Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാവ്യയോടാണ് ദേഷ്യം അല്ലാതെ കാവ്യയ്ക്കല്ല; അതിജീവിതയ്ക്ക് പോലും അറിയില്ല പിന്നിൽ ആരാണെന്ന്';രാഹുൽ ഈശ്വർ

കൊച്ചി; ശബ്ദ ശകലങ്ങൾ വെച്ച് നടി ആക്രമിക്കപ്പെട്ട കേസിൽ വെറുതെ പുകമറ സൃഷ്ടിക്കുകയാണ് അന്വേഷണ സംഘമെന്ന് രാഹുൽ ഈശ്വർ. ദിലീപിനേയും കാവ്യയേയും ഒരുമിച്ച് കുടുക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. ദിലീപ് തന്റെ ഭാര്യയുമായുള്ള ബന്ധം തകർത്തതിന് പ്രതികാരം ചെയ്തെന്നാണല്ലോ കേസ്. ഇപ്പോൾ കേസിൽ കാവ്യയുടെ പേര് വന്നാൽ കേസ് നിലനിൽക്കുമോയെന്നും രാഹുൽ ഈശ്വർ ചോദിച്ചു. സീ ന്യൂസ് മലയാളത്തിന്റെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഈശ്വർ.

നമിത എങ്ങനെ സാധിക്കുന്നു ഇത്? സ്റ്റൈലിഷ് ആയി നടി..വൈറൽ ചിത്രങ്ങൾ

1

ദിലീപ് എന്ന നിരപരാധിയെ നാലര വർഷം വേട്ടയാടിയതിന് ശേഷം പോലീസ് ഇപ്പോൾ പറയുകയാണ് കാവ്യ മാധവനാണ് ഇതിനെല്ലാം പിന്നിൽ എന്ന് ഞങ്ങൾക്ക് സംശയം ഉണ്ടെന്ന്. കാവ്യ മാധവനെ കുടുക്കാനായി കോടതിയിൽ സമർപ്പിച്ച ഓഡിയോ ക്ലിപ്പിൽ പറയുന്നത് ജയിലിൽ നിന്നും വന്ന കോൾ നാദിർഷ എടുത്തപ്പോഴാണ് ദിലീപ് ഈ കേസിനെ കുറിച്ച് അറിയുന്നതെന്ന്. ഇതൊക്കെ ശരിയാണോയെന്ന് അറിയില്ല. അങ്ങനെയെങ്കിൽ ദിലീപിനെ എന്തിനാണ് ഇത്രയും കാലം വേട്ടയാടിയത്.

2

സായ് ശങ്കറിനെ ഇപ്പോൾ പോലീസുകാർ പൊക്കി കൊണ്ട് നടക്കുന്നുണ്ട്. സായ് ശങ്കർ പറഞ്ഞത് ബൈജു പൗലോസ് കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നാണ്. തന്റെ കുടുംബം വേണോ ദിലീപ് വേണോ എന്ന് ഒരു പോലീസുകാരൻ ഭീഷണിപ്പെടുത്തിയെന്നും അതിന്റെ റെക്കോഡിംഗ് ഉണ്ടെന്നും പറഞ്ഞ മനുഷ്യനാണ്. കുടുംബത്തെ ഭീഷണിപ്പെടുത്തിയാൽ ആരായാലും ഭയക്കും. സായ് ശങ്കറിനെ പോലീസ് ഭീഷണിപ്പെടുത്തിയോയെന്ന് അന്വേഷിക്കണം.

3

വധഗൂഢാലോചന കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് തന്റെ അഭിപ്രായം. അതോടെ നടി വധഗൂഢാലോചന കേസ് പൊളിയും. നടി ആക്രമിക്കപ്പെട്ട കേസിലേക്ക് ഒരു പാലമിടാനാണ് പോലീസുകാർ വധഗൂഢാലോചന കേസ് എടുത്തത്.
ഇത്രയൊക്കെ റെക്കോഡ് പോലീസിന് കിട്ടിയല്ലോ, എന്നാൽ പൾസർ സുനിയോട് ദിലീപ് സംസാരിക്കുന്നതായോ, ചാറ്റ് ചെയ്യുന്നതായോ , അതിന്റെ കോൾ റെക്കോഡോ ഇരുവരും ഒരു ടവറിന് കീഴിൽ വന്നുവെന്നോ തെളിയിക്കുന്ന എന്തെങ്കിലും കോൾ റെക്കോഡ് പോലീസിന് ലഭിച്ചോ?

4

പോലീസിന്റെ കൈയ്യിൽ ഒന്നും ഇല്ല. ഇപ്പോൾ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.കാവ്യ മാധവന് എന്തിനാണ് അതിജീവിതയോട് ദേഷ്യം. കാവ്യയ്ക്ക് ദിലീപിനെ ലഭിച്ചതും ഇപ്പോഴത്തെ ജീവിതം ലഭിച്ചതും അതിജീവിത കാരണമല്ലേ. മഞ്ജു വാര്യരുടെ സുഹൃദ് വലയത്തിന് കാവ്യയോട് ദേഷ്യമുണ്ടായിരുന്നു. സുഹൃത്തായ വ്യക്തിയുടെ വിവാഹ ബന്ധം തകരാൻ കാരണമായ വ്യക്തിയോട് കൂട്ടുകാരികൾക്ക് ദേഷ്യം സ്വാഭാവികമായും ഉണ്ടാകും. കാവ്യയോടാണ് ദേഷ്യം. അല്ലാതെ കാവ്യയ്ക്കല്ല ദേഷ്യം.

5

ബൈജു പൗലോസ് അടക്കം തെറ്റായ നെറേറ്റീവ് ഉണ്ടാക്കാനും ദിലീപിനെ കുടുക്കാനും നോക്കിയതാണ്.അതുകൊണ്ടാണ് കേസിലെ രേഖകൾ മാധ്യമങ്ങൾക്ക് ബൈജു പോലീസ് ചോർത്തി നൽകിയത്. ദിലീപിന് അനുകൂലമായി പൊതുജനം നീങ്ങുന്നത് ദിലീപിനെതിരെ തെളിവില്ലെന്ന് മനസിലാകുന്നത് കൊണ്ടാണ്. പോലീസ് ഇരുട്ടിൽ കിടന്ന് തപ്പുകയാണ്. ദിലീപിനെ കുടുക്കാൻ പറ്റില്ലെന്ന് പോലീസിന് മനസിലായി. അതിനാൽ കുടുംബത്തെ ടാർഗറ്റ് ചെയ്യുകയാണ്.

6

അതിജീവിതയ്ക്ക് പോലും അറിയില്ല ഇതിന് പിന്നിൽ ആരാണെന്ന്. എല്ലാവരും പറയുന്നത് കേട്ടാണ് അവരും പറയുന്നത്. അതിജീവിതയോട് ഒപ്പം തന്നെയാണ്. എന്നാൽ അതിനർത്ഥം ദിലീപിനെ വേട്ടയാടണം എന്നല്ല. ദിലീപിനെിരെ ഒരു തെളിവെങ്കിലും ഇതുവരെ ഉണ്ടോ? പൾസർ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ ദിലീപ് ഇട്ട് കൊടുത്തെന്നൊക്കെയുള്ള ആരോപണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചോ? അത് സാധിച്ചിരുന്നേൽ ദിലീപിനെ പിന്നെ ദൈവത്തിന് പോലും അദ്ദേഹത്തെ രക്ഷിക്കാൻ സാധിക്കില്ല.
ഗൂഢാലോചന തെളിയിക്കാൻ ഒറ്റ തെളിവ് ധാരാളമാണ്, എന്നാൽ അതുപോലും കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല.

7

ശബദ് ശകലങ്ങൾ വെച്ച് കേസിൽ വെറുതെ പുകമറ സൃഷ്ടിക്കുകയാണ്. ദിലീപിനേയും കാവ്യയേയും ഒരുമിച്ച് കുടുക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. കോടതിയിൽ പോലീസ് കൊടുത്ത രേഖകൾ പ്രകാരം മാഡം കാവ്യയാണ്. അത് ആരെങ്കിലും വിശ്വസിക്കുമോ? ദിലീപ് തന്റെ ഭാര്യയുമായുള്ള ബന്ധം തകർത്തതിന് പ്രതികാരം ചെയ്തെന്നാണല്ലോ കേസ്. ഇപ്പോൾ കേസിൽ കാവ്യയുടെ പേര് വന്നാൽ കേസ് നിലനിൽക്കുമോ', രാഹുൽ ചോദിച്ചു.

Recommended Video

cmsvideo
    അതിജീവിതയല്ല കാരണം, മഞ്ജുവിന് അന്നേ അറിയാമായിരന്നു ദിലീപ് കാവ്യ ബന്ധം | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+