Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് നാക്കില്‍ ശനി, അകത്താവും; മോഹന്‍ലാല്‍ മന്ത്രിയാവും, ഞെട്ടിക്കുന്ന പ്രവചനവുമായി സ്വാമി

2023 പിറന്നതോടെ പലതരത്തിലുള്ള പ്രവചനങ്ങളുമായി നിരവധിയാളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. അക്കൂട്ടത്തല്‍ ഏവരേയും ഞെട്ടിക്കുന്ന പ്രവചനമാണ് കൊട്ടാരക്കരയില്‍ നിന്നുള്ള അഹോരാത്രാനന്ദയെന്ന തോമസ് മഹാദേവന്‍ജി നടത്തുന്നത്. മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദിയും പിണറായി വിജയനും അടക്കമുള്ള രാഷ്ട്രീയക്കാരും, മോഹന്‍ലാല്‍, ദിലീപ്, മമ്മൂട്ടി എന്ന് തുടങ്ങിയ സിനിമക്കാരുള്‍പ്പടേയുള്ളവരെക്കുറിച്ചുമുള്ള പ്രവചനമാണ് സ്വാമി നടത്തുന്നത്. അദ്ദേഹം നടത്തുന്ന പ്രവചനത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം അദ്ദേഹത്തിന് മാത്രമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് സ്വാമിയുടെ വാക്കുകളിലേക്ക്..

മോഹന്‍ലാലിന്റെ സർവ്വ നിയന്ത്രണവും ഭാര്യയുടെ

മോഹന്‍ലാലിന്റെ സർവ്വ നിയന്ത്രണവും ഭാര്യയുടെ കയ്യിലാണ്. മോഹന്‍ലാല്‍ ചലിക്കണമെങ്കില്‍ ഈ ഭാര്യ പറയണം. മോഹന്‍ലാല്‍ മന്ത്രിയാകുമെന്ന കാര്യം ഉറപ്പാണ്. ദൈവവും വിളക്കും സാക്ഷിയാക്കി പറയുന്ന കാര്യമാണ്. ബി ജെ പിയുടെകൂടെയായിരിക്കും അദ്ദേഹം നില്‍ക്കുക. അല്ലാതെ പിണറായിയുടെ കൂടെ നിന്നാല്‍ ഈ ജന്മത്തില്‍ വിജയിക്കില്ലെന്നും ജ്യോതിഷി പറയുന്നു.

ഏഴര വർഷത്തേക്ക് മോഹന്‍ലാല്‍ സൂക്ഷിക്കണം

2023 ജനുവരി പതിനേഴാം തിയതി കഴിഞ്ഞ ഏഴര വർഷത്തേക്ക് മോഹന്‍ലാല്‍ സൂക്ഷിക്കണം. അദ്ദേഹത്തിന് നേരെ ചതിയുണ്ട്. മോഹന്‍ലാലിന്റെ കൂടെ നടക്കുന്നവർ തന്നെയായിരിക്കും ഈ ചതിക്ക് പിന്നില്‍. വണ്ടിയിടിച്ച് കൊല്ലാനും പടക്കം പൊട്ടിക്കാനുമുള്ള ശ്രമങ്ങളൊക്കെയുണ്ട്. കഴിഞ്ഞ പ്രാവശ്യം ഞാനിത് പറഞ്ഞപ്പോള്‍ കൂറേയാളുകള്‍ എന്നെ തെറിപറഞ്ഞിരുന്നു.

ദിലീപ് എന്ന് പറയുന്ന വ്യക്തി ഉത്രാടം നക്ഷത്രം

ദിലീപ് എന്ന് പറയുന്ന വ്യക്തി ഉത്രാടം നക്ഷത്രത്തിലെ മകരക്കൂറുകാരനാണ്. എട്ട് മാഹഭാഗ്യവും ദൈവാനുഗ്രവും നിറഞ്ഞ മഞ്ജു ഇരിക്കുമ്പോഴാണ് കാവ്യയെ വിവാഹം കഴിക്കുന്നത്. കാവ്യക്ക് ഭർതൃയോഗമില്ല. അവരെ ഉപേക്ഷിച്ചാല്‍ മാത്രമേ ദിലീപിന് മുന്നോട്ട് പോവാന്‍ സാധിക്കുകയുള്ളു. ഇല്ലെങ്കില്‍ അദ്ദേഹം വീഴുമെന്നും അഭിപ്രായപ്പെടുന്നു..

Vastu tips for kitchen: പൈപ്പിനടുത്ത് ഗ്യാസ് സ്റ്റൗവ് വെച്ചാല്‍ വീട്ടില്‍ വഴക്ക്; അടുക്കളയിലാണ് കാര്യമെന്ന് വാസ്തു

രണ്ടരക്കൊല്ലും ശനി ധനുരാശിയില്‍ നിന്നപ്പോഴാണ്

രണ്ടരക്കൊല്ലും ശനി ധനുരാശിയില്‍ നിന്നപ്പോഴാണ് ദിലീപിന് 86 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നത്. ഇപ്പോള്‍ തലക്ക് മുകളിലാണ് ആ ശനി നില്‍ക്കുന്നത്. എന്നാല്‍ 2023 ജനുവരി 17 -ാം തിയതി കഴിഞ്ഞാല്‍ നേരെ നാക്കില്‍, അതായത് ശനി വരും. അത് നുണയെ പറയത്തുള്ളു. പിന്നെ അകത്ത് പോവാനുള്ള എല്ലാ സാധ്യതയുമുണ്ട്.

മമ്മൂട്ടിയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍

മമ്മൂട്ടിയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ അദ്ദേഹത്തിന്റെ കണ്ടക ശനി തീരുന്നു. കെബി ഗണേഷ് കുമാറിന്റേയും കണ്ടക ശനി തീരും. എന്നാല്‍ ഇവരൊക്കെ സന്താനങ്ങള്‍ കൊണ്ടുള്ള ദുഃഖം അനുഭവിക്കും. രേവതി നക്ഷത്രമായ ജഗതി വീണ്ടും സജീവമാണെങ്കില്‍ ചില ശാപങ്ങള്‍ തീർക്കണം. ഒരു ബ്രാഹ്മണ സ്ത്രീയുടെ ശാപം അദ്ദേഹത്തിനുണ്ട്.

ഞാന്‍ ഈ പറയുന്ന കാര്യങ്ങളെല്ലാം അറിയുന്ന

ഞാന്‍ ഈ പറയുന്ന കാര്യങ്ങളെല്ലാം അറിയുന്ന മറ്റൊരാള്‍ പിസി ജോർജാണ്. ഭരണം എപ്പോള്‍ മറിയുമെന്ന് അദ്ദേഹത്തിന് അറിയാം. ക്രിസ്ത്യാനിയായ അദ്ദേഹത്തിന്റെ കൂടെ ഏതോ ജോതിഷിയുണ്ട്. അല്ലെങ്കില്‍ ഇദ്ദേഹത്തിന് ഇത് പറയാന്‍ സാധിക്കും. ജനുവരി കഴിഞ്ഞാല്‍ ഭരണം മറിയുമെന്നാണ് അദ്ദേഹം പറയുന്നത്. അത് ഏകദേശം ശരിയാണ്. കൊറോണയേക്കാള്‍ വലിയ കാര്യമാണ് വരാന്‍ പോവുന്നതെന്നും അദ്ദേഹം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+