കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിലീപ് രക്ഷപ്പെടാൻ സാധ്യത ഇല്ല, ശക്തമായ തെളിവുകൾ,കാര്യങ്ങൾ അങ്ങനെ നീങ്ങിയാൽ..'; അഡ്വ ടിബി മിനി

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് പെട്ടെന്ന് തീരുന്നതിന് അതിജീവിതയ്ക്ക് യാതൊരു എതിർപ്പുമില്ലെന്ന് അഡ്വ ടിബി മിനി.ശരിയായ രീതിയിൽ കേസ് വിചാരണ പൂർത്തിയാക്കണം എന്ന് തന്നെയാണ് അതിജീവിതയുടെ ആവശ്യം. കാരണം ഇരകളാണല്ലോ ഇത്തരം കേസുകളിൽ സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെടുന്നത്.അതേസമയം കേസ് വിചാണകോടതിയിൽ അവസാനിക്കില്ലെന്നും നിയമപോരാട്ടം സുപ്രീം കോടതി വരെ പോകുമെന്ന് തന്നെയാണ് കരുതുന്നതെന്നും മിനി പറഞ്ഞു. ന്യൂസ്ഗ്ലോബ് ടിവിയോടായിരുന്നു മിനിയുടെ പ്രതികരണം.വായിക്കാം

1


'ദിലീപ് കേസ് കെട്ടടങ്ങി പറയുന്നത് ശരിയല്ല.കേസിന്റെ വിചാരണ നടപടികൾ നടപടികൾ നടക്കുകയാണ്. കേസിൽ തുടരന്വേഷണവുമായി ബന്ധപ്പെട്ട കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ അതുമായുള്ള നടപടികളും ആരംഭിക്കുകയാണ്. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ശരതിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.കേസിൽ ചാർജ് ഹാജരാക്കിയപ്പോൾ മജിസ്ട്രേറ്റ് കോടതി അങ്കമാലിയിലാണ് ചാർജ് ഹാജരാക്കിയത്.അവിടെ നിന്ന് കമ്മിറ്റ് ചെയ്തിട്ട് വേണമായിരുന്നു സെഷൻസ് കോടതിയിലേക്ക് വരാൻ'.

2

'അതേസമയം മജിസ്ട്രേറ്റ് കോടതിയിൽ നിന്നും കേസിനേയും പ്രതിയേയും വിളിച്ച് വരുത്തി വളരെ പെട്ടെന്ന് കാര്യങ്ങൾ നീക്കുന്ന ശ്രമം നടന്നു.അത് തെറ്റായ നടപടിയായിരുന്നു. അതിനെതിരെ പ്രോസിക്യൂഷൻ രംഗത്തെത്തുകയും പ്രതിഭാഗം വക്കീലൻമാർ ഉൾപ്പെടെ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കേസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് പോയത്'.

ബിനോയ് കോടിയേരി നല്‍കിയത് 80 ലക്ഷം രൂപ: യുവതിയുടെ പരാതി ഒത്തുതീർപ്പായി, ഡിഎന്‍എ ഫലം ഇനിയില്ലബിനോയ് കോടിയേരി നല്‍കിയത് 80 ലക്ഷം രൂപ: യുവതിയുടെ പരാതി ഒത്തുതീർപ്പായി, ഡിഎന്‍എ ഫലം ഇനിയില്ല

3


'കേസ് കമ്മിറ്റ് ചെയ്തില്ലായിരുന്നുവെങ്കിൽ ശരത് രക്ഷപ്പെട്ട് പോകുന്നൊരു സാഹചര്യം ഉണ്ടായിരുന്നു. മജിസ്ട്രേറ്റ് കോടതിയിൽ ക്രിമിനൽ പ്രോസീജർ കോഡ് അനുസരിച്ചും ഐപിസി അനുസരിച്ചും ശരിയായ നടപടികൾ പിന്തുടർന്നില്ലായെങ്കിൽ ആ ഒരൊറ്റ ഗ്രൗണ്ടിൽ പ്രതി രക്ഷപ്പെടാൻ കഴിയും. അതായത് പ്രതികൾക്ക് ആ കോടതിയിൽ തന്നെയോ ഹൈക്കോടതിയിലോ കേസിൽ നിന്നും ഒഴിവാക്കാനായിട്ടുള്ള നടപടികൾ സ്വീകരിക്കാനായേനെ'.

