കാവ്യ മാധവന്റെ അച്ഛന്‍ പറഞ്ഞത് കേട്ട് തനിക്ക് ചിരി വന്നു: തമ്മില്‍ പണമിടപാടുണ്ടായിരുന്നു: പള്‍സർ സുനി
കാവ്യാ മാധവന്റെ പിതാവിന് തന്നെ പരിചയമില്ലെന്ന വാദം തള്ളി നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പള്‍സർ സുനി. തന്നെ അറിയില്ലെന്ന് കാവ്യയുടെ പിതാവ് വിചാരണ വേളയില്‍ കോടതിയില്‍ പറഞ്ഞത് കേട്ടപ്പോള്‍ ചിരിയാണ് വന്നതെന്നും അദ്ദേഹം പറയുന്നു. റിപ്പോര്‍ട്ടര്‍ ടി വി നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില്‍ നിർണ്ണായകമായ നിരവധി വെളിപ്പെടുത്തലുകാണ് പള്‍സർ സുനിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
പള്‍സർ സുനിയെ പരിചയമില്ലെന്നാണ് കാവ്യ മാധവന്റെ പിതാവ് കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ താനും അദ്ദഹവുമായി നിരവധി സാമ്പത്തികള ഇടപാടുകള്‍ ഉണ്ടായിട്ടുണ്ട്. അത് സംബന്ധിച്ച് തർക്കങ്ങളും ഉണ്ടായി. അങ്ങനേയുള്ള ഒരാളാണ് യാതൊരു മര്യാദയും ഇല്ലാതെ തന്നെ അറിയില്ലെന്ന് പറഞ്ഞത്. അദ്ദേഹത്തിന്റെ മറുപടികേട്ട് ഞാന്‍ ഞെട്ടിപ്പോയെന്നും പള്‍സർ സുനി പറയുന്നു.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ടും കാവ്യ മാധവന്റെ മാതാപിതാക്കളുടെ മൊഴി അന്വേഷണ സംഘം എടുത്തിരുന്നു. അച്ഛൻ മാധവൻ, അമ്മ ശ്യാമള എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ സ്ഥിരമായി വിളിച്ചതായി കണ്ടെത്തിയ നമ്പര്‍ താന്‍ ഉപയോഗിച്ചിരുന്നതല്ലെന്ന കാവ്യാ മാധവന്റെ വാദം തെറ്റാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ അഭിപ്രായം.
തുടർന്ന് മൊബൈല്‍ സേവന ദാതാക്കളില്‍നിന്നു ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് കാവ്യയുടെ അമ്മയുടെ പേരിലാണ് സിം കാര്‍ഡ് എടുത്തതെന്ന് കണ്ടെത്തി. എന്നാല്‍ ഈ നമ്പര്‍ താന്‍ ഉപയോഗിച്ചതല്ലെന്നാണ് മുമ്പ് കാവ്യ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. എന്നാല്‍, ദിലീപുമായുള്ള വിവാഹത്തിനു മുമ്പ് ഈ നമ്പര്‍ ഉപയോഗിച്ചാണ് കാവ്യ ദിലീപിനെ വിളിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ കാര്യങ്ങളില്‍ വിശദീകരണം തേടാനായിരുന്നു മാതാപിതാക്കളുടെ മൊഴിയെടുത്തത്.
അതേസമയം, നടിയെ ബലാത്സംഗം ചെയ്യാന്‍ ഒന്നരക്കോടി രൂപയാണ് തനിക്ക് ദിലീപ് പ്രതിഫലമായി വാഗ്ദാനം ചെയ്തതെന്നാണ് സുനി പറയുന്നത്. മുഴുവന്‍ തുകയും തനിക്ക് കിട്ടിയിട്ടില്ലെന്നും ഇനിയും 80 ലക്ഷം രൂപ ലഭിക്കാനുണ്ട്. ആവശ്യം വരുമ്പോള്‍ പലപ്പോഴായി പണം വാങ്ങി. ബലാത്സംഗം ചെയ്യാനാണ് ക്വട്ടേഷന്‍ ലഭിച്ചത്. ബലാത്സംഗ ദൃശ്യങ്ങള്‍ പകര്‍ത്താനും നിര്‍ദ്ദേശിച്ചുവെന്നും പള്‍സർ സുനി പറയുന്നത് ഒളിക്യാമറയിലുണ്ട്.
ദിലീപിന് നടിയോട് വൈരാഗ്യം ഉണ്ടാകാന്‍ കാരണം കുടുംബം തകര്‍ത്തതാണ്. അക്രമം നടക്കുമ്പോള്‍ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നു താന്‍. എല്ലാം തത്സമയം വേറെ ചിലര്‍ അറിയുന്നുണ്ടായിരുന്നു. എന്റെ പിറകില്‍ നിരീക്ഷിക്കാന്‍ ആളുണ്ടായിരുന്നു. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യം.
നടി മഞ്ജു വാര്യര്‍ക്കോ സംവിധായകന്‍ ശ്രീകുമാര്‍ മേനോനോ ഈ കേസില്‍ ബന്ധമില്ല. ഇവരെ ഈ കേസിലേക്ക് വലിച്ചിട്ടതാണ്. ശ്രീകുമാര്‍ മേനോനെ താന്‍ കണ്ടിട്ട് പോലുമില്ല. ജയിലില്‍ കഴിയുമ്പോള്‍ തനിക്കെതിരെ വധശ്രമമുണ്ടായി. ഇതിന് ശേഷമാണ് ദിലീപിന് കത്ത് അയച്ചത്. ഇതോട് കൂടിയാണ് ആക്രമണ നീക്കങ്ങള്‍ അവസാനിച്ചത്. ഈ നിമിഷം വരെ താന്‍ ദിലീപിനെ സംരക്ഷിച്ചെന്നും വിശ്വാസ്യത നിലനിര്‍ത്തിയെന്നും പള്‍സര്‍ സുനി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications