അതിജീവിതയുടെ ചിത്രം തകർക്കാന്‍ സംഘടിത ശ്രമമെന്ന് കൊട്ടാരക്കര: പിന്നാലെ ദിലീപ് അനുകൂലികളുടെ തെറിവിളി

നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമ രംഗത്തേക്ക് അടുത്തിടെ തിരിച്ചെത്തുകയുണ്ടായി. നടി ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഇതിനിടയിലാണ് ചിത്രത്തെ തകർക്കാന്‍ ദിലീപും സംഘവും ശ്രമിക്കുന്നുവെന്ന ആരോപണവുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര രംഗത്ത് വരുന്നത്.
ചിത്രത്തിനെതിരെ നാനാഭാഗത്ത് നിന്നും ശക്തമായ നീക്കമാണ് ഉണ്ടാവുന്നത്. സമൂഹമാധ്യമങ്ങളില്‍ ചിത്രത്തിനെതിരെ പ്രചരണം നടത്താന്‍ സൈബർ ക്വട്ടേഷനും കൊടുത്തിട്ടുണ്ടെന്നാണ് ഇവരില്‍ ചിലരില്‍ നിന്ന് ലഭ്യമായ വിവരങ്ങളെന്നുമാണ് ബൈജു കൊട്ടാരക്കര തന്റെ യൂട്യൂബ് ചാനലായ ന്യൂസ് ഗ്ലോബ് ചാനലിലൂടെ അവകാശപ്പെട്ടത്.

കൊച്ചി ആലുവ കേന്ദ്രീകരിച്ചുള്ള ഒരു സംഘം
ചിത്രത്തിന്റെ സാറ്റ്ലൈറ്റ് റൈറ്റ് ചാനലുകള്‍ വാങ്ങാത്തിന് കാരണം കൊച്ചി ആലുവ കേന്ദ്രീകരിച്ചുള്ള ഒരു സംഘത്തിന്റെ സമ്മർദ്ദമാണെന്നാണ് ആക്ഷേപം. മുമ്പ് മലയാള സിനിമ നിയന്ത്രിച്ചിരുന്ന ഈ സംഘം പുതിയ തലമുറ മികച്ച സിനിമകളുമായി മുന്നോട്ട് വന്നപ്പോള്‍ പിന്നോട്ട് പോയി. നടിയെ ആക്രമിച്ച കേസിലെ പ്രതികളുമായി ഇവർക്ക് ശക്തമായ ബന്ധമുണ്ടെന്നും ആരോപണമുണ്ടായിരുന്നു. അതിജീവിത വീണ്ടും മലയാള സിനിമയില്‍ ശക്തമായ സാന്നിധ്യമായി മാറുന്നത് മലയാളത്തിലെ ഒരു പ്രമുഖ നടനെ അത് ബാധിക്കുകയും ചെയ്യും. ആറ് വർഷത്തോളമായി ഈ നടന്റെ അത്ര ശുഭകരമല്ലെന്നും ബൈജു കൊട്ടാരക്ക പറയുന്നു.

ബൈജുകൊട്ടാരക്കരയുടെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും
അതേസമയം ബൈജുകൊട്ടാരക്കരയുടെ ഈ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. 'പടം നല്ലതാണോ എങ്കിൽ ഓടും. അയിന് ദിലീപിന്റ്റ് തലേലോട്ട് വെക്കുന്ന നിങ്ങളോടൊക്ക് എന്താ പറയാനാണ്, അദ്ദേഹത്തിന് സിനിമ യിൽ അഭിനയിക്കണ്ടേ, പൊതു പരിപാടി യിൽ പങ്കെടുക്കാൻ പറ്റില്ലേ' എന്നാണ് ദിലീപ് അനുകൂലിയായ ഒരു വ്യക്തി ബൈജു കൊട്ടാരക്കരയോട് ചോദിക്കുന്നത്.

മുട്ടിനു മുട്ടിന് ദിലീപിനെ തെറിവിളിച്ചു അരി വാങ്ങി
'നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ചർച്ച തൊഴിലാളി ആയിമാറിയവനാണ് ഇദ്ദേഹം. മുട്ടിനു മുട്ടിന് ദിലീപിനെ തെറിവിളിച്ചു അരി വാങ്ങി, അതോടെ ഇവന്റെ ഭാര്യ സീരിയൽ നിർത്തി. ജനങ്ങൾക്ക് കാര്യങ്ങൾ മനസിലായി തുടങ്ങിയപ്പോൾ ചർച്ചയ്ക്ക് വേറേ മണ്ടന്മാരെ വിളിച്ചു തുടങ്ങി. ഇവന്റെ വരുമാനം കുറഞ്ഞപ്പോൾ ഭാര്യ സീരിയൽ അഭിനയം തുടങ്ങി അതോടെ ഈ പൊട്ടൻ വീണ്ടും അടുക്കളയിൽ ആയി. അതാണ് ഈ ഊ ട്യൂബ് ചാനലിലെ സർക്കസ്. എന്റെ കൊട്ടാരക്കരേ ഈ കുശുമ്പും കുന്നായ്മയും കളഞ്ഞു വല്ല ജോലിക്കും പോയി പിള്ളേർക്കും കെട്ട്യോൾക്കും ചിലവിനു കൊടുത്തൂടെ.'- എന്നാണ് ദിലീപ് മോഹന്‍ എന്നയാള്‍ കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്.

'ദിലീപ് അനുകൂലികളുടെ' ഭാഗത്ത് നിന്ന് തെറിവിളി
'ദിലീപ് അനുകൂലികളുടെ' ഭാഗത്ത് നിന്ന് വലിയ തോതിലുള്ള തെറിവിളിയും ബൈജു കൊട്ടാരക്കെതിരെ ഉയരുന്നുണ്ട്. അതേസമയം 'ഈ ബൈജു കൊട്ടാരക്കര ഇപ്പോൾ ആവശ്യമില്ലാതെ വീഡിയോ ഇറക്കുകയാണ്.... കേസ് ഒക്കെ അഡ്വ. അജയകുമാർ പ്രോസിക്യൂട്ടർ ആയിട്ട് നല്ല രീതിയിൽ പോകുന്നുണ്ട്..... പണ്ടൊക്കെ ദിലീപ് മലയാളം ഫിലിം ഇൻഡസ്ട്രിയിൽ നിന്നും ഒരുപാട് പേരെ ഒതുക്കിയിട്ടുണ്ട്... ഒതുക്കാൻ നോക്കിയിട്ടുമുണ്ട്....പക്ഷെ ഇപ്പോൾ ഇനി അതൊന്നും നടക്കില്ല 6 വർഷമായി ദിലീപ് മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ഒന്നുമല്ല- എന്നാണ് പ്രഭാസ് കെജി എന്നയാളുകെ കമന്റ്.

ഫേസ്ബുക്കിലെ കമന്റ് ബോക്സിലാണ് ബൈജു കൊട്ടാരക്കരയ്ക്കെതിരായ തെറിവിളി ശക്തം. എന്നാല്‍ യൂട്യൂബ് ചാനലില്‍ കാര്യം നേരെ മറിച്ചാണ്. ബൈജു കൊട്ടാരക്കരയുടെ വാദങ്ങളെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് വന്നിരിക്കുന്നത്. എത്ര തകർക്കാന്‍ നോക്കുന്നോ അതിനെയെല്ലാം അതിജീവിച്ച് നടി ഉയർന്ന് വരും എന്ന് തുടങ്ങിയ കമന്റുകളാണ് യൂട്യൂബ് കമന്റ് ബോക്സിലുള്ളത്.












Click it and Unblock the Notifications