കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവിന്ദചാമിയെ രക്ഷിച്ചയാളാണ്, ദിലീപിന് ആളൂരിനെ തൊഴുത് വന്നാല്‍ രക്ഷപ്പെടാമെന്ന് ബൈജു കൊട്ടാരക്കര

Google Oneindia Malayalam News

കൊച്ചി: പോലീസ് ഡിപ്പാര്‍ട്‌മെന്റിനകത്ത് നിന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് തിരുത്തി, ആ തിരുത്തിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ട് ഒരക്ഷരം പോലും മിണ്ടാതിരുന്ന ജഡ്ജ്മെന്റാണ് ഫ്രാങ്കോ കേസെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. നടി ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് പിന്തുണയറിയിച്ച് വഞ്ച സ്‌ക്വയറില്‍ ജനകീയ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപ് ഡിലീറ്റ് ചെയ്ത ദൃശ്യം പുറത്ത്? നിര്‍ണായക സംഭാഷണങ്ങള്‍ 'പള്‍സര്‍ സുനി സുരക്ഷിതനല്ല'ദിലീപ് ഡിലീറ്റ് ചെയ്ത ദൃശ്യം പുറത്ത്? നിര്‍ണായക സംഭാഷണങ്ങള്‍ 'പള്‍സര്‍ സുനി സുരക്ഷിതനല്ല'

നടിക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് പ്രമുഖരാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. ചാനല്‍ ചര്‍ച്ചയില്‍ അവതാരകന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് കന്യാസ്ത്രീ പറഞ്ഞ കാര്യങ്ങള്‍ ഒരു കോടതി വിധിയില്‍ ക്വാട്ട് ചെയ്ത ഒരു വിധി ലോകത്തെവിടെയെങ്കിലും കേട്ടിട്ടുണ്ടോ എന്ന് ബൈജു കൊട്ടാരക്കര ചോദിക്കുന്നു.

1

നിയമം ഇങ്ങനെയാണ് പോകുന്നതെങ്കില്‍ നമ്മള്‍ ചോദ്യം ചെയ്യണം. ഗോവിന്ദചാമിയുടെ കേസില്‍ ഈ ആളൂര്‍ ആയിരുന്നല്ലോ വക്കീല്‍. ശരിക്കും ആളൂരിന്റെ ഒരു പ്രതിമയുണ്ടാക്കി തൃശൂര്‍ എങ്ങാനും വെച്ചിട്ട്, ആളൂര്‍ പുണ്യാളന്‍ എന്ന് പറഞ്ഞ് ആളുകള്‍ക്ക് പോയി നേര്‍ച്ചയിടാമായിരുന്നു. വേണമെങ്കില്‍ ഈ കേസിലെ എട്ടാം പ്രതി ദിലീപിനും അത് ചെയ്യാം. ദിലീപ് മുണ്ടക്കയത്ത് ജഡ്ജിയമ്മാവന്‍ കോവിലില്‍ പോകാറുണ്ട്. അതുപോലെ ആളൂരിനെ പോയി ദിലീപ് ഒന്ന് സ്തുതിച്ച് വന്നിരുന്നെങ്കില്‍ ഈ കേസില്‍ രക്ഷപ്പെടാം. കാരണം ഗോവിന്ദചാമിയെ ഒക്കെ ക്രൂരമായ പീഡന കേസില്‍ രക്ഷിച്ചെടുത്തയാളാണെന്നും ബൈജു കൊട്ടാരക്കര പരിഹസിച്ചു.

'ബെഹ്റയ്ക്ക് ദിലീപുമായി പലതരത്തിലുള്ള ബന്ധം ..കേസിൻറെ ഓരോ ഘട്ടത്തിലും ഇടപെട്ടു';ലിബർട്ടി ബഷീർ'ബെഹ്റയ്ക്ക് ദിലീപുമായി പലതരത്തിലുള്ള ബന്ധം ..കേസിൻറെ ഓരോ ഘട്ടത്തിലും ഇടപെട്ടു';ലിബർട്ടി ബഷീർ

2

ആ കേസ് നടക്കുമ്പോള്‍ ആളൂരിന്റെ ജൂനിയറായിട്ടുള്ള ആള്‍ തന്നെയാണ് ഇപ്പോള്‍ വിചാരണക്കോടതിയിലെ ജഡ്ജി. ആ കേസില്‍ ഗോവിന്ദചാമിയെ വെറുതെ വിടാനായി ഒരുപാട് കുതന്ത്രങ്ങള്‍ മെനഞ്ഞിട്ടുണ്ട്. അതൊക്കെ ആരാണെന്നും എല്ലാവര്‍ക്കും അറിയാം. നിയമം അറിയാവുന്നവര്‍ക്കൊക്കെ അറിയാം, ആ സൗമ്യ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ആ പ്രതിയെ ആളൂരും ശിഷ്യയും ചേര്‍ന്ന് കൂളായി പുറത്തുകൊണ്ടുവരികയും ചെയ്തു. ഇങ്ങനെയൊക്കെയാണ് നമ്മുടെ നാട്ടിലെ നിയമം പ്രവര്‍ത്തിക്കുന്നതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. ആ സമയത്താണ് ഈ അതിജീവിതയ്ക്ക് നീതി കിട്ടുമോ എന്ന കാര്യം സംശയിക്കേണ്ടതെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കി.

