Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇനിയും നാണംകെടേണ്ടി വരുമോ എന്ന ഭയമുണ്ട്, അതിജീവിതയ്ക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല': ഭാഗ്യലക്ഷ്മി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകളില്‍ അതിജീവിത ഞെട്ടിത്തരിച്ച അവസ്ഥയിലാണെന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പറഞ്ഞു. സിനിമ ലോകത്ത് മാത്രം ജീവിച്ച ആ പെണ്‍കുട്ടിക്ക് ഇനി എന്താണ് ചെയ്യേണ്ടതെന്നതില്‍ ഭയമുണ്ട്. അത്രമാത്രം സംഭവവികാസങ്ങള്‍ കേസില്‍ ഇതിനോടകം തന്നെ സംഭവിച്ചിട്ടുണ്ടെന്ന് ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടര്‍ ലൈവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

1

ഈ കോടതിയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് അതിജീവിത നേരത്തെ കോടതികളെ സമീപിച്ചതാണ്. ആ ആവശ്യം കോടതി തള്ളിയതോടെ താന്‍ ഇനിയും നാണംകെടേണ്ടി വരുമോ എന്ന ഭയം അവരുടെ ഉള്ളിലുണ്ട്. കോടതിക്കെതിരെ പറഞ്ഞാല്‍ നമുക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കുന്ന സ്ഥിതിയാണുള്ളതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

2

രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാരും രാജിവച്ചപ്പോള്‍ ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു ആ പെണ്‍കുട്ടി. എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്ക് അറിയില്ല. ഇനി എന്താണ് ചെയ്യേണ്ടതെന്ന് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥരോട് സംസാരിച്ചേക്കും. നമുക്ക് പറയാന്‍ പറ്റുന്ന അഭിപ്രായം പോലും അവര്‍ക്ക് പറയാന്‍ പറ്റുന്നില്ലെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

3

അവരുടെ അവസ്ഥയും ദയനീയമാണ്. നമ്മള്‍ എല്ലാവരും പൊതുമധ്യത്തില്‍ സംസാരിക്കുന്നവരും ഇടപെടുന്നവരുമാണ്. സിനിമ മാത്രം കണ്ട് ജീവിക്കുന്ന പെണ്‍കുട്ടിയാണത്. ഇതെല്ലാം കേട്ട് ഞെട്ടിത്തരിച്ച അവസ്ഥയിലാണ് ആ പെണ്‍കുട്ടി. ഇനിയും സ്വമേധയ മുന്നോട്ടുവരാന്‍ അവര്‍ക്ക് ഭയമുണ്ടെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

4

പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മാത്രം ഒതുങ്ങുകയാണ്. ജനങ്ങള്‍ പ്രതിഷേധവുമായി റോഡിലേക്ക് ഇറങ്ങേണ്ട സാഹചര്യമാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു. നീതിക്ക് വേണ്ടി ആരാണ് തെരുവില്‍ ഇറങ്ങി സമരം ചെയ്യുന്നത്. ഇത് ഒരു നടിയുടെ പ്രശ്‌നമല്ല പെണ്‍കുട്ടിയുടെ പ്രശ്‌നമാണ്. പൊതുജനങ്ങള്‍ക്ക് കിട്ടിയ ഏറ്റവും മികച്ച അവസരമാണിത്.

5

നാളെ നമ്മളും അവരുടെ സ്ഥാനത്ത് നില്‍ക്കേണ്ടി വരാം എന്ന ഒരു ബോധമുണ്ടാവണം. സിനിമ മേഖലയിലുള്ളവര്‍ പോലും ഇതേ പറ്റി സംസാരിക്കാത്തത് അവരുടെ പെണ്‍മക്കള്‍ സുരക്ഷിതരാണ് എന്ന തെറ്റായ ബോധം മൂലമാണ്. ദിലീപ്- മഞ്ജു പ്രശ്‌നത്തെ പറ്റി നേരത്തെ റിപ്പോര്‍ട്ടര്‍ ടിവിയില്‍ സംസാരിച്ചത് ആ പ്രശ്‌നമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മൂലകാരണമെന്നതിലാണെന്നും അത് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

6

അതേസമയം, നടി ആക്രമിച്ചപ്പെട്ട കേസില്‍ ദിലീപ്, മഞ്ജു വാര്യര്‍, കാവ്യ മാധവന്‍ എന്നിവരുടെ സ്വകാര്യ കുടുംബ ജീവിതം വലിച്ചിഴക്കുകയാണെന്ന വാദങ്ങളോടും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. ദിലീപ്-മഞ്ജു പ്രശ്‌നത്തെ പറ്റി റിപ്പോര്‍ട്ടര്‍ ടിവിയില്‍ സംസാരിച്ചത് ആ പ്രശ്‌നമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മൂലകാരണമെന്നതിനാലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

7

ചാനലില്‍ കുടുംബ പ്രശ്‌നമെടുത്തിട്ടാണ് സംസാരിക്കുന്നതെന്ന് ചിലര്‍ പറയുന്നത് കേട്ടു. കുടുംബ പ്രശ്‌നത്തില്‍ നിന്നാണ് ഒരു പെണ്‍കുട്ടി തെരുവില്‍ അപമാനിക്കപ്പെട്ടത്. അതാണ് നമ്മള്‍ സംസാരിച്ചത്. ഒരു കുടുംബത്തിലുണ്ടായ പ്രശ്‌നം കാരണം അവളുടെ ജീവിതം, അവളുടെ ഉറക്കം, മനസ്സമാധാനം, എല്ലാം നഷ്ടപ്പെടുമ്പോള്‍ ആ വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

8

കാവ്യ മാധവനുമായി ദിലീപിനുള്ള അടുപ്പമാണ് മഞ്ജു വിവാഹ മോചനം നേടാന്‍ കാരണമായത്. ഈ ബന്ധം മഞ്ജു സ്ഥിരീകരിച്ച് അതിജീവിത പറഞ്ഞപ്പോഴാണെന്നും അതാണ് ദിലീപിന്റെ വൈരാഗ്യത്തിന് കാരണമെന്നുമാണ് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയത്. എന്നാല്‍ ആദ്യം ഇക്കാര്യം മഞ്ജുവിനോട് പറഞ്ഞത് അതിജീവിതയല്ലെന്നും കാവ്യ മാധവന്റെ അമ്മയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+