Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ കുടുക്കാന്‍ വ്യാജ ഫോട്ടോ: നടിക്ക് എങ്ങനെ അക്കാര്യം അറിയാം; അയാള്‍ 100 ശതമാനം നിരപരാധിയെന്നും രാഹുല്‍

നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വരുമ്പോള്‍ നടന്‍ ദിലീപ് നിരപരാധിയായിരിക്കുമെന്ന വാദം ആവർത്തിച്ച് രാഹുല്‍ ഈശ്വർ. ഞാന്‍ ഇന്നുവരെ പറഞ്ഞ ഏതെങ്കിലും ഒരു കാര്യം കോടതി തെറ്റാണെന്ന് പറഞ്ഞിട്ടുണ്ടോ? രാഹുല്‍ ഈശ്വർ പറഞ്ഞതാണ് ശരിയെന്ന് കാലവും കോടതി തെളിയിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ നാളെ വിധി വരുമ്പോള്‍ എനിക്ക് നൂറ് ശതമാനം ഉറപ്പാണ് ദിലീപ് നിരപരാധിയാണെന്ന്. ആ കേസ് പഠിക്കുന്ന ഏതൊരു വ്യക്തിക്കും അത് മനസ്സിലാകുമെന്നും അദ്ദേഹം പറയുന്നു.

ദിലീപിനെ കുടുക്കാനായി നമ്മുടെ പൊലീസുകാർ വ്യാജ ഫോട്ടോ ഷോപ്പ് ഉണ്ടാക്കി. അതായത് കേരള പൊലീസിലെ ചില ആളുകള്‍ ദിലീപിനേയും പള്‍സർ സുനിയേയും കണക്ട് ചെയ്യാനായി വ്യാജ ഫോട്ടോ ഷോപ്പ് ഉണ്ടാക്കി മനോരമ മുതല്‍ ദേശാഭിമാനി വരെ എല്ലാവർക്കും കൊടുത്തു. ദിലീപിന്റെ പുറകില്‍ നില്‍ക്കുന്ന രണ്ട് പേരില്‍ ഒരാള്‍ പള്‍സർ സുനിയാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ രണ്ട് ഫോട്ടോകള്‍ മെർജ് ചെയ്തിരിക്കുകയാണ്.

dileep-rahul-

പൊലീസ് ചാനലുകളെ ഉപയോഗിച്ച് ദിലീപിനെ കരിവാരിത്തേക്കാന്‍ ശ്രമിച്ചത്. ഈ ഫോട്ടോ ഒന്ന് വിശദമായി പരിശോധിച്ചാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും. ദിലീപും പള്‍സർ സുനിയും തമ്മില്‍ ബന്ധം 'ഉണ്ടത്രേ' എന്നാണ് പൊലീസ് കോടതിയില്‍ പറയുന്നത്. അങ്ങനെ പറഞ്ഞാല്‍ എളുപ്പമുണ്ട്. ആ ഉണ്ടത്രേയിലാണ് ആ കേസ് ഇതുവരെ നിന്നതെന്നും രാഹുല്‍ ഈശ്വർ പറയുന്നു. വണ്‍ ടു ടോക്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ക്യാമറയ്ക്ക് മുന്നില്‍ ഞാന്‍ പറയുകയാണ്. നിങ്ങള്‍ എഴുതി വെച്ചോളൂ ദിലീപ് 100 ശതമാനം നിരപരാധിയാണ്. അത് വിചാരണക്കോടതിയും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സ്ഥാപിക്കും. ദിലീപ് നിരപരാധിയാണ് എന്നാല്‍ പള്‍സർ സുനിയും അദ്ദേഹത്തിന്റെ കൂടെയുള്ളവരും തെറ്റുകാരാണ്. ഇവരുമായിട്ടൊന്നും ദിലീപിന് യാതൊരു പങ്കുമില്ല. പള്‍സർ സുനിയെ ആക്രണ സമയത്ത് അതിജീവിത നേരിട്ട് കണ്ടിട്ടുണ്ട്. ഇതിനെല്ലാം പിന്നില്‍ ദിലീപാണെന്ന് ആ നടിക്ക് എങ്ങനെ അറിയാന്‍ സാധിക്കും.

എത്രയോ ദിവസങ്ങള്‍ കഴിഞ്ഞാണ് ബന്ധം ഉണ്ടെന്ന് ആരോപിച്ച് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ദിലീപിനെതിരെ ഒരു കടുക് മണിയോളം തെളിവെങ്കിലും ഇതുവരെയായി ഹാജരാക്കാനായിട്ടുണ്ടോ? ഉദാഹരണത്തിന് ദിലീപും പള്‍സർ സുനിയും ഏതെങ്കിലും ഒരു ടവർ ലൊക്കേഷന് കീഴിലുണ്ടോ? ദിലീപ് പള്‍സർ സുനിക്ക് പൈസ കൊടുത്തതിന് തെളിവുണ്ടോ? അങ്ങനെ ഇരുവരുമായി ബന്ധപ്പെടുത്തുന്ന എന്തെങ്കിലുമുണ്ടോ? ദിലീപിന് ഈ കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കേസ് പഠിക്കുന്ന ആർക്കും മനസ്സിലാകും.

ഇത് മനസ്സിലാക്കിയ ജഡ്ജിയുടെ കുടുംബത്തെ വരെ ഇതിലേക്ക് വലിച്ചിഴച്ചു. തന്റെ 12 വയസ്സുള്ള മകളെ ഒഴിച്ച് എല്ലാവരേയും ഇതിലേക്ക് വലിച്ചിട്ടുവെന്ന് ജഡ്ജി തന്നെ പറയുകയുണ്ടായി. എന്നിട്ടും ഒരു സ്ത്രീയുടെ നീതിബോധമാണ് അവിടെ കണ്ടത്. അവരെ സമ്മർദത്തിലാക്കി കേസ് ജയിക്കാമെന്ന് ചിലർ വിചാരിച്ചു. എന്നാല്‍ എന്ത് ചെയ്യാന്‍ പറ്റും. ദിലീപിനെതിരെ കടുക് മണിപോലും തെളിവില്ലെന്നും രാഹുല്‍ ഈശ്വർ വാദിക്കുന്നു.

ചാരക്കേസില്‍ ഇന്ത്യയിലെ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ 50 ദിവസം ജയിലിലിട്ട് രാജ്യദ്രേഹിയെന്ന മുദ്രകുത്തി വേട്ടയാടി. അന്ന് അത്തരമൊരു കള്ളക്കഥയുണ്ടാക്കിയ കേരള പൊലീസിലെ ചില ആളുകളാണ് ദിലീപിനെ 85 ദിവസം റിമാന്‍ഡിലാക്കിയത്. ദിലീപ് നാല് പൊലിസുകാരെ കൊല്ലാന്‍ ശ്രമിച്ചെന്ന ഒരു കേസ് ഉണ്ടല്ലോ? അത് എന്തായി, അതേക്കുറിച്ച് ആരും ഇപ്പം അന്വേഷിക്കാത്തത് എന്താണെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+