അത് ചെയ്യാന്‍ സാധിച്ചാല്‍ ദിലീപിന് ശിക്ഷ കിട്ടുമെന്ന് ഉറപ്പ്; അല്ലെങ്കില്‍ വെറുതെ വിടും: അഡ്വ.ബിഎ ആളൂർ
നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനിയുടെ അഭിഭാഷകനായിരുന്നു തുടക്കകാലത്ത് അഡ്വ.ബിഎ ആളൂർ. എന്നാല്‍ പിന്നീട് ആളൂർ പള്‍സർ സുനിയുടെ വക്കാലത്ത് ഒഴിയുകയാണുണ്ടായത്. പള്‍സര്‍ സുനിയുടെ ആളുകള്‍ ദിലീപുമായി ബന്ധപ്പെട്ട് സ്വാധീനങ്ങള്‍ക്ക് ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം വക്കാലത്ത് ഒഴിഞ്ഞതെന്ന തരത്തിലായിരുന്നു അന്ന് വന്ന വാർത്തകള്‍.
പള്‍സര്‍ സുനിയെ ആരാണ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നതെന്ന് പേര് പറയാതെയായിരുന്നു ആഡ്വക്കേറ്റ് ആളൂര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി താന്‍ വക്കാലത്ത് ഒഴിയുകയാണന്ന് അദ്ദേഹം വ്യക്തമാക്കിയത്. ഇപ്പോഴിതാ അന്ന് താന്‍ വക്കാലത്ത് ഒഴിയാനുണ്ടായത് ഉള്‍പ്പെടേയുള്ള സാഹചര്യങ്ങള്‍ വീണ്ടും വിശദീകരിക്കുകയാണ് അഡ്വ. ബിഎ ആളൂർ. സില്ലി മോങ്ക്സ് മോളിവുഡ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഡ്വ. ആളൂർ ഈ കേസിലേക്ക് വന്നതുകൊണ്ടാണ് ദിലീപ് എന്ന് പറയുന്ന വലിയ സ്റ്റാറിനെ അറസ്റ്റ് ചെയ്തെന്ന് വിശ്വസിക്കുന്ന ആളുകളുണ്ട്. ഒരു കേസിലെ പ്രതിയോ, അദ്ദേഹത്തിന്റെ സുഹൃത്തുക്കളോ എന്നോട് ആവശ്യപ്പെട്ട് ഞാന്‍ അവരെ കാണാന്‍ പോകുകയോ ചെയ്താല്‍ അത് നിയമപരമായ കുറ്റം അല്ല. സുഹൃത്ത് തന്നെ കാണുകയും ഒരു തുക എന്നെ ഏല്‍പ്പിക്കുകയും നേരില്‍ കണ്ട് സംസാരിച്ചതിനും ശേഷമാണ് കേസ് ഏറ്റെടുക്കണമെന്ന് പറയുന്നതെന്നും ബിഎ ആളൂർ വ്യക്തമാക്കുന്നു.
കേസ് ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറായി. കോടതിയില്‍ വന്നപ്പോള്‍ അദ്ദേഹം കാര്യങ്ങള്‍ അവർത്തികുകയും ഞാന്‍ അഭിഭാഷകനായി വരികയും ചെയ്തു. ഞാന്‍ അഭിഭാഷകനായി വന്ന ശേഷമാണ് ദിലീപിനെ അറസ്റ്റ് ചെയ്യുന്നത്. അതിന് പിന്നിലുള്ള ചേതോവികാരം നിങ്ങള്‍ തന്നെ മനസ്സിലാക്കിയാല്‍ മതി. തുടക്കത്തില്‍ ദിലീപിന് ജാമ്യം കിട്ടാതായപ്പോള്‍ വേറെ അഭിഭാഷകനെ വെക്കുന്നു. അദ്ദേഹത്തിന് ജാമ്യം കിട്ടുന്നു. അപ്പോഴും പള്‍സർ സുനിക്ക് എതിരായ ആരോപണങ്ങള്‍ അതുപോലെ തന്നെ നിലനില്ക്കുന്നു.
