'വലിയ ഒരു നിയമപോരാട്ടത്തിലാണ്... അത് ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്'; ഷക്കീലക്ക് പിന്നാലെ ദിലീപും ക്ഷേത്രത്തില്‍
കൊച്ചിയിലെ പ്രശസ്തമായ ക്ഷേത്രമാണ് തൈക്കാട് മഹാദേവ ക്ഷേത്രം. നേരത്തെ കഴിഞ്ഞ ദിവസം ഇതേ ക്ഷേത്രത്തിലാണ് നടി ഷക്കീലയും എത്തിയിരുന്നത്.

കൊച്ചി: നടനും നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയുമായ ദിലീപ് കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് ശേഷം പൊതുപരിപാടിയില്‍ സജീവമായി വരികയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു സ്കൂളിലെ പരിപാടിയില്‍ വിശിഷ്ടാതിഥിയായി ദിലീപ് എത്തിയിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെ തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്തതും ദിലീപ് ആണ്.
ഈ വേദിയില്‍ നടിയെ ആക്രമിച്ച കേസിനെ കുറിച്ചുള്ള പ്രതികരണവും ദിലീപ് നടത്തിയിരുന്നു. താനൊരു നിയമപോരാട്ടത്തിലാണ് എന്നാണ് ദിലീപ് കേസിനെ കുറിച്ച് തന്റെ പ്രസംഗത്തില്‍ പറയുന്നത്. ഇതിന് മുന്‍പ് നടി ഷക്കീലയും തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി എത്തിയിരുന്നു. അതേസമയം പരിപാടിയില്‍ പങ്കെടുത്ത് ദിലീപ് പറഞ്ഞത് ഇപ്രകാരമാണ്...

തൊട്ടപ്പുറത്താണ് അമ്മയുടെ വീട്
ഇവിടെ ഞാനൊരു അതിഥിയാണ് എന്ന് എനിക്ക് തോന്നുന്നില്ല. കാരണം കിട്ടുന്ന സമയത്ത്, പറ്റാവുന്ന നേരത്ത് തൈക്കാട്ടപ്പനെ കാണാന്‍ വരുന്ന ഒരു ഭക്തനാണ് ഞാന്‍. ഞാന്‍ ജനിച്ചത് എടവനക്കാട്, വളര്‍ന്നത് ആലുവയില്‍, ഇപ്പോള്‍ ഇവിടേയും ഞാന്‍ താമസിക്കുന്നുണ്ട് തൈക്കാട്ടപ്പന്റെ മണ്ണില്‍. തൊട്ടപ്പുറത്ത് തന്നെയാണ് അമ്മയുടെ വീട്. വര്‍ഷങ്ങളായിട്ട് ഇതുവഴി പോകുമ്പോഴൊക്കെ ശിവരാത്രി മഹോത്സവ സമയത്ത് അവിടെ നിന്നൊക്കെ പല പ്രോഗ്രാമുകളും കുറച്ച് നേരം വീക്ഷിച്ച് പോകാറുണ്ട്.

സിനിമയിലെത്തിയിട്ട് 28 വര്‍ഷം
പക്ഷെ ഒരിക്കലും ഇവിടത്തെ ഒരു വേദിയില്‍ ഇരുന്ന് സംസാരിക്കാന്‍ എനിക്ക് അവസരം ഉണ്ടായിട്ടില്ല. അതിന് അവസരം തന്നവരോടും നാട്ടുകാരോടും ക്ഷേത്ര ഭാരവാഹികളോടും എന്റെ നന്ദി അറിയിക്കുകയാണ്. സിനിമ ഇന്‍ഡസ്ട്രിയില്‍ വന്നിട്ട് 1991 ലാണ് ഞാന്‍ സിനിമാലോകത്തേക്ക് പ്രവേശിക്കുന്നത്. അസിസ്റ്റന്റ് ഡയറക്ടറായി. പിന്നീട് 1995 ല്‍ എനിക്ക് തോന്നുന്നു ഇത് 28 -ാമത്തെ വര്‍ഷമാണ്. വ്യത്യസ്തമായിട്ടുള്ള ഒരുപാട് വേഷങ്ങള്‍ ചെയ്യാന്‍ എനിക്ക് അവസരം തന്നത് നിങ്ങളാണ്.

