കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്ത് വെളുപ്പിക്കലാണിത്; ദിലീപിനെതിരായ ആ തെളിവുകളൊന്നും ഇല്ലാതാവില്ലെന്ന് അടൂർ മനസ്സിലാക്കണം'

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിനെ പിന്തുണച്ചുകൊണ്ട് സംവിധായകന്‍ അടൂർ ഗോപാലകൃഷ്ണന്‌ അടുത്തിടെ രംഗത്ത് വന്നിരുന്നു. കേസിൽ ദിലീപ് നിരപരാധിയാണെന്നാണ് താൻ വിശ്വസിക്കുന്നത്. ഈ കേസിന് പിന്നില്‍ അറിയാൻ വയ്യാത്ത നിരവധി കാര്യങ്ങളുണ്ട്. അങ്ങനെയൊന്നും അയാൾ ചെയ്യുമെന്ന് കരുതുന്നില്ല.

നടനെതിരെ ഇപ്പോള്‍ ഉയർന്ന് വന്ന ആരോപണങ്ങള്‍ക്ക് യാതൊരു തെളിവുമില്ലെന്നുമായിരുന്നു അടൂരിന്റെ വാദം. എന്നാല്‍ ബലാത്സംഗ ക്വട്ടേഷന്‍ കേസിലെ പ്രതിയെ മനപ്പൂർവ്വം വെളുപ്പിച്ചെടുക്കാനുള്ള ശ്രമമാണ് അടൂർ നടത്തുന്നതെന്നാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നത്. തന്റെ സ്വന്തം യൂട്യൂബ് ചാനലായ ന്യൂസ് ഗ്ലോബ് ടിവിയിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍ ഇങ്ങനെ...

അടുരൂലെ പള്ളിക്കലെന്ന കൊച്ചു ഗ്രാമത്തില്‍

1941 ല്‍ അടുരൂലെ പള്ളിക്കലെന്ന കൊച്ചു ഗ്രാമത്തില്‍ ജനിച്ച അടൂർ ഗോപാലകൃഷ്ണനെന്ന ലോകം അറിയപ്പെടുന്ന മലയാള സിനിമയിലെ സംവിധായകന്‍, മലയാള സിനിമയെ ലോക സിനിമയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്ത സംവിധായകന്‍, മലയാളത്തില്‍ കൊമേഴ്ഷ്യല്‍ സിനിമയ്ക്കെതിരെ നീന്തിതുടുങ്ങിയ ഒരു സംവിധായകന്‍. അങ്ങനെ ഒട്ടനവധി വിശേഷങ്ങള്‍ അടൂർ ഗോപാലകൃഷ്ണനുണ്ട്.

'തീപ്പൊരി പെണ്‍കുട്ടികളാണ് വരുന്നത്: സീസണ്‍ ഫൈവില്‍ മൂന്നാം നാള്‍ മുതല്‍ അടി പ്രതീക്ഷിക്കാം''തീപ്പൊരി പെണ്‍കുട്ടികളാണ് വരുന്നത്: സീസണ്‍ ഫൈവില്‍ മൂന്നാം നാള്‍ മുതല്‍ അടി പ്രതീക്ഷിക്കാം'

1972 ല്‍ സ്വയം വരം, 1982 ല്‍ എലിപ്പത്തായം,


അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തെക്കുറിച്ചോ അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചോ ആർക്കും യാതൊരു പരിഭവമോ പരാതിയോ ഒന്നുമുള്ളതായി പറഞ്ഞ് കേട്ടിട്ടില്ല. ഒരുപാട് ഒരുപാട് ലോകം അറിയപ്പെടുന്ന സിനിമകള്‍ ചെയ്ത അടൂർ, 1972 ല്‍ സ്വയം വരം, 1982 ല്‍ എലിപ്പത്തായം, 94 ല്‍ വിധേയന്‍, 78 ല്‍ കൊടിയേറ്റം, 87 ല്‍ അനന്തരം, 90 ല്‍ മതിലുകള്‍ പിന്നീടിങ്ങോട്ട് നാല് പെണ്ണുങ്ങള്‍, നിഴല്‍ക്കുത്ത്, കഥാപുരുഷന്‍, മുഖാമുഖം, ഒരുപെണ്ണും രണ്ടാണും തുടങ്ങിയ ഒരുപാട് സിനിമകള്‍ ചെയ്ത സംവിധായകനാണ് അടൂർ ഗോപാല കൃഷ്ണനെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

