Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫിന്റെ കള്ളപ്രചാരണം പൊളിഞ്ഞെന്ന് ഇപി, അതിജീവിത മകളെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: അതിജീവിത മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീണര്‍ ഇപി ജയരാജനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. യുഡിഎഫിന്റെ കള്ളപ്രചാരണം പൊളിഞ്ഞെന്നാണ് ഇപി ജയരാജന്‍ പ്രതികരിച്ചത്. നടിയെ ആക്രമിച്ച കേസില്‍ യുഡിഎഫ് നടത്തിയത് വ്യാജ പ്രചാരണങ്ങളാണെന്നും രാഷ്ട്രീയത്തില്‍ നിലനില്‍ക്കാനുള്ള കള്ളപ്രചാരണങ്ങള്‍ തകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
    അതിജീവിതയ്ക്ക് സർക്കാരിൽ വിശ്വാസമില്ലാതായോ? | EP Jayarajan Reveals | #Interview | OneIndia Malayalam

    അതേസമയം, അതിജീവിത മകളാണെന്നാണ് വി ഡി സതീശന്‍ പറഞ്ഞത്. മുഖ്യമന്ത്രിയുമായി അതിജീവിത നടത്തിയ ചര്‍ച്ച സ്വാഗതം ചെയ്യുന്നു. ശരിയായ രീതിയില്‍ അന്വേഷണം മുന്നോട്ട പോകണമെന്നും അദ്ദേഹം പറഞ്ഞു. അതി ജീവിതയെ അപമാനിച്ച മന്ത്രിയും നേതാക്കളും മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

    1


    അതേസമയം, സര്‍ക്കാരിനെതിരെ താന്‍ സംസാരിച്ചിട്ടില്ലെന്ന് അതിജീവിത പ്രതികരിച്ചു. മുഖ്യമന്ത്രിയെ കണ്ട് പരാതി സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. തനിക്കൊപ്പമാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ വാക്കുകളെ പൂര്‍ണമായും വിശ്വസിക്കുന്നെന്നും അതിജീവിത പറഞ്ഞു.

    2

    അതിജീവിതയുടെ വാക്കുകള്‍:

    മുഖ്യമന്ത്രിയെ വളരെ നാളുകളായി കാണണം എന്ന് ഉണ്ടായിരുന്നു. അതിപ്പോഴാണ് ഒത്ത് വന്നത്. അതില്‍ ഞാന്‍ വളരെ സംതൃപ്തയാണ്. കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പറ്റിയെന്നാണ് എന്റെ വിശ്വാസം. ഈ കേസില്‍ എന്റെ കൂടെ തന്നെയാണെന്ന് പരിപൂര്‍ണമായി എനിക്ക് ഉറപ്പ് തന്നിട്ടുണ്ട്. അതില്‍ വളരെയധികം നന്ദിയുണ്ട്. സര്‍ക്കാരിനെതിരായിട്ട് ഒന്നും സംസാരിച്ചിട്ടില്ല. അത് മറ്റ് പല രീതിയിലും പുറത്ത് വന്നതാണ്. അത് അങ്ങനെ വ്യാഖാനിക്കപ്പെട്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. ഞാനൊരിക്കലും സര്‍ക്കാരിനെതിരായല്ല സംസാരിച്ചത്. ഇപ്പോള്‍ കേസിലുണ്ടായ ആശങ്കളാണ് ഞാന്‍ പങ്കു വെച്ചത്. വളരെ പോസിറ്റീവായ പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്,' അതിജീവിത പറഞ്ഞു.

    3


    കോടതിയില്‍ നടന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹം തന്ന ഉറപ്പില്‍ വളരെ സന്തോഷമുണ്ട്. എനിക്ക് മാത്രമല്ല കേസുകളുമായി മുന്നോട്ട് പോവുന്ന എല്ലാവര്‍ക്കും, ആണുങ്ങളായും പെണ്ണുങ്ങളായാലും മാനസികമായ ബുദ്ധിമുട്ടാവും. അതുപോലെ തന്നെ എനിക്കും ചില ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട്.കോണ്‍ഗ്രസാണ് ഹര്‍ജി നല്‍കിയതെന്ന ആരോപണം വെറുതെ വരുന്ന വ്യാഖ്യാനങ്ങളാണ്. മന്ത്രിമാരുടെ പരാമര്‍ശങ്ങളില്‍ ഒന്നും പറയാനില്ല. എനിക്ക് ആരുടെയും വായ അടച്ചു വെക്കാന്‍ പറ്റില്ല. അവര്‍ക്കറിയില്ല ഈ യാത്ര എന്താണെന്ന്. പറയുന്നവര്‍ പറയട്ടെ. പോരാടാന്‍ തയ്യാറല്ലെങ്കില്‍ മുന്‍പേ തന്നെ ഇത് ഇട്ടിട്ട് പോവണമായിരുന്നു. ഇതിന്റെ സത്യാവസ്ഥ പുറത്തു വരണം എനിക്ക് നീതി കിട്ടണം. അതിജീവിത വ്യക്തമാക്കി.എട്ട് മിനുട്ട് നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അതിജീവിത മടങ്ങിയത്.

    4


    അതേസമയം, നടിയെ ആക്രമിച്ച കേസ് നാണംകെട്ട കേസാണെന്നാണ് എം എം മണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിശദമായി പരിശോധിച്ചാല്‍ പറയാന്‍ കൊള്ളാത്ത പല കാര്യങ്ങളുമുണ്ട്. കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 'കേസ് എന്നൊക്കെ പറഞ്ഞാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി തീരുമാനിക്കേണ്ട കാര്യമാണ്. നമുക്ക് അത് സംബന്ധിച്ച് എല്ലാമൊന്നും പറയാന്‍ പറ്റില്ല. കേസെടുക്കാനും അന്വേഷണം നടത്താനും കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും കോടതിയില്‍ ഹാജരാക്കാനും നിലപാടെടുത്തോ എന്നതാണ് പ്രശ്നം. ബാക്കിയൊക്കെ കോടതിയിലെ വിചാരണയും വാദകോലാഹലവുമൊക്കെയാണെന്നും എം എം മണി പറഞ്ഞിരുന്നു. ഇത് വലിയ വിവാദത്തിന് കാരണമാവുകയും ചെയ്തിരുന്നു.

    5


    അതേസമയം കഴിഞ്ഞ ദിവസം അതിജീവിതയുടെ ഹര്‍ജി പരിഗണിച്ച കോടതി അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞിരുന്നു. സമയം കൂടുതല്‍ ആവശ്യമാണെങ്കില്‍ വിചാരണക്കോടതിയോട് ആവശ്യപ്പെടണമെന്നും കോടതി പറഞ്ഞിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+