Get Updates
Get notified of breaking news, exclusive insights, and must-see stories!

'അതിജീവിതയുടെ സിനിമ തകർക്കാൻ സൈബർ ക്വട്ടേഷൻ'; പിന്നിൽ ദിലീപോ? ആരോപണവുമായി ബൈജു കൊട്ടരക്കര

കലാകാരന്റെ മുഖം മൂടി അണിഞ്ഞ ക്രിമിനൽ ആണെന്ന് ആരെങ്കിലും തെറ്റിധരിച്ചാൽ കുറ്റം പറയാനാകില്ലെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

Biju kottarakakra

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയായ നടി അഭിനയിച്ച 'ന്റെിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തെ തകർക്കാൻ വലിയ ശ്രമം നടന്നിരുന്നുവെന്ന ആരോപണവുമായി സംവിധായകൻ ബൈജു കൊട്ടാരക്കര. ആലുവ-കൊച്ചി കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇതിന് പിന്നിലെന്നും നടൻ ദിലീപിന് ഇതിൽ പങ്കുണ്ടെന്നും ബൈജു ആരോപിക്കുന്നു. ദിലീപിന്റെ പേര് പറയാതെ പരോക്ഷമായാണ് ആരോപണം ഉയർത്തുന്നത്. സിനിമയെ തകർക്കാൻ സൈബർ ക്വട്ടേഷൻ വരെ നൽകിയെന്നും സംവിധായകൻ ആരോപിക്കുന്നു. ന്യൂസ്ഗ്ലോബ് ടിവി എന്ന യുട്യൂബ് ചാനലിലൂടെയാണ് സംവിധായകന്റെ പ്രതികരണം വായിക്കാം

അതിജീവിതയുടെ സിനിമയ്ക്കെതിരെ സൈബർ ക്വട്ടേഷൻ

അതിജീവിതയുടെ സിനിമയ്ക്കെതിരെ സൈബർ ക്വട്ടേഷൻ

നീണ്ട ഇടവേളയ്ക്ക് ശേഷം അതിജീവിത അഭിനയിച്ച ന്റെിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തെ തകർക്കാൻ നാനാ ഭാഗത്ത് നിന്നും നീക്കങ്ങൾ തുടങ്ങിയിരുന്നു.സിനിമ ഇറങ്ങും മുൻപ് അത് ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തെങ്കിലും അണിയറ പ്രവർത്തകർ അത് നീക്കം ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടെ സിനിമയെ കുറിച്ച് മോശം പ്രചാരണം നടത്തുന്നതിന് സൈബർ ക്വട്ടേഷനും കൊടുത്തിട്ടുണ്ടെന്നാണ് ചിലരിൽ നിന്ന് ലഭ്യമായ വിവരം.

 ഷറഫുദീൻ സിനിമകൾ വിറ്റ് പോയതാണ്

ഷറഫുദീൻ സിനിമകൾ വിറ്റ് പോയതാണ്

ചിത്രത്തിന്റെ സാറ്റലൈറ്റ് ഒടിടി അവകാശങ്ങൾ ഇതുവരെ വിറ്റുപോയിട്ടില്ല. സാധാരണ സിനിമ ഇറങ്ങും മുൻപ് തന്നെ സാറ്റലൈറ്റും ഒടിടിയും ബിസിനസ് ആകുന്നതാണ്. എന്നാൽ തീയറ്ററിൽ കളിച്ച ശേഷമേ ചെറിയ സിനിമകൾ ഒടിടിയിൽ എടുക്കാറുള്ളൂ. പക്ഷേ സാറ്റലൈറ്റിന്റെ കൈര്യം അങ്ങനെ അല്ല. ന്റെിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' സിനിമയിലെ നടൻ ഷറഫുദീനാണ്. ഫറഫുദ്ദീന്റെ പ്രിയൻ ഓട്ടത്തിലാണ് , 1974 വൈറ്റ് ഓട്ടോ എന്നീ സിനിമകൾ എല്ലാം വിറ്റ് പോയതാണ്.

