Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് കേസ്; 'അയാൾക്കെതിരെ അന്ന് അങ്ങനെ ഒരു നടപടി വന്നിരുന്നെങ്കിൽ നടി ആക്രമിക്കപെടാതിരുന്നേനെ'; ഭാഗ്യലക്ഷ്മി

രണ്ട് വർഷം മുൻപ് അടൂരിനൊപ്പം യാത്ര ചെയ്തപ്പോൾ കേസിനെ കുറിച്ചൊരു സംസാരം വന്നിരുന്നുവെന്നും അന്നും ദിലീപിനെ ന്യായീകരിച്ചാണ് അടൂർ സംസാരിച്ചതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു

കൊച്ചി: വലിയൊരു നടനും തീയറ്റർ ഉടമയും നിർമ്മാതാവുമൊക്കെ ആയത് കൊണ്ടാണോ ദിലീപിന് വേണ്ടി അടൂരിനെ പോലുളളവർ സംസാരിക്കുന്നതെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കേസ് നടന്ന് കൊണ്ടിരിക്കുമ്പോൾ ദിലീപിനെതിരെ എന്ത് തെളിവാണ് ഉള്ളതെന്നൊക്കെ ചോദിക്കാൻ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഈ കേസിനെ കുറിച്ച് പഠിച്ചിട്ടുണ്ടോയെന്നും ഭാഗ്യലക്ഷ്മി രൂക്ഷമായി പ്രതികരിച്ചു. റിപ്പോർട്ടർ ചാനൽ ചർച്ചയിലൂടെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. വായിക്കാം

ദിലീപ് കേസ് അടൂർ പഠിച്ചിട്ടുണ്ടോ?

'അടൂറിനെ പോലെ നമ്മൾ ബഹുമാനിക്കുന്ന വ്യക്തി കേസ് നടന്ന് കൊണ്ടിരിക്കുമ്പോൾ ദിലീപിനെതിരെ എന്ത് തെളിവാണ് ഉള്ളതെന്നൊക്കെ ചോദിച്ചാൽ അദ്ദേഹം ഈ കേസിനെ കുറിച്ച് പഠിച്ചിട്ടുണ്ടോ? ഈ കേസിന്റെ ഫയൽ അടൂർ വായിച്ചിട്ടുണ്ടോ? രഹസ്യ വാദം നടക്കുന്ന കേസാണ് ഇത്. അടൂരും ശ്രീലേഖ മേഡവുമൊക്കെ സംസാരിക്കുമ്പോൾ വിഷയം കുറച്ച് ഗൗരവമായി കണ്ട് സംസാരിക്കണം.

ദിലീപിനെ പിന്തുണച്ച് സംസാരിക്കുന്നത്

ദിലീപിനെ പോലൊരാൾ വലിയൊരു നടനും തീയറ്റർ ഉടമയും നിർമ്മാതാവുമൊക്കെ ആയത് കൊണ്ടാണോ അദ്ദേഹത്തിനെ ഇത്രയും പിന്തുണച്ച് സംസാരിക്കുന്നത്. അവൾ ഒന്നുമല്ലാത്ത ഒരു ആർട്ടിസ്റ്റാണെന്ന് കരുതിയിട്ടാണോ എന്നൊക്കെ നമ്മുക്ക് ചിന്തിക്കേണ്ടിയിരിക്കുന്നു.
വാർത്തകൾ നമ്മൾ കാണുന്നതും കേൾക്കുന്നതുമൊക്കെയല്ലേ. മാധ്യമങ്ങളിൽ വരുന്നതെല്ലാം ശരിയല്ലെന്ന് വാദിച്ചാലും കോടതി പറഞ്ഞിട്ടും മൊബൈൽ തരില്ലെന്നൊക്കെ പറയുമ്പോൾ സാമാന്യ ബുദ്ധിയുള്ള ആരും ചിന്തിച്ച് പോകുന്നതല്ലേ. എന്തിനാണ് അങ്ങനെ? തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്റേയും കുടുംബക്കാരുടേയും വരെ മൊബൈൽ പരിശോധിച്ചോ എന്ന് പറയുകയല്ലേ വേണ്ടത്.