ഇസ്രായേലില്‍ തെരുവിലിറങ്ങി പതിനായിരങ്ങള്‍: പ്രധാനമന്ത്രിക്കെതിരെ വന്‍ പ്രതിഷേധംഇസ്രായേലില്‍ തെരുവിലിറങ്ങി പതിനായിരങ്ങള്‍: പ്രധാനമന്ത്രിക്കെതിരെ വന്‍ പ്രതിഷേധം

ചില സമയത്തെങ്കിലും അടൂർ വിവാദങ്ങളിലും

ഇതിനിടയില്‍ ചില സമയത്തെങ്കിലും അടൂർ വിവാദങ്ങളിലും പോയി ചാടിയിട്ടുണ്ട്. ഏതാണ്ട് 90 ലും രണ്ടായിരത്തിലുമൊക്കെ കൊമേഴ്ഷ്യല്‍ രംഗത്ത് മാറ്റ് വരികയും മിമിക്രി രംഗത്തുള്ള നിരവധി ആളുകള്‍ സിനിമയിലേക്ക് വരികയും ചെയ്തു. മലയാള സിനിമ മിമിക്രിയാണെന്ന പ്രസ്താവനയായിരുന്നു അന്ന് അടൂർ ഗോപാലകൃഷ്ണന്‍ നടത്തിയത്.

Hair Care: ചായ കുടിച്ചാല്‍ മാത്രമല്ല, തലയിലൊഴിച്ചാലും ഗുണമേറെ; മുടി കൊഴിച്ചില്‍ തടയലും വളർത്തലും

 ആ ചിത്രത്തിലെ പ്രധാന കാഥാപാത്രങ്ങലെ അവതരിപ്പിച്ചത്

ഇങ്ങനെ പറഞ്ഞ അടൂർ ഗോപാലകൃഷ്ണന്‍ തന്നെ 2016 ല്‍ മിമിക്രിയിലൂടെ വന്ന ഒരു നടനെ വെച്ച് തന്നെ സിനിമ ചെയ്തു. പിന്നെയും എന്നായിരുന്നു ആ ചിത്രത്തിന്റെ ടൈറ്റില്‍. ദിലീപും കാവ്യാമാധവനുമായിരുന്നു ആ ചിത്രത്തിലെ പ്രധാന കാഥാപാത്രങ്ങലെ അവതരിപ്പിച്ചത്. അതിന് ശേഷമാണ് ഇവരുടെ വിവാഹമൊക്കെ നടന്നത്. ആ ദിലീപ് ഒരു കേസില്‍പ്പെട്ടത് കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും അറിയാം.

Hair Care: ചായ കുടിച്ചാല്‍ മാത്രമല്ല, തലയിലൊഴിച്ചാലും ഗുണമേറെ; മുടി കൊഴിച്ചില്‍ തടയലും വളർത്തലും

 കേസിലെ എട്ടാം പ്രതിയാണ് ഈ ദിലീപ്

ഒരു നടിയെ ക്വട്ടേഷന്‍ ബലാത്സംഗം ചെയ്ത കേസിലെ എട്ടാം പ്രതിയാണ് ഈ ദിലീപ്. ഏതാണ്ട് 84 ദിവസം ജയിലില്‍ കിടന്നയാളാണ്. അതിന് ശേഷം ജാമ്യം കിട്ടി പുറത്തിറങ്ങിയതും അന്ന് മുതല്‍ കണ്ട് വരുന്ന പ്രവർത്തികളും അല്ലെങ്കില്‍ ദിലീപിനെതിരെ വന്നുകൊണ്ടിരിക്കുന്ന തെളിവുകളുടെ കൂമ്പാരങ്ങളും ഇവിടെയുണ്ടെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

കോടതിയില്‍ കൊടുത്ത തെളിവുകള്‍

കോടതിയില്‍ കൊടുത്ത തെളിവുകള്‍ അല്ലെങ്കില്‍ പൊലീസുകാരെ അപായപ്പെടുത്തുമെന്നും വക്കീലിന്റെ ഓഫീസിനെ ദുരുപയോഗം ചെയ്തതിന്റേയും തെളിവുകളും ഇവിടെയുണ്ട്. ആ ഓഫീസില്‍ വെച്ച് മൊബൈല്‍ ഫോണിലെ കാര്യങ്ങളെല്ലാം ഡിലീറ്റ് ചെയ്ത് കളഞ്ഞതിന്റേതുമായ തെളിവുകളുടെ കൂമ്പാരങ്ങള്‍ കോടതിയില്‍ സമർപ്പിച്ചിരിക്കുന്നതുമായ ഒരു കേസിലെ എട്ടാം പ്രതിയായ ദിലീപ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി തന്റെ ഇമേജ് വർധിപ്പിക്കാനുള്ള ശ്രമമാണ്.

