'ദിലീപാണ് ഇര... കടുകുമണി പോലും തെളിവില്ല, മഞ്ജുവിനോട് അത് പറഞ്ഞത് കാവ്യയുടെ അമ്മ'; രാഹുല്‍ ഈശ്വര്‍

തനിക്കെതിരായ വ്യാജ ആരോപണങ്ങളെ പ്രതിരോധിക്കേണ്ടത് ദിലീപ് അല്ലേ. വെറുതെ ദിലീപിന് ദ്രോഹിക്കുകയാണ് പൊലീസ്

RAHUL EASWAR

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടനും പ്രതിയുമായ ദിലീപ് ഇരയാണ് എന്ന വാദവുമായി രാഹുല്‍ ഈശ്വര്‍. റിപ്പോര്‍ട്ടര്‍ ടി വി ചാനലില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ ആയിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. ദിലീപിന് അതിജീവിതയോട് എന്തിനാണ് ദേഷ്യം തോന്നേണ്ടത് എന്നും രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു. രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല രസമാണ്. ആരാന്റെ അച്ഛന്‍ എത്രകാലം വ്യാജമായ കേസില്‍ കുടുങ്ങിക്കിടന്നാലും ബാക്കിയുള്ളവര്‍ക്ക് സന്തോഷമാണ്. എത്ര ലഘുവായിട്ടാണ് നമ്മള്‍ പറയുന്നത് കേസ് മൂന്നു നാലു മാസം കൂടിയല്ലേ എടുക്കൂ എന്നൊക്കെ. ഒരാളുടെ ജീവിതത്തില്‍ അയാളെ മാനസികമായി ആക്രമിക്കുകയും മാധ്യമങ്ങള്‍ വഴി ആക്രമിക്കുകയും ചെയ്യുന്ന ഒരു സ്റ്റട്രാറ്റജി ശരിയാണെന്നാണോ അപര്‍ണയെപ്പോലൊരു മാധ്യമ പ്രവര്‍ത്തക പറയുന്നത്.

ദിലീപല്ലേ ഇര?

ദിലീപല്ലേ ഇര?

ഇതിലെ വിക്ടിം ദിലീപ് ആണ്. എന്താ സംശയം ദിലീപ് അല്ലേ ഈ കേസില്‍ വിക്ടിം. ആ കേസില്‍ ദിലീപിന് ഒരു ബന്ധവുമില്ല. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കേസില്‍ ഗൂഡലോചന കേസില്‍ ദിലീപിനെ കള്ള കേസില്‍കുടുക്കിയത് കൊണ്ട് ദിലീപ് അല്ലാതെ വേറെ ആരാണ് വിക്ടിമാകുന്നത് നടിയെ ആക്രമിച്ച കേസില്‍ അല്ലേ നടി വിക്ടിമാകും. ഗൂഢാലോചന കേസില്‍ ദിലീപിനെ വ്യാജമായി ഉള്‍പ്പെടുത്തി എന്നല്ലേ വാദം.

കുറ്റവാളിയെന്ന് കോടതി വിധിച്ചിട്ടില്ല

കുറ്റവാളിയെന്ന് കോടതി വിധിച്ചിട്ടില്ല

കേസില്‍ ഇതുവരെ കോടതി നിരപരാധിയാണ് ദിലീപ് എന്ന് പറഞ്ഞിട്ടില്ല എന്ന് പറയുന്നതുപോലെ അപരാധിയാണ് ദിലീപ് എന്നും കോടതി പറഞ്ഞിട്ടില്ല. ദിലീപ് മധുസാറും അടൂര്‍ ഗോപാലകൃഷ്ണന്‍ സാറും പോലുള്ള കേരളസമൂഹം നിരപരാധി ആണെന്ന് തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. ഒരു വ്യക്തിയെ ഇല്ലാത്ത ഒരു കേസില്‍ കുടുക്കി. അതുകൊണ്ട് ദിലീപ് അല്ലേ ഈ കേസില്‍ വിക്ടിം.