3

ഈ ആളൂര്‍ വക്കീല്‍ പ്രമാദമായ കേസുകളൊന്നും വാദിച്ച് ജയിച്ചതായി അറിയില്ല. ഞാനൊന്നും കേട്ടിട്ടുമില്ല. ആളൂര്‍ ആകെ പേരെടുത്തത് ഈ ഗോവിന്ദചാമി കേസിലാണ്. അപ്പോള്‍ അദ്ദേഹത്തിന്റെ നിലവാരം എത്രയുണ്ടെന്ന് അറിയാം. കൂടെയുള്ളവരാണ് ഈ കുതന്ത്രങ്ങള്‍ ഉപദേശിച്ച് കൊടുക്കുന്നത്. കുതന്ത്രങ്ങള്‍ അറിയാവുന്നവര്‍ നടി ആക്രമിക്കപ്പെട്ട കേസിലും ഇടപെട്ടിട്ടുണ്ടെങ്കില്‍ ദിലീപിന് തേടിയ വള്ളി കാലില്‍ ചുറ്റിയെന്ന് പറയാം. ആ ഓഡിയോ സത്യസന്ധമാകാനാണ് വഴിയെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. നേരത്തെ നിരവധി പേര്‍ ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വരുമെന്ന് ബൈജു പറഞ്ഞിരുന്നു. അതേസമയം കന്യാസ്ത്രീ കേസില്‍ സമരം നടത്തിയവരും ഈ പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമാകുന്നുണ്ട്.

4

കോടതി എപ്പോഴും പ്രതികളുടെ ഭാഗത്താണ്. അത് ഇരകളുടെ ഭാഗത്തല്ലെന്ന് അഡ്വ ജയശങ്കര്‍ പറഞ്ഞു. പക്ഷേ ഈ കേസ് രണ്ട് തരത്തില്‍ വ്യത്യസ്തമാണ്. ഒന്ന് ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുത്തുവെന്നതാണ്. അത് ലോക ചരിത്രത്തില്‍ പോലും കേട്ടുകേള്‍വിയില്ലാത്തതാണ്. പള്‍സര്‍ സുനി പണത്തിന് വേണ്ടി ചെയ്തതാണ്. അത് നീചമായ മനസ്സില്‍ നിന്ന് വരുന്നതാണ്. കേസില്‍ സാക്ഷികള്‍ കൂറുമാറുന്നത് മനസ്സിലാക്കാം. എന്നാല്‍ ഇവിടെ ജഡ്ജി തന്നെ കൂറുമാറിയിരിക്കുകയാണ്. പോലീസും പ്രോസിക്യൂട്ടര്‍മാരും കൂറുമാറുന്നത് കണ്ടിട്ടുണ്ട്. പക്ഷേ ഇത് സംഭവിക്കാത്തതാണ്. സാധാരണ ജഡ്ജിയെ മാറ്റാനോ കോടതി മാറ്റാനോ ഹര്‍ജി കൊടുക്കാറുണ്ടെന്ന് ജയശങ്കര്‍ പറഞ്ഞു.

5

ജഡ്ജിമാര്‍ പക്ഷപാതപരമായി പെരുമാറുന്നു എന്ന് ആരോപിച്ചാണ് പലരും കേസ് മാറ്റാന്‍ ആവശ്യപ്പെടുക. ഇത് പ്രതികളാണ് പലപ്പോഴും ആവശ്യപ്പെടുക. ഇവിടെ പ്രോസിക്യൂഷനാണ് അത് ആവശ്യപ്പെട്ടിരിക്കുന്നത്. അത് മുമ്പ് ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കോടതി പക്ഷപാതകരമായി പെരുമാറുന്നു എന്ന വെറും ആരോപണമല്ല. കോടതിയില്‍ നിന്ന് അനാവശ്യ അഭിപ്രായ പ്രകടനങ്ങള്‍ ഉണ്ടാവുന്നുവെന്ന് പിടി തോമസ് എന്നോട് പറഞ്ഞിരുന്നു. ഇവിടെ നടിയും പ്രോസിക്യൂഷനുമെല്ലാം കോടതിക്കെതിരെ പോയിരിക്കുകയാണ്. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പിടി തോമസിന്റെ അന്തസ്സിനെ തന്നെ ചോദ്യം ചെയ്യുന്ന കാര്യങ്ങളാണ് കോടതി ചോദിച്ചത്. അവിടെ സാക്ഷികളായി വന്ന സിനിമാ താരങ്ങളെ പോലും കോടതി പരുഷമായ ഭാഷയിലാണ് നേരിട്ടതെന്നും ജയശങ്കര്‍ ആരോപിച്ചു.

ഗുജറാത്തില്‍ പാട്ടീദാര്‍ വോട്ട് ഉറച്ചു, ആദിവാസി വോട്ടിന് കോണ്‍്ഗ്രസ്, ഇത്തവണ ഞങ്ങളെന്ന് രാഹുല്‍ഗുജറാത്തില്‍ പാട്ടീദാര്‍ വോട്ട് ഉറച്ചു, ആദിവാസി വോട്ടിന് കോണ്‍്ഗ്രസ്, ഇത്തവണ ഞങ്ങളെന്ന് രാഹുല്‍

English summary
dileep actress case: dileep should worship adv aloor, baiju kottarakara's mocking reply goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X