ദിലീപിനെ ന്യായീകരിച്ചാണ് സംസാരിച്ചത്

രണ്ട് വർഷം മുൻപ് അടൂരിനൊപ്പം യാത്ര ചെയ്തപ്പോൾ കേസിനെ കുറിച്ചൊരു സംസാരം വന്നു. സാറ് കരുതുന്നത് പോലെ അല്ല നമ്മുക്ക് പലർക്കും അറിയാത്ത കുറെ കാര്യങ്ങളുണ്ടെന്ന് സംസാരിച്ചപ്പോഴും അദ്ദേഹം ദിലീപിനെ ന്യായീകരിച്ചാണ് സംസാരിച്ചത്. നേരത്തേ ശ്രീലേഖ സംസാരിച്ചപ്പോൾ അന്ധമായ ആരാധന കൊണ്ട് സംസാരിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്.

പൾസർ സുനിക്കെതിരെ

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയായ പൾസർ സുനിക്കെതിരെ ഒരു പരാതി വന്നപ്പോൾ അത് ഒതുക്കി തീർത്ത വ്യക്തിയാണ് അവര്.അന്ന് ഒരുപക്ഷേ അയാൾക്കെതിരെ ഒരു നടപടി എടുത്തില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ നടി ആക്രമിക്കപ്പെടില്ലായിരുന്നുവെന്ന് നമ്മുക്ക് പ്രതീക്ഷിക്കുകയോ വിശ്വസിക്കുകയോ ചെയ്യാമായിരുന്നു.

 ഇതിന് പിന്നിൽ എന്താണ് സംഭവിക്കുന്നത്

ഇതിന് പിന്നിൽ എന്താണ് സംഭവിക്കുന്നത്

ഒരിക്കൽ മധു സാർ പറഞ്ഞത് എന്തിനാണ് ആ കുട്ടി തനിച്ച് പോയതെന്നാണ് ചോദിച്ചത്. ഇന്ന് ഡബ്ബിംഗ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ 88 വയസുള്ളൊരു അമ്മ പറഞ്ഞത് അവരുടെ 17 വയസിൽ അവർ തനിച്ചാണ് ഡബ്ബിംഗിന് പോയതെന്നാണ്. എനിക്ക് അത്ഭുതം തോന്നി. അങ്ങനെയൊക്കെ തനിച്ച് യാത്ര പോകുന്ന പെൺകുട്ടികൾ ഉണ്ടെന്ന് മനസിലാകുന്നില്ല. ഇതിന് പിന്നിൽ എന്താണ് സംഭവികുന്നത്, ഇതൊക്കെ അറിഞ്ഞിട്ട് സംസാരിച്ചാൽ മതിയെന്ന ചിന്ത ഇവർക്ക് ഇല്ലാതെ പോകുന്നത് എന്തുകൊണ്ടാണെന്നാണ് അത്ഭുതം തോന്നുന്നത്.

പരിധികളും പരിമിതികളും ഉണ്ടെന്ന്

എനിക്ക് അറിയുന്ന ആൾ അങ്ങനെ ചെയ്യില്ലെന്ന് വേണമെങ്കിൽ പറയാം. പക്ഷേ തെളിവുകളേ ഇല്ലെന്ന് നടന്ന് കൊണ്ടിരിക്കുന്ന കേസിനെ കുറിച്ച് എങ്ങനെയാണ് പറയുക. ഈ കേസിൽ ഇപ്പോഴും പലതും തുറന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ് നമ്മൾ. പലതിനും പരിധികളും പരിമിതികളും ഉണ്ടെന്ന് നമ്മുക്ക് അറിയാം. അതാണ് ഇതിന്റെയൊരു വിഷമം'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+