പള്‍സര്‍ സുനി മേനകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചില്ലേ

പള്‍സര്‍ സുനി മേനകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചില്ലേ

എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി അടക്കമുള്ളവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കണം എന്ന് ദിലീപിനും ആഗ്രഹമുണ്ട്. നിങ്ങള്‍ പള്‍സര്‍ സുനിക്ക് വക്കാലത്ത് എടുക്കുന്നത് എന്തിനാണ്. പള്‍സര്‍ സുനിക്ക് വേറെ താല്പര്യങ്ങള്‍ ഉണ്ടോ എന്ന് ആലോചിച്ചു നോക്കണം. പള്‍സര്‍ സുനി മുമ്പ് മേനക സുരേഷിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചില്ലേ. അത് ദിലീപ് പറഞ്ഞിട്ടാണോ. പള്‍സര്‍ സുനിക്കെതിരെ മറ്റു പല പരാതികളും ഇല്ലേ. ഇതെല്ലാം ദിലീപ് പറഞ്ഞിട്ടാണോ.

കടുകുമണിയോളം തെളിവുപോലും ഇല്ല

കടുകുമണിയോളം തെളിവുപോലും ഇല്ല

മഞ്ജു വാര്യരെ ഇനിയും വിസ്തരിക്കുന്നത് സമയം കളയലാണ്. കാവ്യ മാധവന്റെ അച്ഛനും അമ്മയും ഏതെങ്കിലും തരത്തില്‍ ദിലീപിനെതിരെ പറയുമെന്ന് പേടിച്ചിട്ടാണോ അവരെയും വിസ്തരിക്കേണ്ട എന്ന് ദിലീപ് പറഞ്ഞത്. ഇത് വൈകിപ്പിക്കേണ്ട എന്ന് കരുതിയിട്ടാണ്. ദിലീപിനെതിരെ കടുകുമണിയോളം തെളിവുപോലും പോലീസിന്റെ കയ്യില്‍ ഇല്ല. പരമാവധി ദിലീപിനെ ദ്രോഹിച്ചു എന്ന ഈഗോ സാറ്റിസ്ഫിക്കേഷന്‍ കിട്ടാന്‍ വേണ്ടി ചെയ്യുകയാണ്.

പൊലീസ് തോല്‍ക്കാന്‍ പോകുന്ന കേസ്

പൊലീസ് തോല്‍ക്കാന്‍ പോകുന്ന കേസ്

എന്തായാലും ഞങ്ങള്‍ കേസില്‍ ദിലീപിനോട് തോല്‍ക്കും, ദിലീപ് ജയിക്കും. അതുകൊണ്ട് ദിലീപിനെ, കാവ്യ മാധവനെ, കാവ്യ മാധവന്റെ അച്ഛനെ, ദിലീപിന്റെ മകളെ എല്ലാവരെയും ഹരാസ് ചെയ്തു എന്ന ചീപ്പ് ഈഗോ സാറ്റിസ്ഫാക്ഷന്‍ വേണ്ടിയാണ് ഇപ്പോള്‍ ഈ കാണിച്ചുകൂട്ടുന്നത് എല്ലാം. ഈ വിചാരണ തട്ടിപ്പ് എത്ര കാലം നിങ്ങള്‍ക്ക് ഇങ്ങനെ കൊണ്ടുപോകാന്‍ കഴിയും. വ്യക്തി ജീവിതത്തില്‍ ഉണ്ടാകുന്ന ഇത്തരം അധിക്ഷേപങ്ങളും വ്യാജ കേസുകള്‍ക്കും എതിരെ പോരാടിയ നമ്പി നാരായണനെ പോലെ തന്നെയാണ് ദിലീപ്.

പോലീസുകാരുടെ ജീവന് വിലയില്ലേ

പോലീസുകാരുടെ ജീവന് വിലയില്ലേ

ഞാന്‍ മാത്രമല്ല സാക്ഷാല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സാറും നമ്പി നാരായണന്റെ ഉദാഹരണം പറഞ്ഞു. ഞാന്‍ കേസിന്റെ മെറിറ്റില്‍ നിന്നുകൊണ്ട് തന്നെയാണ് പറയുന്നത്. ബൈജു ആണോ ഈ നാട്ടിലെ കോടതി. ബൈജു പൗലോസിന്റെ കള്ള കേസ് ഈ നാട്ടില്‍ നില്‍ക്കും എന്ന് കരുതിയോ. നാലു പോലീസുകാരെ കൊല്ലാന്‍ ശ്രമിച്ച കേസ് ഇപ്പോ ആര്‍ക്കും അന്വേഷിക്കേണ്ട. പോലീസുകാരുടെ ജീവന് വിലയില്ലേ. ദിലീപിനെതിരെ നടക്കുമ്പോള്‍ അദ്ദേഹം ഇടപെടണ്ടേ.

ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം മഞ്ജുവിനെ അറിയിച്ചത് കാവ്യയുടെ അമ്മ

ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം മഞ്ജുവിനെ അറിയിച്ചത് കാവ്യയുടെ അമ്മ

അദ്ദേഹത്തിന്റെ സെല്‍ഫ് ഇന്‍ട്രസ്റ്റ് എന്നൊന്നുണ്ടല്ലോ. അദ്ദേഹത്തിനെതിരെ വ്യാജ ആരോപണങ്ങള്‍ വരുമ്പോള്‍ അത് ഡിഫന്‍ഡ് ചെയ്യാനുള്ള ബാധ്യതയും ഉത്തരവാദിത്വവും അദ്ദേഹത്തിനുണ്ടല്ലോ. മഞ്ജു വാര്യര്‍ ഈ കേസില്‍ എന്തെങ്കിലും വെളിപ്പെടുത്തല്‍ നടത്തുമോ എന്നാണ് മീഡിയ ആകാംക്ഷയോടെ നോക്കിക്കാണുന്നത്. പക്ഷേ ഒരിക്കല്‍ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയതുപോലെ ദിലീപും കാവ്യ മാധവനും തമ്മിലുള്ള ബന്ധം ആദ്യം മഞ്ജുവാര്യരെ അറിയിക്കുന്നത് കാവ്യ മാധവന്റെ അമ്മയാണ്.

അതിജീവതയോട് ദിലീപിന് എന്തിനാണ് ദേഷ്യം

അതിജീവതയോട് ദിലീപിന് എന്തിനാണ് ദേഷ്യം

അങ്ങനെയെങ്കില്‍ അതിജീവതയോട് ദിലീപിന് എന്തിനാണ് ദേഷ്യം തോന്നുന്നത്. അര്‍ദ്ധസത്യങ്ങള്‍ വെച്ച് പ്രൊപഗാണ്ട ഉണ്ടാക്കാന്‍ മാധ്യമങ്ങളിലൂട തീര്‍ച്ചയായും നമുക്ക് പറ്റും. അത് ജനങ്ങളെ ഒരുപക്ഷേ തെറ്റിദ്ധരിപ്പിച്ചേക്കാം. പക്ഷേ കോടതിയില്‍ വരുമ്പോള്‍ സൂക്ഷ്മമായ തലത്തില്‍ അത് പരിശോധിക്കപ്പെടും. ഹൈക്കോടതി മൂന്നു ജഡ്ജിമാരുടെ ഭാഗത്തേക്ക് കേസ് പോയപ്പോഴും ദിലീപിന് ഏതെങ്കിലും തരത്തില്‍ മോശമായിട്ടുള്ള ഒരു അനുഭവം ഉണ്ടായിട്ടില്ല.

കാര്‍മേഘം മാറി സൂര്യന്‍ പുറത്തുവരും

കാര്‍മേഘം മാറി സൂര്യന്‍ പുറത്തുവരും

അദ്ദേഹത്തിന്റെ കൈകള്‍ ശുദ്ധമാണ്. ഇത്രയും കാലം ഒരു കാര്‍മേഘം സൂര്യനെ മറച്ചിരുന്നു ആ കാര്‍മേഘം മാറി സൂര്യന്‍ പുറത്തുവരും. മുന്‍ ഡിജിപി വരെ ഇതില്‍ ഫോട്ടോഷോപ്പ് പോലുള്ള കൃത്രിമങ്ങള്‍ നടന്നിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. നാളെ കുറ്റമുക്തമായി പുറത്തുവരുമ്പോള്‍ ഇത് ചെയ്യുന്നവര്‍ക്കെതിരെ പൊതുജനങ്ങള്‍ തിരിയും എന്ന ഒരു ബോധം എപ്പോഴും വേണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q