കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിർണ്ണായക നീക്കവുമായി ക്രൈംബ്രാഞ്ച്: ദിലീപിന്റെ ശബ്ദസാമ്പിള്‍ എടുത്തു, ഇനി സാമ്യതാ പരിശോധന

Google Oneindia Malayalam News

എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളില്‍ കോടതിയില്‍ വാദം തുടരുമ്പോള്‍ മറുവശത്ത് അന്വേഷണവും ശക്തമായ നിലയില്‍ തന്നെ പുരോഗമിക്കുന്നുണ്ട്.

നടന്‍ സിദ്ധീഖ് ഉള്‍പ്പടേയുള്ളവരെ ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസങ്ങളില്‍ ദിലീപിന്റെ അടുത്ത ബന്ധുക്കളുടെയും കുടുംബ ഡോക്ടറുടെയും ശബ്ദ സാംപിളുകൾ പരിശോധനയ്ക്കു വേണ്ടി ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപിന്റേയും ശബ്ദ സാമ്പിള്‍ അന്വേഷണ സംഘം ശേഖരിച്ചെന്ന റിപ്പോർട്ടും പുറത്ത് വരുന്നത്.

എല്ലാത്തിനും പിന്നില്‍ ദിലീപോ, അതോ സംവിധായകനുമായുള്ള തിരക്കഥയോ? 28 ലെ വിധി അതീവ നിർണ്ണായകംഎല്ലാത്തിനും പിന്നില്‍ ദിലീപോ, അതോ സംവിധായകനുമായുള്ള തിരക്കഥയോ? 28 ലെ വിധി അതീവ നിർണ്ണായകം

ദിലീപിന്റെ സഹോദരൻ പി അനൂപ്, സഹോദരി സബിത,

ദിലീപിന്റെ സഹോദരൻ പി അനൂപ്, സഹോദരി സബിത, സഹോദരിയുടെ ഭർത്താവ് ടി എൻ സുരാജ്, കുടുംബ ഡോക്ടർ ഹൈദരാലി എന്നിവരുടെ ശബ്ദ സാമ്പിളുകളായിരുന്നു മൂന്ന് ദിവസം മുമ്പ് ശേഖരിച്ചത്. 23-ാം തിയതി രാവിലെ നെടുമ്പാശേരി പൊലീസിന്റെ സാന്നിധ്യത്തിലാണു ശബ്ദ സാംപിളെടുത്തത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെയെല്ലാം ശബ്ദ സാമ്പിളുകള്‍ എടുക്കേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയിലും വ്യക്തമാക്കിയിരുന്നു.

എന്നും ഒരു പോലെയല്ല, വെറൈറ്റി , വെറൈറ്റി പിടിക്കണം: കിടുക്കന്‍ ചിത്രങ്ങളുമായി അനുശ്രി

ഇതിന് പിന്നാലെയാണ് ദിലീപിന്റെ ശബ്ദ സാമ്പിള്‍ അന്വേഷണ

ഇതിന് പിന്നാലെയാണ് ദിലീപിന്റെ ശബ്ദ സാമ്പിള്‍ അന്വേഷണ സംഘം ശേഖരിച്ചത്. ഇന്നലെ രാവിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ദിലീപിനെ എത്തിച്ചാണ് സാംപിൾ എടുത്തത്. ശബ്ദ സാമ്പിള്‍ ശേഖരിക്കുന്നതിന് 23-ാം തിയതി തന്നെ ദിലീപിനോടും ഹാജരാവാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്നു ദിലീപിന് ഹാജരാകാൻ കഴിയാതിരുന്നതിലാണ് ഇന്നലെ സാംപിൾ ശേഖരിച്ചത്.

കേസിലെ സാക്ഷിയും സംവിധായകനുമായ പി.ബാലചന്ദ്രകുമാർ

കേസിലെ സാക്ഷിയും സംവിധായകനുമായ പി.ബാലചന്ദ്രകുമാർ കൈമാറിയ തെളിവുകളിലും ദിലീപ് ഉള്‍പ്പടേയുള്ളവരില്‍ നിന്നും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ കണ്ടെത്തിയ ശബ്ദസന്ദേശങ്ങളിലും ഇവരുടെയെല്ലാം ശബ്ദം പതിഞ്ഞിരുന്നു. ശാസ്ത്രീയമായി ഇതു പരിശോധിച്ച് ഉറപ്പുവരുത്താനാണ് ശബ്ദ സാംപിളുകൾ ശേഖരിച്ചിട്ടുള്ളത്.

ഡോ ഹൈദരലി അടക്കമുള്ള സാക്ഷികളുടെ കൂറുമാറ്റം സംബന്ധിച്ച

ഡോ ഹൈദരലി അടക്കമുള്ള സാക്ഷികളുടെ കൂറുമാറ്റം സംബന്ധിച്ച അന്വേഷണവും തുടരന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് നടത്തിയിരുന്നു. ഇത് സംബന്ധിച്ച് നിർണ്ണായക വിവരങ്ങള്‍ ലഭിച്ചെന്നുമാണ് സൂചന. അനുബന്ധ കുറ്റപത്രത്തിൽ ഇക്കാര്യങ്ങൾ രേഖപ്പെടുത്തും. ജുലൈ 15 ആണ് തുടരന്വേഷണത്തിന് കോടതി നിശ്ചയിച്ചിരിക്കുന്ന അവസാന തിയതി

സംവിധായകന്‍ ബാലചന്ദ്ര കുമാർ ഹാജരാക്കിയ വോയ്സ് ക്ലിപ്പുകള്‍

അതേസമയം, സംവിധായകന്‍ ബാലചന്ദ്ര കുമാർ ഹാജരാക്കിയ വോയ്സ് ക്ലിപ്പുകള്‍ എന്ന് റെക്കോർഡ് ചെയ്തതെന്ന് കണ്ടെത്താന്‍ നേരത്തെ കോടതി നിർദ്ദേശിച്ചിരുന്നു.
ബാലചന്ദ്ര കുമാർ പുറത്ത് വിട്ട ശബ്ദരേഖകളില്‍ കൃത്രിമത്വം ഇല്ലെന്നും ലാപ്ടോപ്പില്‍ നിന്നും പെന്‍ഡ്രൈവിലേക്ക് പകർത്തിയ ശബ്ദരേഖകളാണ് ഹാജരാക്കിയതെന്നുമാണ് പ്രോസിക്യൂഷന്‍ വിശദീകരിക്കുന്നത്.

ശബ്ദരേഖകൾ ശേഖരിച്ചിരുന്ന ലാപ്ടോപ് കേസിലെ പ്രതിയായ

ശബ്ദരേഖകൾ ശേഖരിച്ചിരുന്ന ലാപ്ടോപ് കേസിലെ പ്രതിയായ നടൻ ദിലീപിന്റെ സഹോദരീ ഭർത്താവ് ടി.എൻ.സുരാജിന്റെ പക്കലുണ്ടെന്നും പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ ലാപ്ടോപ് കണ്ടെത്താൻ അന്വേഷണം നടത്തണമെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ദിലീപും കൂട്ടാളികളും നടത്തിയ ഗൂഢാലോചനകളും സംഭാഷണങ്ങളും റെക്കോർഡ് ചെയ്ത ടാബ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ടുമെന്നുമാണ്

English summary
Dileep's voice sample collected: Crime Branch with decisive move, next for the similarity test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X