Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപ് ഭാഗം കാടടച്ച് വെടിവെയ്ക്കുകയാണ്; കേസിൽ ശക്തമായ തെളിവുകൾ ലഭിച്ചു'; അഡ്വ ബി എ ആളൂർ

അവർ ഇപ്പോൾ കോടതിയിൽ വന്നത് തന്റെ മുൻ ഭർത്താവ് ആരുമായോ നടത്തിയ സംഭാഷണം അത് അദ്ദേഹത്തിന്റേത് തന്നെയാണെന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ്.

dileep-1676714188.jpg -Prop

നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജു വാര്യർ നിർണായക സാക്ഷിയാണെന്ന് അഡ്വ ബിഎ ആളൂർ. അവർ ഇപ്പോൾ കോടതിയിൽ വന്നത് തന്റെ മുൻ ഭാർത്താവായ വ്യക്തി ആരുമായോ നടത്തിയ സംഭാഷണം അദ്ദേഹത്തിന്റേത് തന്നെയാണെന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ്.എന്നാൽ സാക്ഷിയുടെ ക്രഡിബിളിറ്റിയെ ഇംപീച്ച് ചെയ്യാനുള്ള ശ്രമങ്ങളാണ് പ്രതിഭാഗം നടത്തുന്നതെന്നും അഡ്വ ആളൂർ പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിലാണ് ആളൂരിന്റെ പ്രതികരണം. വായിക്കാം

ദിലീപിന്റെ നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണ്.

ദിലീപിന്റെ നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണ്.


കേസിലെ തെളിവുകൾ ശക്തമാണെന്നാണ് ലഭിച്ച വിവരം. മികവുള്ള അന്വേഷണ ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രോസിക്യൂഷന്റെ കൈയ്യിലുള്ള തെളിവുകൾ പ്രോസിക്യൂഷൻ അവതരിപ്പിച്ച് കൊണ്ടിരിക്കുകയാണ്.1 മുതൽ ഏഴ് വരെയുള്ള പ്രതികൾ അല്ല ഈ കേസ് നടത്തുന്നത്, എട്ടാം പ്രതിയുടെ നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണ്.ഒന്നാം പ്രതിയും അല്ലെങ്കിൽ രണ്ട് മുതൽ 7 വരെയുള്ളവർ എന്തുകൊണ്ട് വേർതിരിഞ്ഞ് നിൽക്കുന്നു എന്നതാണ് ചോദ്യം.

ദിലീപിന്റേത് തന്നെയാണെന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ്

ദിലീപിന്റേത് തന്നെയാണെന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ്


ഇപ്പോഴത്തെ സാഹചര്യം വെച്ച് എട്ടാം പ്രതി മാത്രമാണ് സുദൃഢമായി കേസ് നടത്തുന്നത്. അതിന് കാരണം രാഷ്ട്രീയപരമായും സാമ്പത്തിക പരമായും സ്വാധീനം ചെലുത്താനും സാധിക്കുന്ന വ്യക്തിയായത് കൊണ്ട് തീർച്ചയായും നല്ല വക്കീലിനെ വെച്ച് കേസ് നടത്താൻ സാധിക്കും .കേസിൽ മഞ്ജു വാര്യർ ഒരു സാക്ഷിയാണ്. അവർ ഇപ്പോൾ കോടതിയിൽ വന്നത് തന്റെ ഭർത്താവ് ആരുമായോ നടത്തിയ സംഭാഷണം അത് അദ്ദേഹത്തിന്റേത് തന്നെയാണെന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ്.

മഞ്ജു നിർണായക സാക്ഷിയാണെന്നും

മഞ്ജു നിർണായക സാക്ഷിയാണെന്നും


ഈ കോടതിയിൽ അതുകൊണ്ട് തന്നെ മഞ്ജു നിർണായക സാക്ഷിയാണെന്നും കോടതിയിൽ കൊടുത്തിരിക്കുന്ന രേഖകൾ കൂട്ടിയിണക്കാനുള്ള കണ്ണിയാണെന്നും എല്ലാവർക്കും അറിയാം.
എന്നാൽ പ്രതിഭാഗം കാടടച്ച് വെടിവെയ്ക്കുവാണ്. സാക്ഷിയുടെ ക്രഡിബിളിറ്റിയെ കുറിച്ച് ഇംപീച്ച് ചെയ്യുന്നതിനാണ്. പക്ഷേ നല്ല കോടതികൾ സാക്ഷികളുടെ ഇപ്പോഴത്തെ പെരുമാറ്റ രീതിയും മുൻകാലത്തെ പെരുമാറ്റ രീതിയും പരിശോധിച്ച് ഇപ്പോൾ അവർക്കെതിരെ മദ്യപിക്കുന്നുവെന്ന് പറഞ്ഞത് പോലുള്ള ആരോപണങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾ ചോദിക്കാനുള്ള അനുവാദമൊന്നും കൊടുക്കാറില്ല.

ദിലീപിനൊപ്പം ഒരുപാട് കാലം ജീവിച്ച വ്യക്തിയിലൂടെയാണ്

ദിലീപിനൊപ്പം ഒരുപാട് കാലം ജീവിച്ച വ്യക്തിയിലൂടെയാണ്

ബാലചന്ദ്രകുമാർ സമർപ്പിച്ച ശബ്ദരേഖയിലെ തന്റെ ശബ്ദം എഡിറ്റഡ് ആണെന്നും അല്ലെങ്കിൽ മറ്റാരെങ്കിലും പറഞ്ഞതാണെന്നും ദിലീപ് അവകാശപ്പെട്ടാൽ അതല്ലെന്ന് പ്രോസിക്യൂഷന് തെളിയിക്കാൻ കഴിയുക ദിലീപിനൊപ്പം ഒരുപാട് കാലം ജീവിച്ച വ്യക്തിയിലൂടെയാണ്. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ മൊഴി പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ഒന്നാം പ്രതിക്കെതിരായി എന്തെങ്കിലും കൊണ്ടുവന്നാൽ

ഒന്നാം പ്രതിക്കെതിരായി എന്തെങ്കിലും കൊണ്ടുവന്നാൽ

പൾസർ സുനിക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ മഞ്ജുവിന്റെ വിസ്താരത്തിൽ ഒന്നും ചെയ്യാനില്ല. എന്നാൽ ഒന്നാം പ്രതിക്കെതിരായി എന്തെങ്കിലും കൊണ്ടുവന്നാൽ അതിന് തടയിടേണ്ടത് ഒന്നാം പ്രതിയുടെ അവകാശമാണ്. അതേസമയം കേസിൽ ശക്തമായ തെളിവുകൾ ഉണ്ടെങ്കിൽ മാത്രമേ പ്രതികളെ ശിക്ഷിക്കാൻ സാധിക്കൂകയുള്ളൂവെന്നും അഡ്വ ആളൂർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+