Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒടുവിലിതാ ഒരു നടന്‍ ആദ്യമായി അതിജീവിതയ്ക്ക് വേണ്ടി തെരുവിലിറങ്ങുന്നു'; രവീന്ദ്രന് പ്രശംസ

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ച് പരസ്യ പ്രതിഷേധം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് നടന്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന ഫ്രണ്ട്‌സ് ഓഫ് പി.ടി ആന്റ് നേച്ചർ എന്ന സംഘടന. അതിജീവിതക്ക് നീതിവേണം എന്ന മുദ്രാവാക്യം ഉയര്‍ത്തി എറണാകുളം ഗാന്ധിക്വയറിലാണ് മുൻ എം എൽ എ പി.ടി. തോമസിന്റെ സുഹൃത്തുക്കള്‍ പ്രതിഷേധം നടത്തുന്നത്. കേസ് അട്ടിമറി നീക്കത്തിനെതിരെ പരസ്യമായി പ്രതിഷേധിക്കാനുള്ള കൂട്ടായ്മയുടെ തീരുമാനത്തെ പ്രശംസിച്ച് ഇതിനോടകം നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

Recommended Video

cmsvideo
    നടി ആക്രമിക്കപ്പെട്ട കേസില്‍ ഉപവാസ സമരവുമായി നടന്‍ രവീന്ദ്രന്‍

    മലയാള സിനിമയില്‍ നിന്നും ആദ്യമായി ഒരു നടന്‍ അതിജീവിതയായ നടിക്ക് വേണ്ടി , സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി , കുറ്റകൃത്യം നടന്ന് അഞ്ചു വര്‍ഷത്തിന് ശേഷം തെരുവിലിറങ്ങുന്നുവെന്നായിരുന്നു രവീന്ദ്രനെ പ്രശംസിച്ച് ചലച്ചിത്ര നിരൂപകന്‍ പ്രേം ചന്ദ് ഫേസ്ബുക്കില്‍ കുറിച്ചത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

    പണ്ട് ഒരു ദില്ലി ഫിലിം ഫെസ്റ്റിവലില്‍

    'പണ്ട് ഒരു ദില്ലി ഫിലിം ഫെസ്റ്റിവലില്‍ ( ഐ.എഫ്.എഫ്.ഐ. )ഒരു വിദേശ ഫെസ്റ്റിവല്‍ പ്രതിനിധി ഫെസ്റ്റിവല്‍ നടക്കുന്ന സമയത്ത് ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ അതിനെതിരെ കറുത്ത ബാഡ്ജ് കുത്തിയുള്ള പ്രതിഷേധത്തിന് രവിയേട്ടന്‍ ഒപ്പം നിന്നിട്ടുണ്ട്. സിരിഫോര്‍ട്ടിലെ യന്ത്രത്തോക്കുകള്‍ക്ക് നടുവില്‍ അങ്ങിനെയൊരു പ്രതിഷേധം അന്ന് ഫെസ്റ്റിവലിന്റെ മുഖ്യാതിഥിയെപ്പോലും പത്രസമ്മേളനത്തില്‍ കറുത്ത ബാഡ്ജ് കുത്തിച്ചു. നീതിയുടെ ശബ്ദമായി അന്ന് ഫിലീം ഇന്റസ്ടിയില്‍ നിന്നും ഒരാള്‍ മാത്രമാണ് മുന്നിട്ടിറങ്ങിയത്. അതായിരുന്നു നടന്‍ രവീന്ദ്രന്‍.

    ഈ വരുന്ന വെള്ളിയാഴ്ച എര്‍ണാകുളം ഗാന്ധി സ്‌ക്വയറില്‍

    ഈ വരുന്ന വെള്ളിയാഴ്ച എര്‍ണാകുളം ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന ഏകദിന ഉപവാസം കേസ് അട്ടിമറിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ്. അഡ്വ.എ. ജയശങ്കര്‍ ഉപവാസം ഉല്‍ഘാടനം ചെയ്യും. നടന്‍ രവീന്ദ്രനൊപ്പം സിനിമാ മേഖലയില്‍ നിന്നും ആരെങ്കിലും പങ്കെടുക്കുമോ എന്നു ഇനിയും വ്യക്തമല്ല. എങ്കിലും സാംസ്‌കാരിക ലോകത്ത് നിന്നും പിന്തുണ ഓരോ നിമിഷവും വളര്‍ന്നു വരുന്നതായി രവീന്ദ്രന്‍ പറയുന്നു.

