലീപിനെ കൂടി കൂട്ടിക്കോടെയെന്ന് ഞാനാണ് ചോദിച്ചത്. എന്തുകൊണ്ടാണ് അങ്ങനെ ഞാൻ പറഞ്ഞതെന്ന് അറിയില്ല'.

വലിയ നടനായി മാറി


ഷൂട്ടിംഗ് തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ദിലീപ് സെറ്റിലെ മുഴുവൻ ആളുകളുമായി കമ്പനിയായി. മിമിക്രിയൊക്കെ കാണിച്ച് എല്ലാവരേയും കൈയ്യിലെടുത്തു. അങ്ങനെ മൂന്നാല് പടം ചെയ്തും പിന്നെ വലിയ നടനായി മാറി. നടനായതിനെ കുറിച്ച് സംസാരിക്കുമ്പോൾ ഒരു അഭിമുഖത്തിൽ തന്നെ കുറിച്ചും ദിലീപ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+