തെളിവുണ്ടായിട്ടല്ല ദിലീപേട്ടനെ അകത്തിട്ടത്.. അതുപോലെയാണ് റോബിന്റെ കാര്യവും: അഖില്‍ മാരാർ
മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇപ്പോള്‍ റോബിന്‍-അഖില്‍ മാരാർ തർക്കത്തിലേക്ക് എത്തിയിരിക്കുന്നത്

ബിഗ് ബോസ് മലയാളം സീസണ്‍ ഫെയിം റോബിനെതിരെ ഗുരുതരമായ ആരോപണമായിരുന്നു കഴിഞ്ഞ ദിവസം ജനം ടിവിയില്‍ നടന്ന ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംവിധായകന്‍ അഖില്‍ മരാർ നടത്തിയത്. കോഴിക്കോട് നടന്ന ഒരു പരിപാടിക്കിടെ ഉണ്ണി മുകുന്ദന്‍ വേദിയിലെത്തുമ്പോള്‍ കൂവാന്‍ റോബിന്‍ പണം കൊടുത്ത് ആളെ ഇറക്കിയെന്നായിരുന്നു അഖിലിന്റെ ആരോപണം. ഇതിന് പിന്നാലെ ആരോപണം നിഷേധിച്ച് റോബിന്‍ രംഗത്ത് എത്തിയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ കോഴിക്കോട് നടന്ന പരിപാടിയുടെ വീഡിയോ ഉള്‍പ്പടെ തന്റെ ആരോപണം കൂടുതല്‍ ശക്തമാക്കി മുന്നോട്ട് വന്നിരിക്കുകയാണ് അഖില്‍ മാരാർ. ബ്രൂസ് ലീ സിനിമയിൽ ഒരു വേഷവും ഇല്ലഞ്ഞിട്ടും സ്വയം അതിലെ വില്ലൻ താൻ ആണ് എന്ന രീതിയിൽ കാശ് കൊടുത്ത് പ്രമോഷന്‍ നടത്തിയെന്ന കൂടുതല്‍ കാര്യങ്ങളും അഖില്‍ മാരാർ തുറന്ന് പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

അലറുകയാണ് എന്നും പറഞ്ഞു അലറുന്ന റോബിൻ.ഉണ്ണിയുടെ പേര് പറയുമ്പോൾ കൂവിക്കോ എന്ന് പറയുന്ന ഓടിയൻസിലെ ശബ്ദം. ഉണ്ണിയുടെ ഫാൻസ് അസോസിയേഷൻ പ്രസിഡൻ്റിനെ വിളിക്കുമ്പോൾ ഉള്ള കൂവൽ. ഉണ്ണിയുടെ പേര് പറഞ്ഞപ്പോൾ ഉള്ള കൂവൽ.
ഇത് എന്നോട് പറഞ്ഞ ആളുടെ പേര് പറയാത്തത് എൻ്റെ മാന്യത.

ഗോകുലം ഗോപാലെട്ടൻ്റെ മുന്നിൽ
സ്വയം ആളാവാൻ ഗോകുലം ഗോപാലെട്ടൻ്റെ മുന്നിൽ ഉണ്ണിയേക്കൾ സ്റ്റാർ വാല്യൂ തനിക്കാണ് എന്ന് കാണിക്കാൻ നടത്തിയ ചീപ്പ് തന്ത്രം. നായർ ലോബി തന്നെ തകർക്കാൻ നോക്കുന്നു ഞാൻ ഈഴവനായത് കൊണ്ടാണെന്ന് പറഞ്ഞു ഇറക്കിയ ജാതി കാർഡ് കളി. ഫിലിം ചേംബറിൽ പോയി തൻ്റെ ഫാൻസ് പവർ കാണിച്ച് നിർമാതാക്കലോഡ് ഇതൊക്കെ പറഞ്ഞു എന്നെ വെച്ച് സിനിമ എടുക്കു എന്ന് റിക്വസ്റ്റ് ചെയ്തത്..

ബ്രൂസ് ലീ സിനിമയിൽ ഒരു വേഷവും
ബ്രൂസ് ലീ സിനിമയിൽ ഒരു വേഷവും ഇല്ലഞ്ഞിട്ടും സ്വയം അതിലെ വില്ലൻ താൻ ആണ് എന്ന രീതിയിൽ കാശ് കൊടുത്തു നടത്തിയ പ്രമോഷൻ. പിന്നീട് റോബിൻ അതിൽ ഒന്നുമില്ല എന്ന് ഉണ്ണിക്ക് തന്നെ പരസ്യമായി പറയേണ്ടി വന്ന അവസ്ഥ. അതായത് ബിഗ് ബോസിൽ കയറി പറ്റാൻ നടത്തിയ വേലകൾ ഉൾപെടെ സകലതും എനിക്കറിയാം...

അത് കൊണ്ട് റോബിൻ തൻ്റെ ലക്ഷ്യങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുക. അനിൽ നമ്പ്യാർ ഉണ്ണിക്കെതിരെ പല രഹസ്യ അജണ്ടകളും നടക്കുന്നുണ്ട് എന്ന് പറഞ്ഞതിന് യോജിപ്പെന്നോണം ഞാൻ മുൻപ് കേട്ട കാര്യം ചർച്ചയിൽ പറഞ്ഞു. അത് താങ്ങി നടന്നാൽ നാറുന്നത് ഞാൻ ആയിരിക്കില്ല. കാരണം ഇന്നലെ വരെ റോബിന്റെ കൂടെ നടന്ന് സകല വേലയും അറിയുന്നവർ തന്നെ ഇതൊക്കെ വിളിച്ചു എന്നോട് പറയും...

മുദ്ര പത്രത്തിൽ എഴുതി കരാർ ഉണ്ടാക്കിയല്ല വേലകൾ..നടിയെ ആക്രമിക്കാൻ കൊട്ടേഷൻ കൊടുത്ത ദിലീപ് ഏട്ടനെ തെളിവ് കിട്ടിയിട്ടല്ല പോലീസ് പിടിച്ചു അകത്തിട്ടത്... ഇന്ന് വരെയും ഒരു തെളിവ് കിട്ടിയിട്ടും ഇല്ല. അത് കൊണ്ട് തെളിവ് അവിടെ നിൽക്കട്ടെ സത്യം റോബിനും റോബിൻ്റെ ഒപ്പം നിൽക്കുന്നവർക്കും അറിയാം...












Click it and Unblock the Notifications