4

'അതുകൊണ്ട് തന്നെ കേസുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും പോലീസിൽ നിന്നുമെല്ലാം അതുമായി ബന്ധപ്പെട്ട നടപടികൾ കൃത്യമായി ചെയ്യേണ്ടതുണ്ട്. നിലവിൽ വിചാരണ കോടതിയെ മാറ്റണമെന്ന അതിജീവിതയുടെ ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യമാണ് ഉള്ളത്. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കണമോയെന്നത് ആലോചിക്കുകയാണ്'.

5

'കേസിൽ ദിലീപിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് തന്നെയാണ് മനസിലാക്കുന്നത്. അക്കാര്യം അപ്രീഷ്യേറ്റ് ചെയ്യേണ്ടത് കോടതിയാണ് ഞങ്ങളല്ല. അതാണ് ആശങ്ക. കോടതി കൃത്യമായ രീതിയിൽ കാര്യങ്ങൾ നീക്കിയാൽ എട്ടാം പ്രതിക്ക് രക്ഷപ്പെടാൻ സാധിക്കില്ല'.

കാമുകിക്കായി ഈ യുവാവ് എത്ര പണം വേണമെങ്കിലും മുടക്കും; പകരം സ്‌നേഹം മാത്രം മതി, വൈറലായി സംഭവംകാമുകിക്കായി ഈ യുവാവ് എത്ര പണം വേണമെങ്കിലും മുടക്കും; പകരം സ്‌നേഹം മാത്രം മതി, വൈറലായി സംഭവം

6


'കേസ് ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ കേസ് 6 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ വിധി വന്നെങ്കിലും രണ്ടര വർഷൺ നീണ്ടുപോകുന്ന സാഹചര്യം ഉണ്ടായി. അതിനിടയിൽ തുടരന്വേഷണം വന്നു. നിലവിൽ കേസ് വിചാരണ ജനവരി 30 നകം പൂർത്തിയാക്കാനും വിചാരണ നടപടികളുടെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്'.

7

'ഈ കേസ് പെട്ടെന്ന് തീരുന്നതിന് അതിജീവിതയ്ക്ക് യാതൊരു എതിർപ്പുമില്ല.ശരിയായ രീതിയിൽ കേസ് പെട്ടെന്ന് തീരുകയെന്നത് തന്നെയാണ് അതിജീവിതയുടെ ആവശ്യം. കാരണം ഇരകളാണല്ലോ ഇത്തരം കേസുകളിൽ സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെടുന്നത്. പ്രതികൾ അവരുടെ ജോലികളുമായി മുന്നോട്ട് പോകുകയാണ്. ഈ കേസിൽ നിയമപോരാട്ടം സുപ്രീം കോടതി വരെ പോകുമെന്ന് തന്നെയാണ് കരുതുന്നത്'.

8


'നടി ആക്രമിക്കപ്പെട്ട കേസിൽ നടപടികളെല്ലാം ഇപ്പോൾ വേഗത്തിൽ തന്നെയാണ് പോകുന്നത്. പ്രോസിക്യൂഷനും കൃത്യമായി തന്നെയാണ് മുന്നോട്ട് പോകുന്നത്. കാര്യങ്ങളെല്ലാം സൂക്ഷ്മമായി വിലയിരുത്തിയാണ് അതിജീവിതയും നിയപോരാട്ടം തുടരുന്നത്' ,അഡ്വ മിനി പറഞ്ഞു.

എന്റെ ഐ ഫോൺ 14 പ്രോയും പൊലീസ് കൊണ്ടുപോകല്ലെ എന്നാണ് പ്രാർത്ഥന; പരിഹാസവുമായി ദിലീപ്എന്റെ ഐ ഫോൺ 14 പ്രോയും പൊലീസ് കൊണ്ടുപോകല്ലെ എന്നാണ് പ്രാർത്ഥന; പരിഹാസവുമായി ദിലീപ്

English summary
Dileep Actress Case; Dileep Won't Escape , lots of evidences against him says tb mini
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X