പൈസയും സമയവും മുടക്കിയെത്തുന്ന പ്രേക്ഷകര്‍
എന്റെ പ്രിയപ്പെട്ട പ്രേക്ഷകരാണ്. കാരണം ഞാന്‍ ചെയ്യുന്ന സിനിമകള്‍ വിജയിച്ചത് കൊണ്ടാണ്. അത് വിജയിപ്പിച്ചത് നിങ്ങളുടെ സ്നേഹമാണ്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ തന്ന സ്നേഹനവും കൈയടിയും നിങ്ങള്‍ നിങ്ങളുടെ വിലയേറിയ സമയവും പൈസയുമൊക്കെ ഞങ്ങള്‍ക്ക് വേണ്ടി ഇന്‍വെസ്റ്റ് ചെയ്ത് നിങ്ങള്‍ തിയേറ്ററില്‍ വന്നത് കൊണ്ട് മാത്രമാണ് എന്നെ പോലൊരു കലാകാരന് ഇന്നീ വേദിയില്‍ സംസാരിക്കാന്‍ ഇടയായത്.

ഞാന്‍ വലിയ നിയമപോരാട്ടത്തിലാണ്
ഈ കഴിഞ്ഞ 28 വര്‍ഷമായിട്ട് എന്റെ കഥാപാത്രങ്ങളിലൂടെ എന്നെ നേരിട്ട് കാണാത്ത നിങ്ങള്‍ ഒരുപാട് പേരുണ്ട്. ചിലര്‍ എന്നെ കണ്ടിട്ടുണ്ടാകും. ആ സ്നേഹത്തിന് മുന്പില് ഓരോ നിമിഷവും ഞാന്‍ നിങ്ങളോട് മനസറിഞ്ഞ് നന്ദി പറയുകയാണ്. ഞാന്‍ പൊതുപരിപാടികളില്‍ നിന്ന് മാറി നില്‍ക്കുകയാണ് കുറച്ച് കാലമായിട്ട്. കാരണം നിങ്ങള്‍ക്ക് എല്ലാവര്ക്കും അറിയാം ഞാന്‍ വലിയ ഒരു നിയമപോരാട്ടത്തിലായിരുന്നു.

പ്രാര്‍ത്ഥന കൂടെയുണ്ട്
ഒരുപാട് പേരുടെ പ്രാര്‍ത്ഥന എന്നോടൊപ്പമുണ്ട് എന്ന് ഞാന്‍ തിരിച്ചറിഞ്ഞ ഒരാളാണ്. ആ സ്നേഹത്തിനും പ്രാര്‍ത്ഥനക്കും മുന്പില് ഞാന്‍ തലകുനിക്കുകയാണ്. ഒരു കലാകാരനെ സംബന്ധിച്ച് അവരുടെ എനര്‍ജി എന്ന് പറയുന്നത് നിങ്ങളുടെ ഈ രണ്ട് കൈ കൂട്ടി കിട്ടുമ്പോള്‍ ഉള്ള അടിയില്ലേ. അതാണ്. അത് തരുന്ന എനര്‍ജി ഞങ്ങളെ പോലുള്ള കലാകാരന്മാര്ക്ക് വലിയ ശക്തിയാണ്. ഒരു വേദിയില്‍ നിന്ന് പെര്‍ഫോം ചെയ്യുക എന്നത് ചെറിയ കാര്യമല്ല.

മൂന്ന് മാസം ജയിലില്‍
നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപ് ഏകദേശം മൂന്ന് മാസത്തോളം ജയിലില്‍ കിടന്നിരുന്നു. തുടര്‍ന്ന് ജാമ്യം ലഭിക്കുകയയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ വിചാരണ പുരോഗമിക്കുകയാണ് നിലവില്‍. വിചാരണ നടപടികള്‍ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയായേക്കുമെന്നാണ് പ്രതീക്ഷ. നേരത്തേ കേസില്‍ ജനവരി 30 നകം വിചാരണ പൂര്‍ത്തീകരിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.
-
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
"രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി" -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ







Click it and Unblock the Notifications