'കേസിൽ മാഡത്തിന് വലിയ റോൾ';മാഡം കാവ്യ മാധവനോ?ബാലചന്ദ്രകുമാറിന്റെ മറുപടി ഇങ്ങനെ
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ ദിവീപിന്റെ ഭാര്യ കാവ്യ മാധവന്റെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കം എന്നാണ് സൂചന. നടി ആക്രമിക്കപ്പെട്ട വീഡിയോ കണ്ട ശേഷം ലാപ്‌ടോപ് കാവ്യയ്ക്കാണ് കൈമാറിയത് എന്ന് പറഞ്ഞിരുന്നു. മാത്രമല്ല കേസിൽ ബാലചന്ദ്രകുമാർ ആരോപിച്ച വിഐപിയെ ഇക്ക എന്ന് അഭിസംബോധന ചെയ്ത് കാവ്യ ചില കാര്യങ്ങൾ ചോദിച്ചതായും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു ഈ കാര്യങ്ങളെല്ലാം ചോദിച്ചറിയുകയാണ് ലക്ഷ്യം.
അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിലെ ചോദ്യം ചെയ്യലിൽ 'മാഡത്തിന്റെ' റോൾ വലുതാണെന്ന് പറയുകയാണ് ബാലചന്ദ്രകുമാർ. റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവർ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ബാലചന്ദ്രകുമാർ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

കേസിൽ കാവ്യയെ പറ്റി ഇന്ന് പൊലീസ് ചോദിച്ചത് പുറത്ത് പറയാൻ സാധിക്കില്ല. എന്നാൽ കേസിലെ മാഡത്തിന്റെ റോൾ വളരെ വലുതാണെന്ന് പോലീസ് കരുതുന്നു. മാഡവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ ഇപ്പോൾ പറയുവാൻ നിർവ്വാഹമില്ല. മാഡം വെളിച്ചത്ത് വരിക തന്നെ ചെയ്യും. യാഥാർത്ഥ്യങ്ങൾ പുറത്തുവരും. കേസിലെ മാഡത്തിന്റെ പങ്കും പതിയെ പതിയെ വെളിച്ചത്ത് വരുമെന്ന് തന്നെയാണ് വിശ്വാസം.

ഒരു പെണ്ണിന് വേണ്ടി ചെയ്ത് താൻ കുടുങ്ങി പോയെന്ന് ദിലീപ് പറഞ്ഞതായി ഞാൻ കേട്ടതാണ്. അദ്ദേഹത്തിന്റെ സുഹൃത്തായ ബൈജുവിനോടാണ് ഇക്കാര്യം പറഞ്ഞത്. ഇത് പറഞ്ഞത് പുറകിലേക്ക് കൈ ചൂണ്ടിയിരുന്നു. ആ സ്ത്രീ പക്ഷേ ആരാണെന്ന് തനിക്ക് അറിയില്ല. അവരിലേക്ക് അന്വേഷണ സംഘം ഉടൻ എത്തും.എന്നോട് പോലീസ് ചോദിച്ച ചോദ്യങ്ങളിൽ നിന്നും തനിക്ക് അതാണ് മനസിലായത്.

കാവ്യയുടെ പേര് പറഞ്ഞ് ഒരു നെക്ലേസിനെ കുറിച്ച് സംസാരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പുണ്ട്. അതൊക്കെ പോലീസിന്റെ കൈയ്യിൽ ഉണ്ട്. മാഡത്തിന്റെ പങ്കൊക്കെ അതിൽ കൃത്യമായി വരുന്നുണ്ട്. മറ്റ് കാര്യങ്ങൾ ഇപ്പോൾ പറയാൻ പറ്റില്ല. ഞാൻ ദിലീപുമായി ഇന്ന് നേർക്ക് സംസാരിച്ചപ്പോൾ പറഞ്ഞത് ഒന്നുകിൽ ദിലീപ് കുറ്റം ചെയ്തിട്ടുണ്ട്. അല്ലേങ്കിൽ ചെയ്തൊരാൾ നിങ്ങളുടെ കൂടെയുണ്ടെന്നാണ്.

നിങ്ങൾ ചെയ്ത കാര്യങ്ങൾ ഞാൻ കണ്ടിട്ടില്ല. പൾസർ സുനിയെ തോളത്ത് കയ്യിട്ട് നിങ്ങൾ വണ്ടിയിൽ കയറ്റി വിട്ടു, അത് നിഷേധിക്കാൻ നിങ്ങൾക്ക് സാധിക്കില്ല.സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച കാര്യങ്ങൾ, മാഡത്തെ കുറിച്ച് സംസാരിച്ച കാര്യങ്ങൾ, പോലീസുദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ച കാര്യങ്ങൾ, ബൈജു പൈലോസിനെ ആളെവിട്ട് പരിശോധിക്കാൻ പോയി കാണാതെ തിരിച്ചുവന്നതിന്റെ ഓഡിയോ ക്ലിപ്പ് ഇതെല്ലാമുണ്ട്, ഇതെല്ലാം പറഞ്ഞിട്ടുണ്ട്, ബാലചന്ദ്രകുമാർ പറഞ്ഞു.

അതേസമയം കേസിൽ മാഡത്തെ പ്രതിയാക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത രാഹുൽ ഈശ്വർ പറഞ്ഞു. കാര്യം അങ്ങനെയാകുമ്പോൾ കേസ് ആ സ്പോട്ടിൽ തകർന്ന് വീഴും. കാരണം തനിക്ക് ഈ വ്യക്തിയെ കല്യാണം കഴിക്കാൻ അവസരം ഉണ്ടാക്കി തന്ന നടിയോട് താൻ പ്രതികാരം ചെയ്യണമെന്ന് ഈ നടി തിരുമാനിച്ചു എന്ന കൂടി പറഞ്ഞ് കഴിഞ്ഞാൽ കേസ് തകരും.

കേസിൽ ദിലീപിന്റെ കൂടെയുള്ള നടിയെ അറസ്റ്റ് ചെയ്ത് പ്രതിയാക്കണമെന്നാണ് തനിക്ക് പറയാനുള്ളത്. കേസിന്റെ പ്രധാന അടിസ്ഥാനമെന്നത് ദിലീപിന്റെ പ്രതികാരമാണ്. ദിലീപിന്റെ പ്രതികാരത്തില്‍ മാഡം കൂടി പങ്കെടുത്ത് എന്ന് പറഞ്ഞാല്‍ യുക്തിക്ക് നിരക്കുന്നതാണോയെന്ന് നമ്മളെല്ലാവരും ഒന്ന് ചിന്തിച്ച് നോക്കണം.സാമാന്യ ബുദ്ധിക്ക് നിരക്കാത്ത തീയറി കോടതിയിൽ പിച്ചി ചീന്താൻ അഭിഭാഷകൻ രാമൻപിള്ളയ്ക്ക് സാധിക്കും.

തന്റെ ജീവിതത്തില്‍ നല്ല മാറ്റം വരുത്താനിടയായ അതിജീവിതയെ മാഡം കുടുക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞാല്‍ കേസിന്റെ നരേറ്റീവ് മാറുമെന്ന് മാത്രമല്ല കേസിന്റെ കേന്ദ്ര ബിന്ദു ഇല്ലാതാവുമെന്നും ചർച്ചയിൽ രാഹുൽ ഈശ്വർ പറഞ്ഞു.












Click it and Unblock the Notifications