    അല്ലെങ്കിലും ഈ പിന്തുണ എന്നൊക്കെ പറയുന്നത്

    അല്ലെങ്കിലും ഈ പിന്തുണ എന്നൊക്കെ പറയുന്നത് അത്രമേല്‍ സുരക്ഷിതമായ അകലത്തിരുന്നു കൊണ്ടുള്ള പണിയായിരുന്നു എന്ന് സിനിമയെ അടക്കിഭരിക്കുന്ന സംഘടനകളും വ്യക്തികളും പലവട്ടം തെളിയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പോരാട്ടത്തില്‍ അവള്‍ക്കൊപ്പം നിന്നവര്‍ പോലും തുരങ്കങ്ങള്‍ പണിത് മറുകണ്ടം ചാടി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. പരസ്യമായി അനുകൂലിക്കുകയും രഹസ്യമായി മറുപുറത്ത് ഐക്യപ്പെടുകയും ചെയ്യുന്ന ഇത്തരം 'അനുകൂലശത്രുക്കള്‍ ' കൂടി പങ്കുചേര്‍ന്നാണ് കേസന്വേഷണം അട്ടിമറിച്ച് നീതിയെ ബലി കൊടുത്തു കൊണ്ടിരിക്കുന്നത്.

    പണ്ടോറയുടെ പെട്ടി പോലെയാണ് നടി ആക്രമിക്കപ്പെട്ട കേസ്

    പണ്ടോറയുടെ പെട്ടി പോലെയാണ് നടി ആക്രമിക്കപ്പെട്ട കേസ്. അന്വേഷണം നീളും തോറും അത് ബഹുതല സ്പര്‍ശിയായി ചുരുളഴിയുകയാണ്. അത് എല്ലാ ആണധികാരങ്ങളെയും ഭയപ്പെടുത്തുന്നു എന്ന് പറയാതെ വയ്യ. കേസന്വേഷണം പ്രതിയുടെ വക്കീലിന്റെ കസ്റ്റഡിയിലുളള ഫോണ്‍ , കമ്പ്യൂട്ടര്‍ രേഖകളിലേക്ക് നീങ്ങിയാല്‍ അത് മറ്റു പല കേസുകളിലെയും അട്ടിമറി ശ്രമങ്ങള്‍ കൂടി വെളിച്ചത്ത് കൊണ്ടു വന്നേക്കാം എന്ന ആശങ്ക പല കുറ്റവാളികള്‍ക്കും ഉണ്ടാകുന്നത് സ്വാഭാവികം. തെളിവുകള്‍ അതിജീവിത തന്നെ ഹാജരാക്കി മുന്നിട്ടിറങ്ങുന്നതും ചരിത്രമാണ്.

    കണ്ണുതുറന്നു കാണട്ടെ. നിശബ്ദരിലക്ക് ചോദ്യങ്ങള്‍ ഉയരട്ടെ

    നീതിക്കായി നടന്‍ രവീന്ദ്രന്റെ പോരാട്ടത്തിന് എല്ലാ പിന്തുണയും. അതിന് സമൂഹ മനസാക്ഷിയുടെ വലിയ പിന്തുണയുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. മാധ്യമങ്ങളും ലോകവും ഈ നിശബ്ദതയുടെ ലംഘനം കണ്ണുതുറന്നു കാണട്ടെ. നിശബ്ദരിലക്ക് ചോദ്യങ്ങള്‍ ഉയരട്ടെ. നടിയ്ക്ക് നീതി കിട്ടട്ടെ.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+