പള്‍സർ സുനിക്ക് വേണ്ടി നിരന്തരം ശ്രമിച്ചിട്ടും ജാമ്യം ലഭിക്കുന്നില്ല. പിന്നീട് വിചാരണ കൂടി നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒരു വക്കീല്‍ എന്ന നിലയിലുള്ള ഫീസ് വേണമെന്ന് ഞാന്‍ പറഞ്ഞു. നിങ്ങള്‍ എനിക്ക് ഫീസ് നല്‍കിയില്ലെങ്കില്‍ വിചാരണയുമായി മുന്നോട്ട് പോകാന്‍ എനിക്ക് സാധിക്കില്ലെന്നും വ്യക്തമാക്കി. അങ്ങനെയാണ് അദ്ദേഹം വേറെ അഭിഭാഷകനെ വെക്കാമെന്ന് പറയുന്നത്. അങ്ങനെയാണ് കോടതിയില്‍ നിന്ന് തന്നെ പിന്മാറിയതെന്നും ആളൂർ പറയുന്നു.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് എന്റെ കക്ഷിയോട് അല്ലാതെ വേറെ ഏതെങ്കിലും കക്ഷികളോടോ വ്യക്തികളുമായിട്ടോ സംസാരിച്ചിട്ടില്ല. പക്ഷെ ചില ആളുകള്‍ക്ക് നമ്മുടെ എടുത്ത് വരണമെന്നും വന്ന് സംസാരിക്കണമെന്നും ഉണ്ടായിരുന്നു. ഒരാള്‍ കഷ്ടപ്പാടില്‍ നിന്നും രക്ഷപ്പെടുമ്പോള്‍ അയാളെ വിശ്വസിക്കുന്നു. വീണ്ടും കഷ്ടപ്പാടിലേക്കാണ് പോകുന്നതെങ്കില്‍ അയാളെ തട്ടിമാറ്റി അടുത്ത ആളിലേക്ക് പോകും. അത് ഒരു പോതുവായ ചിത്രമാണ്.
ദിലീപിന് നാളെ ശിക്ഷ കിട്ടുകയാണെങ്കില്‍ കേസ് മുന്നോട്ട് പോകാന്‍ വേറെ അഭിഭാഷകനെ ഏല്‍പ്പിക്കാം. അത് അല്ല അദ്ദേഹത്തെ വെറുതെ വിടുകയാണെങ്കില്‍ നിലവിലെ അഭിഭാഷകരെ വിശ്വസിച്ച് തന്നെ മുന്നോട്ട് പോകും. ഇതൊക്കെ വരാന്‍ പോകുന്ന കാര്യങ്ങളാണ്. പക്ഷെ ആ കേസില്‍ പ്രോസിക്യൂഷന് നല്ല രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
പ്രീ കോണ്‍സ്പിരസിയും പോസ്റ്റ് കോണ്‍സ്പിരസിയും എസ്റ്റാബ്ലിഷ് ചെയ്യാന്‍ സാധിച്ചാല്‍ ദിലീപിന് ശിക്ഷ കിട്ടുമെന്ന് ഉറപ്പാണ്. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ അദ്ദേഹത്തെ വെറുതെ വിടുകയും ചെയ്യും. ഈ കേസുമായി ബന്ധപ്പെട്ട് പല അന്വേഷണ ഉദ്യോഗസ്ഥരും പല കാര്യങ്ങളും വ്യകതമാക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം കോടതിയില്‍ അവതരിപ്പിച്ചിട്ടുണ്ടോ? പ്രതിഭാഗം അതിനെ ചോദ്യം ചെയ്ത് ഇല്ലാതാക്കിയിട്ടുണ്ടോ എന്നുള്ളതാണ് ഏറെ പ്രധാനമെന്നും അഡ്വ.ബിഎ ആളൂർ കൂട്ടിച്ചേർക്കുന്നു.
-
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ












Click it and Unblock the Notifications