നടിയെ ആക്രമിച്ച കേസിലെ പ്രതികളിൽ ചിലരുമായി

നടിയെ ആക്രമിച്ച കേസിലെ പ്രതികളിൽ ചിലരുമായി

അപ്പോൾ ഈ സിനിമ വിറ്റ് പോകാത്തത് കൊച്ചി, ആലുവ കേന്ദ്രീകരിച്ചുള്ള ഒരു സംഘത്തിന്റെ സമ്മർദ്ദമാണെന്ന ആക്ഷേപമാണ്. മുൻപ് മലയാള സിനിമ നിയന്ത്രിച്ച് കൊണ്ടിരുന്ന ഈ സംഘം പുതിയ തലമുറ മികച്ച സിനിമകളായി വന്നതോടെ പിന്നോക്കം പോയിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസിലെ പ്രതികളിൽ ചിലരുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്നും ആരോപണം ഉണ്ടായിരുന്നു. അതിജീവിത മലയാളത്തിൽ വീണ്ടും ശക്തമായാൽ അത് മലയാളത്തിലെ ഒരു പ്രമുഖ നടനെ അത് ബാധിക്കും.

നടന്റെ കരിയർ അത്ര മെച്ചമല്ല

നടന്റെ കരിയർ അത്ര മെച്ചമല്ല

ആറ് വർഷത്തോളമായി നടന്റെ കരിയർ അത്ര മെച്ചമല്ല. അശ്ലീല ചുവയുള്ള കോമഡികളും ദ്വയാർത്ഥ പ്രയോഗങ്ങളും ആണ് നടന്റെ സിനിമയുടെ മുഖമുദ്ര. ഇയാളുടെ സിനിമയുടെ തിരക്കഥ എഴുതിയിരുന്ന ഇരട്ടക്കഥാകൃത്തുക്കൾ അടിച്ച് പിരിയുകയും സിനിമകൾ കൂടുതൽ റിയലിസ്റ്റിക് ആയതോടെ ഇയാളുടെ കാര്യം കഷ്ടത്തിലായി. ഈ നടന്റെ റിയലിസ്റ്റ് സിനിമകൾ ഒന്നും തന്നെ തീയറ്ററിൽ നിലംതൊട്ടിട്ടില്ല. അതിനാൽ മാസ് സിനിമ തന്നെ മതിയെന്നാണ് പറയുന്നത്.

 കോടികൾ മുടക്കി ഇയാളെ നായകനാക്കി ഇറങ്ങിയ ചിത്രം

കോടികൾ മുടക്കി ഇയാളെ നായകനാക്കി ഇറങ്ങിയ ചിത്രം

രണ്ട് കൊല്ലം മുൻപ് കോടികൾ മുടക്കി ഇയാളെ നായകനാക്കി ഇറങ്ങിയ ചിത്രം വലിയ നഷ്ടമാണ് വരുത്തി വെച്ചത്. അതിന് പിന്നാലെ ഇയാളേയും തമിഴിലെ മറ്റൊരു നടനേയും വെച്ച് ഒരു ബിഗ് ബജറ്റ് സിനിമ വന്നപ്പോൾ അതും പരാജമായി. ഇതിന് പുറമെ കോടികൾ മുടക്കിയ മറ്റൊരു സിനിമയും പാതിവഴിയിലായി.
മുൻപ് അതിജീവിതയെ അടക്കം പലരേയും പല സിനിമകളിൽ നിന്നും ഒഴിവാക്കണമെന്ന് ഇയാൾ പലരേയും ഭീഷണിപ്പെടുത്തിയിരുന്നു. അതിന്റെ തിരിച്ചടികളാണ് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്.

പഴയ പോലെ ക്ലച്ച് പിടിക്കുന്നില്ല

പഴയ പോലെ ക്ലച്ച് പിടിക്കുന്നില്ല

സിനിമകൾ ഒന്നും പഴയ പോലെ ക്ലച്ച് പിടിക്കുന്നില്ല. എന്നിട്ടും പാഠം പഠിക്കാതെ പകപോക്കാൻ ഇറങ്ങി തിരിച്ചിരിക്കുകയാണ്. മുൻപ് അതിജീവിതയും ഇന്ദ്രജിത്തും അഭിനയിച്ച ഏഴാമത്തെ വരവ് എന്ന ചിത്രം ഈ നടൻ ഇടപെട്ട് പരാജയപ്പെടുത്തിയതായി ഹരിഹരൻ ആരോപണം ഉന്നയിച്ചിരുന്നു. ഈ നടന്റെ സൗഹൃദ വലയത്തിലുള്ള വിതരണക്കാരനെ കൊണ്ട് സിനിമ വാങ്ങിയിട്ട് എല്ലാ കേന്ദ്രങ്ങളിലും വിതരണം ചെയ്തില്ലെന്നും പോസ്റ്റർ അടക്കമുള്ള പബ്ലിസിറ്റി കൊടുത്തില്ലെന്നുമാണ് ആക്ഷേപം.

