ദിലീപ് പറയുന്നത് ശരിയാവുന്നു,നടിക്കെതിരായ കമന്റുകൾക്ക് കാരണം പിആർ അല്ല ഞരമ്പുരോഗികൾ;രാഹുൽ ഈശ്വർ
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസ് നീളുന്നത് നടിയോട് കൂടി ചെയ്യുന്ന അനീതിയാണെന്ന് രാഹുൽ ഈശ്വർ. നടിയുടെ വേദന മുതലാക്കി കൊണ്ട് സിനിമാ രംഗത്തുള്ള പലരും പരമാവധി ദിലീപിനെ കരിവാരി തേക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
വനിതാ ദിനത്തിൽ ഫോട്ടോ പങ്കുവെച്ച് മഞ്ജു വാര്യർ....കിടിലൻ ക്യാപ്ഷനും..വളരെ ശരിയെന്ന് ആരാധകർ
വധഗൂഢാലോചന കേസിൽ നിന്ന് നടി ആക്രമിക്കപ്പെട്ട കേസിൽ തെളിവുണ്ടാക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. അതിന് നിന്ന് കൊടുക്കാൻ ദിലീപിനോട് പറയാൻ സാധിക്കുമോയെന്നും രാഹുൽ ഈശ്വർ ചോദിച്ചു.റിപ്പോർട്ടർ ചാനലിൽ എഡിറ്റേഴ്സ് അവർ ചർച്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഈശ്വർ. രാഹുലിന്റെ വാക്കുകളിലേക്ക്

ദിലീപ് പറഞ്ഞത് തന്നെയാണ് ഇപ്പോൾ വെളിവാക്കിയിരിക്കുന്നത്. അതായത് ബാലചന്ദ്രകുമാറിനോട് പറഞ്ഞ കാര്യങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹം റെക്കോഡ് ചെയ്ത് വെച്ചിട്ടില്ല. അത് അദ്ദേഹത്തിന് തിരിച്ചെടുക്കണമായിരുന്നു. അതിനാൽ മുംബൈയിലേക്ക് അയച്ചു. ബാലചന്ദ്രകുമാർ സമർപ്പിച്ച പോലുള്ള ക്ലിപ്പ് അല്ല, രണ്ട് മിനിറ്റോളം നീണ്ടു നിൽക്കുന്ന ക്ലിപ്പാണ് ദിലീപ് കോടതിയിൽ സമർപ്പിച്ചത്.

എല്ലാവർക്കും ബാലചന്ദ്രകുമാറിനെ പോലെ റെക്കോഡ് ചെയ്യുന്ന ശീലം ഉണ്ടാകില്ല.അതുകൊണ്ട് വർഷങ്ങൾക്ക് മുൻപ് സംസാരിച്ച കാര്യം ഏതെങ്കിലും രീതിയിൽ തിരിച്ചെടുക്കാൻ ദിലീപ് വിദഗ്ദ സഹായാം തേടുന്നതിൽ തെറ്റുണ്ടോ? അതിന് തെളിവ് നശിപ്പുവെന്നാണോ പറയുന്നത്. മാത്രമല്ല പ്രോസിക്യൂഷൻ പറഞ്ഞത് പ്രകാരം 2017,18, 19 വർഷങ്ങളിൽ മാത്രമേ ഗൂഢാലോചന നടത്തിയിട്ടുള്ളൂ.

അദ്ദേഹത്തിന്റെ അഭിഭാഷകൻ രാമൻപിള്ളയുമായുള്ള സംഭാഷണങ്ങൾ പോലീസിന് ഫോണിൽ നിന്നും ലഭിച്ചാൽ കേസിന്റ ഗതിയെന്താകും? ഇത് പ്രിവിലേജ് കമ്മ്യൂണിക്കേഷന്റെ ഭാഗമല്ലേ? ഡിലീറ്റ് ചെയ്തത് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആണെന്ന് എങ്ങനെ തെളിയിക്കാൻ സാധിക്കുമെന്നും രാഹുൽ ഈശ്വർ ചോദിച്ചു.

ദിലീപ് എന്താണ് ഡിലീറ്റ് ചെയ്തതെന്ന് പോലീസ് കണ്ടുപിടിക്കട്ടെ, അതിനായി മികച്ച ഇസ്രായേലി സോഫ്റ്റ്വെയറൊക്കെ ഉണ്ടല്ലോ. അത് കണ്ടുപിടിക്കാൻ ദിലീപിന് സാധിക്കില്ലല്ലോ? കഴിഞ്ഞ ഒന്നര മാസമായി താനടക്കമുള്ള ദിലീപ് അനുകൂലികൾ പറയുന്ന കാര്യങ്ങളാണ് ശരിയായിക്കൊണ്ടിരിക്കുന്നത്.ദൗർഭാഗ്യവശാൽ ദിലീപിനെതിരെ സിനിമാ മേഖലയിൽ നിന്നുൾപ്പെടെയുള്ളവർ പറയുന്ന വാദങ്ങളാണ് ഇല്ലാതായി കൊണ്ടിരിക്കുന്നത്.

തുടരന്വേഷണത്തിന് പോലീസിനും പ്രോസിക്യൂഷനും കോടതി പരമാവധി സമയം കൊടുത്തിരിക്കുകയാണ്. സംശയത്തിന്റെ ഒരു ഇളവ് പോലും ഉണ്ടാകരുതെന്ന് ഉറപ്പാക്കുകയാണ് കോടതി. ഇനി ഏപ്രിൽ 15 ന് വരുമ്പോൾ വീണ്ടും സമയം വേണമെന്ന ആവശ്യം ഉന്നയിക്കരുതെന്ന് മാത്രമേ പറയാനുള്ളു. ഈ കേസിന് ഒരു അവസാനം വേണ്ടതുണ്ട്.

ദിലീപ് പറയുന്നത് ശരിയായി വരികയാണ്. ഓരോ തവണയും പുതിയ സാക്ഷികളും വാദങ്ങളും വരികയാണ്. കേസ് നീളുന്നത് നടിയോട് കൂടി ചെയ്യുന്ന അനീതിയാണ്. നടിയുടെ വേദന മുതലാക്കി കൊണ്ട് സിനിമാ രംഗത്തുള്ള പലരും പരമാവധി ദിലീപിനെ കരിവാരി തേക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. നടിയോടൊപ്പം തന്നെയാണ്. ബർഖാ ദത്തിനോടുള്ള അഭിമുഖത്തിൽ നടി പറഞ്ഞത് തനിക്ക് തിരിച്ച് വരണമെന്നാണ്. പക്ഷേ ഈ കേസിന് എന്തെങ്കിലും അവസാനം വേണ്ടേ? ഇത് അനന്തമായി നീളുകയാണ്.

നടിയ്ക്കെതിരെ സോഷ്യൽ മീഡിയ കമന്റുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും പി ആർ വർക്കിൻറെ ഭാഗമായിട്ടുള്ളതല്ല, നമ്മുടെ സമൂഹത്തിൽ പല ഞരമ്പ് രോഗികളും ഉണ്ട്. നടിയെ ഇഷ്ടപ്പെടുന്ന അവർ തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നയൊരാളാണ് ഞാൻ. പക്ഷേ ഈ അഞ്ച് വർഷത്തിനിടയിൽ ദിലീപിനെതിരായ തെളിവുകൾ ഒന്നും കിട്ടിയിട്ടില്ല. അതുകൊണ്ടാണ് ദിലീപിനെ പലരും പിന്തുണച്ച് കൊണ്ട് സംസാരിക്കുന്നത്.

ദിലീപിനെ നിരന്തരം ആക്രമിക്കുകയാണ്. ദിലീപിനെതിരെ പല ആരോപണങ്ങളും ഓരോ ദിവസവും ഉയരുകയാണ്. ദിലീപിന് ഐടി വിദഗ്ദന്റെ മരണത്തിലും പോലീസുകാരന്റെ മരണത്തിലുമൊക്കെ പങ്കുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ദിലീപ് ദാവൂദ് ഇബ്രാഹിം ഒന്നും അല്ലല്ലോ? മൊബൈൽ ഫോണുകൾ പോലീസ് തേടിയതിന്റെ ഉദ്ദേശം നടിയെ ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികളെ ഏതെങ്കിലും രീതിയിൽ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചോയെന്നും അതിന്റെ തെളിവ് ലഭിക്കാൻ വേണ്ടിയുമാണല്ലോ?

വധഗൂഢാലോചന കേസിൽ നിന്ന് നടി ആക്രമിക്കപ്പെട്ട കേസിൽ തെളിവുണ്ടാക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. അതിന് നിന്ന് കൊടുക്കാൻ ദിലീപിനോട് പറയാൻ സാധിക്കുമോ? നടിയ്ക്ക് നീതി കിട്ടണം, പക്ഷേ അതിനർത്ഥം ദിലീപിനെ തൂക്കിക്കൊല്ലണം എന്നല്ലല്ലോയെന്നും രാഹുൽ ഈശ്വർ ചോദിച്ചു.
Recommended Video
-
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം!












Click it and Unblock the Notifications