ആഹ്ലാദം പ്രകടിപ്പിച്ച് ബാലചന്ദ്രകുമാര്‍; നിങ്ങള്‍ കണ്ടത് ടീസര്‍; 27 ക്ലിപ്പുകള്‍ പോലീസിന് കൈവശം...
കൊച്ചി: വധഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന് കനത്ത തിരിച്ചടിയാണ് ഇന്ന് ഹൈക്കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ്മാന്‍ അധ്യക്ഷനായ ബെഞ്ച് തള്ളി. ഇതോടെ ദിലീപിനെതിരെ അന്വേഷണം തുടരും. കേസ് നടപടികളുമായി ക്രൈംബ്രാഞ്ചിന് മുന്നോട്ട് പോകാനും സാധിക്കും. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വധഗൂഡാലോചന കേസ് രജിസ്റ്റര്‍ ചെ്തിരുന്നത്.
ഹൈക്കോടതി തീരുമാനം വന്ന പിന്നാലെ വലിയ സന്തോഷത്തിലാണ് ബാലചന്ദ്ര കുമാര്‍. തെളിവുകള്‍ സംബന്ധിച്ച് നിങ്ങള്‍ കേട്ടത് വെറും ടീസര്‍ മാത്രമാണെന്ന് ബാലചന്ദ്ര കുമാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ....

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ അന്തിമഘട്ടത്തിലേക്ക് കടന്ന വേളയിലാണ് ബാലചന്ദ്ര കുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തല്‍ പുതിയ കേസിന് കാരണമായി. ദിലീപിനെയും മറ്റു ആറ് പേരെയും പ്രതി ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കേസില്‍ ജാമ്യം ലഭിച്ച ശേഷമാണ് ദിലീപ് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. വ്യാജ കേസാണ് എടുത്തിരിക്കുന്നതെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ ദിലീപിന്റെ വാദം തള്ളുകയാണ് ഹൈക്കോടതി ചെയ്തിരിക്കുന്നത്. ദിലീപിനെതിരായ അന്വേഷണം തുടരാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ട് എന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇതുവരെ കണ്ടെത്തിയ തെളിവുകളുടെ റിപ്പോര്‍ട്ട് ആലുവ കോടതിയില്‍ ക്രൈംബ്രാഞ്ച് ഹാജരാക്കിയിരുന്നു. കേസ് റദ്ദാക്കിയില്ലെങ്കില്‍ അന്വേഷണം സിബിഐക്ക് വിടണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. അന്വേഷണ സംഘത്തില്‍ അവിശ്വാസം പ്രകടിപ്പിക്കുകയായിരുന്നു ദിലീപ്.

ദിലീപിന്റെ ഹര്‍ജി തള്ളിയതോടെ വളരെ ആത്മവിശ്വാസത്തിലാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഇത് പ്രകടിപ്പിക്കുകയും ചെയ്തു. എന്റെ വിശ്വാസ്യത തന്നെ തിരിച്ചുകിട്ടിയിരിക്കുന്നു എന്നായിരുന്നു ബാലചന്ദ്ര കുമാറിന്റെ പ്രതികരണം. താന്‍ കൊടുത്ത രേഖകള്‍ കോടതി അംഗീകരിച്ചതിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

എഫ്‌ഐആര്‍ റദ്ദാക്കണമെന്നായിരുന്നല്ലോ ദിലീപിന്റെ ആവശ്യം. ശക്തമായ തെളിവില്ലെങ്കില്‍ കോടതി കേസ് തള്ളുമായിരുന്നു. ദിലീപിന്റെ ആവശ്യം നിരസിച്ച സാഹചര്യത്തില്‍ ഞാന്‍ കൈമാറിയ തെളിവുകള്‍ കോടതി അംഗീകരിച്ചു എന്നാണ് മനസിലാകുന്നത്. കോടതി തീരുമാനത്തില്‍ വലിയ സന്തോഷമുണ്ട്. എന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ കോടതി തെളിവുകള്‍ അംഗീകരിച്ചിരിക്കുകയാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

തനിക്കെതിരായ ലൈംഗികആരോപണം സംബന്ധിച്ചും ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു. ദിലീപിനെതിരായ പരാതി നല്‍കിയത് കഴിഞ്ഞ വര്‍ഷം നവംബറിലാണ്. അതിന് മുമ്പ് എനിക്കെതിരെ ഒരു പെറ്റി കേസ് പോലും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ തനിക്കെതിരെ അവര്‍ നാലോളം കേസ് നല്‍കിയിട്ടുണ്ട്. എല്ലാം നേരിടാന്‍ തന്നെയാണ് തീരുമാനം എന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.
തെങ്ങിന്‍ത്തോപ്പില്‍ മാക്‌സി ധരിച്ച് അഹാന; വ്യത്യസ്ത ലുക്ക്... കാണാം ചിത്രങ്ങള്‍

കൂടുതല്‍ തെളിവുകള്‍ പോലീസിന് നല്‍കിയിട്ടുണ്ട്. നിങ്ങള്‍ നാലഞ്ച് ഓഡിയോ ക്ലിപ്പുകള്‍ മാത്രമാണ് കേട്ടത്. 27 ഓഡിയോ ക്ലിപ്പുകള്‍ പോലീസിന് കൊടുത്തിട്ടുണ്ട്. ഒരു മണിക്കൂറുള്ളത്, 23 മിനുട്ടുള്ളത്, എട്ട് മിനുട്ടുള്ളത് അങ്ങനെ വിവിധങ്ങളായ ശബ്ദരേഖകളാണ് കൊടുത്തത്. നിങ്ങള്‍ കേട്ടത് വെറും ടീസറാണ്. താന്‍ ചാനസുകള്‍ക്ക് മുമ്പില്‍ എല്ലാം തുറന്നുപറഞ്ഞപ്പോഴാണ് മറുഭാഗം എനിക്കെതിരെ കേസ് നല്‍കിയതെന്നും എല്ലാം നേരിടുമെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications