
ഒന്നിന് പിറകെ മറ്റൊരു കുരുക്ക്; മനമുരുകി പ്രാര്‍ഥിച്ച് ദിലീപ്, ശബരിമലയിലെത്തിയത് ശരത്തിനൊപ്പം
കൊച്ചി: പ്രതിസന്ധികള്‍ക്ക് നടുവിലൂടെയാണ് കുറച്ചുകാലമായി നടന് ദിലീപിന്റെ യാത്ര. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ശേഷം വിരലിലെണ്ണാവുന്ന സിനിമകളാണ് ദിലീപിന്റേതായി പുറത്തിറങ്ങിയത്. വിചാരണ പൂര്‍ത്തിയാകാനിരിക്കെ, സംവിധായകന് ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ കാരണം പുതിയ കേസില്‍ പ്രതിയായി. ഗൂഢാലചോന കേസും തുടരന്വേഷണവുമെല്ലാം പ്രതിസന്ധി ഇരട്ടിയാക്കി.
തികഞ്ഞ ഈശ്വര വിശ്വാസിയായ ദിലീപ് ക്ഷേത്ര ദര്‍ശനം നടത്തുക പതിവാണ്. കൊവിഡ് ആശങ്കയ്ക്ക് ശേഷം ശബരിമലയില്‍ നിയന്ത്രണങ്ങള്‍ നീക്കിയതോടെ ഭക്തരുടെ എണ്ണം കൂടിയിരിക്കെ ദിലീപ് ശബരിമല ദര്‍ശനം നടത്തിയിരിക്കുന്നു. കേസിലെ മറ്റൊരു പ്രതിയായ സുഹൃത്ത് ശരത്തും കൂടെയുണ്ട്. ദിലീപിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ് ദര്‍ശനം. വിശദാംശങ്ങള്‍ ഇങ്ങനെ...
നടിയുടെ ദൃശ്യങ്ങള്‍ ചോര്‍ന്നത് ഒരുതവണയല്ല; ഞെട്ടിക്കുന്ന വിവരം!! പല ലാപ്ടോപ്പുകളിലേക്ക്...

തിരഞ്ഞ ഈശ്വര വിശ്വാസിയാണ് ദിലീപ്. പ്രധാനപ്പെട്ട മിക്ക ക്ഷേത്രങ്ങളിലും അദ്ദേഹം ദര്‍ശനം നടത്താറുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ശേഷം ദിലീപ് നടത്തിയ ക്ഷേത്ര ദര്‍ശനങ്ങള്‍ വാര്‍ത്തയാകുക പതിവാണ്. ഇപ്പോള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ് ദിലീപ്. സുഹൃത്ത് ശരത്ത്, മാനേജര്‍ വെങ്കി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഞായറാഴ്ച വൈകീട്ടാണ് ദിലീപ് പമ്പയിലെത്തിയത്. ശേഷം കാല്‍നടയായി മലചവിട്ടി ശബരിമലയിലെത്തി. ദേവസ്വം ബോര്‍ഡിന്റെ വിശ്രമ കേന്ദ്രത്തില്‍ കഴിഞ്ഞ ശേഷം ഇന്ന് അതിരാവിലെയാണ് സന്നിധാനത്ത് ദര്‍ശനത്തിന് എത്തിയത്. മാളികപ്പുറത്തും ദര്‍ശനം നടത്തി. പ്രത്യേക പൂജകള്‍ക്ക് ശേഷം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി. കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ചാണ് ദിലീപ് എത്തിയത്.

മാസങ്ങള്‍ക്ക് മുമ്പ് ദിലീപ് കൂവപ്പടി ചേരാനല്ലൂര്‍ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതും വാര്‍ത്തയായിരുന്നു. ക്ഷേത്രത്തിലെ തൈപൂയ ഉല്‍സവത്തോട് അനുബന്ധിച്ച് നടന്ന കാവടി രഥഘോഷയാത്രയില്‍ പങ്കെടുക്കാനാണ് മുഖ്യാതിഥിയായി ദിലീപ് വന്നത്. ഏറെ കാലത്തിന് ശേഷം ദിലീപ് പങ്കെടുത്തു പൊതു ചടങ്ങായിരുന്നു ഇത്.

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, കോട്ടയത്തെ ചെറുവള്ളി ദേവി ക്ഷേത്രം എന്നിവിടങ്ങളിലും ദീലീപ് പ്രാര്‍ഥനയ്ക്ക് എത്താറുണ്ട്. ചെറുവള്ളി ക്ഷേത്രത്തിലെ ജഡ്ജി അമ്മാവന് മുമ്പില്‍ കേസുകളിലും മറ്റു വ്യവഹാരങ്ങളിലുംപെട്ട് പ്രയാസപ്പെടുന്നവരാണ് സങ്കടം ബോധിപ്പിക്കാനെത്തുക. കേസില്‍ പ്രതിയായ ദിലീപിന്റെ സന്ദര്‍ശനം അതുകൊണ്ടുതന്നെ വലിയ വാര്‍ത്തയാകുകയും ചെയ്തു.
ഇനി 'മുങ്ങി നടക്കാനാകില്ല'... ദിലീപിന്റെ അനിയന് ചൊവ്വാഴ്ച എത്തണം; കാവ്യയ്ക്ക് അല്‍പ്പംകൂടി സമയം

ദിലീപ് ഇടയ്ക്ക് പ്രാര്‍ഥന നടത്താറുള്ള മറ്റൊരു ഇടമാണ് ആലുവയിലെ ചൂണ്ടി എട്ടേക്കര്‍ സെന്റ് ജൂഡ് പള്ളി. കേസുമായി ബന്ധപ്പെട്ട നിര്‍ണായക ദിവസങ്ങളില്‍ ദിലീപ് ഇവിടെ എത്തുകയും മെഴുകുതിരി കത്തിക്കുകയും ചെയ്യാറുണ്ട്. വധഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിച്ച വേളയിലും ദീലീപ് ആലുവയിലെ പള്ളിയിലെത്തിയിരുന്നു.

അതേസമയം, ദിലീപ് പ്രതിയായ കേസുകളില്‍ നിര്‍ണായക നടപടികളാണ് നടക്കുന്നത്. സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെ ഇന്ന് ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യും. നാളെ ദിലീപിന്റെ അനിയന് അനൂപിനെയും അളിയന് സുരാജിനെയും ചോദ്യം ചെയ്യും. കാവ്യമാധവനെ എന്ന് ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വൈകാതെ തീരുമാനിക്കും.
തെങ്ങിന്‍ത്തോപ്പില്‍ മാക്സി ധരിച്ച് അഹാന; വ്യത്യസ്ത ലുക്ക്... കാണാം ചിത്രങ്ങള്‍

നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് നേരത്തെ ഹാജരാകുകയും വിശദീകരണം നല്‍കുകയും ചെയ്തെങ്കിലും കോടതിക്ക് തൃപ്തിയായിരുന്നില്ല. തുടര്‍ന്ന് എഡിജിപിയോട് മറുപടി ആവശ്യപ്പെടുകയായിരുന്നു. എഡിജിപി വിചാരണ കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.