 അതിജീവിതയെ വേട്ടയാടാൻ തുടങ്ങിയിട്ട്

അതിജീവിതയെ വേട്ടയാടാൻ തുടങ്ങിയിട്ട്

അതിജീവിതയെ വേട്ടയാടാൻ തുടങ്ങിയിട്ട് നാളുകളായെന്ന് ഇതിൽ നിന്നും വ്യക്തമാണ്. പൃഥ്വിരാജിനെ സിനിമയിൽ നിന്ന് ഒഴിവാക്കാനും ഈ നെറികെട്ട നടൻ ശ്രമിച്ചിരുന്നുവെന്ന് സിനിമാ മേഖലയിൽ നിന്നുള്ളവർ പറയുന്നു. സംവിധായകൻ തുളസീദാസ് ഈ നടനെ വെച്ച് ഒരു ഹിറ്റ് സിനിമ ചെയ്തിരുന്നു. പിന്നീട് താരമായ ശേഷം തുളസീദാസിനെ അടിപ്പിച്ചിട്ടില്ല. അങ്ങനെയിരിക്കെയാണ് തുളസീദാസ് പൃഥ്വിരാജിനെ നായകനാക്കി അവൻ ചാണ്ടിയുടെ മകൻ എന്ന ചിത്രം ചെയ്യാൻ തീരുമാനിച്ചു. പൃഥ്വിയെ ഒഴിവാക്കണമെന്നും ഞാൻ ഡേറ്റ് തരാമെന്നുമായിരുന്നു ഇയാൾ വിളിച്ച് പറഞ്ഞത്. എന്നാൽ അദ്ദേഹം വഴങ്ങിയില്ല.

 രാജസേനനെ മാറ്റിയാലേ ഞാൻ അഭിനയിക്കൂവെന്ന് വാശി പിടിച്ചു

രാജസേനനെ മാറ്റിയാലേ ഞാൻ അഭിനയിക്കൂവെന്ന് വാശി പിടിച്ചു

ഈ നടന്റെ തുടക്ക കാലത്ത് സംവിധായകൻ രാജസേനൻ സഹായിച്ചിരുന്നു. പിന്നീട് നായകനാക്കി സിനിമയെടുത്തു, അത് ഹിറ്റായി. പിന്നീട് താരത്തെ വെച്ച് സിനിമയെടുത്തു, നടന്റെ സുഹൃത്തായിരുന്നു തിരക്കഥ എഴുതിയതും നിർമ്മിച്ചതും. ചിത്രം പരാജയമായി. അതിന് ശേഷം വേറൊരു നിർമ്മാതാവ് ഈ നടന് അഡ്വാൻസ് കൊടുത്തു. മാസങ്ങൾക്ക് ശേഷം ആ നിർമ്മാതാവിനോട് രാജസേനനെ മാറ്റിയാലേ ഞാൻ അഭിനയിക്കൂവെന്ന് വാശി പിടിച്ചു. എല്ലാം കൈപിടിയിൽ ഒതുക്കാനും വാശി തീർക്കാനും ഓടി നടക്കുന്ന ഇയാളൊക്കെ ഒരു കാലാകരനാണോ? കലാകാരന്റെ മുഖം മൂടി അണിഞ്ഞ ക്രിമിനൽ ആണെന്ന് ആരെങ്കിലും തെറ്റിധരിച്ചാൽ കുറ്റം പറയാനാകില്ല. ഇയാൾക്കെതിരെയുള്ള സുപ്രധാന കേസിന്റെ വിചാരണ താമസിയാതെ തീരും. അതോടെയെങ്കിലും അഹങ്കാരവും പകപോക്കലും ശമിക്കുമെന്ന് സിനിമക്കാർക്ക് പ്രതീക്ഷിക്കാമെന്നാണ് സിനിമയിൽ തന്നെയുള്ളവർ പരസ്പരം പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+