പല കമ്പനികള്‍ വഴി വാർത്തകള്‍ പടച്ച്

ഇതിനായി പല കമ്പനികള്‍ വഴി വാർത്തകള്‍ പടച്ച് വിടുന്നുണ്ട്. ദിലീപിനെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവരെ നിരന്തരം തെറിപറയും. അതില്‍ പേടിച്ച് പോവുന്ന ചിലരൊക്കെയുണ്ടാവുമെങ്കിലും എല്ലാവരും അങ്ങനെയല്ലെന്ന് കരുതുന്നത് നല്ലതാണ്. അങ്ങനെയൊക്കെയുള്ള ഈ ദിലീപിനെ വെളുപ്പിക്കാന്‍ വേണ്ടിയാണ് അടൂർ ഗോപാലകൃഷ്ണന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

ദിലീപ് അങ്ങനെയൊന്നും ചെയ്യുമെന്ന്

ദിലീപ് അങ്ങനെയൊന്നും ചെയ്യുമെന്ന് കരുതുന്നില്ലെന്നാണ് ഒരു മാധ്യമത്തിന് കൊടുത്ത അഭിമുഖത്തില്‍ അടൂർ ഗോപാലകൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്. അടൂർ ഗോപാലകൃഷ്ണനല്ല, ഇനിയങ്ങ് അമിതാഭ് ബച്ചന്‍ പോലും പറഞ്ഞാലും ഒരു വിധി വരുന്നത് കോടതിയില്‍ കൊടുത്ത ആ തെളിവുകളൊന്നും തെളിവുകളല്ലാതായി മാറില്ലെന്നും അടൂർ മനസ്സിലാക്കണം.

തന്റെ പേരിന്റെ കൂടെയുള്ള ഉണ്ണിത്താനെന്ന

തന്റെ പേരിന്റെ കൂടെയുള്ള ഉണ്ണിത്താനെന്ന ജാതിവാല്‍ മുറിച്ച് കളഞ്ഞ ആളാണ് ഞാനെന്ന് പറഞ്ഞ അടൂർ, താങ്കള്‍ ചെയർമാനായിരിക്കുന്ന സ്ഥാപനത്തിന്റെ എംഡി അവിടുത്തെ തൊഴിലാളികളെ വീട്ടു തൊഴിലിന് വെക്കുമ്പോഴും ജാതി വിവേചനം നടത്തുമ്പോഴും രാഷ്ട്രീയക്കാർക്കൊപ്പം നിന്ന് തുള്ളാതെ ആ കുട്ടികള്‍ക്കൊപ്പം നില്‍ക്കണമായിരുന്നു.

ജാതീയമായി ചിന്തിക്കുന്നവരെക്കൊണ്ട് തിരിച്ച്

ജാതീയമായി ചിന്തിക്കുന്നവരെക്കൊണ്ട് തിരിച്ച് ചിന്തിപ്പിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പറയാനുള്ള ഒരു സാംസ്കാരിക നായകനെന്ന നിലയില്‍ വളർന്നിട്ടുള്ളയാളാണ് താങ്കള്‍. പക്ഷെ അതിനെല്ലാം വിപരീതമായി മിണ്ടാതിരിക്കുകയും കേസില്‍ പ്രതിചേർക്കപ്പെട്ടിട്ടുള്ള ആളെ വെളുപ്പിക്കാന്‍ നോക്കുന്നത് ശരിയാണോയെന്ന് ആലോചിക്കണം. തന്റെ സിനിമയില്‍ അഭിനയിച്ചത് കൊണ്ടായിരിക്കാം അത്, അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രയോജനം ഉള്ളതുകൊണ്ടായിരിക്കാമെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.

English summary
Dileep Actress Case; Director Baiju Kottarakara Against Adoor, Evidences Against Dileep is strong
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X