Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് കുടുങ്ങുമോ? പള്‍സര്‍ സുനിയുടെ വാക്കുകള്‍ എങ്ങനെ ബാധിക്കും; ബാബു ബജറംഗി പെട്ടപോലെ...

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതി നടന്‍ ദിലീപിനെ കുരുക്കുന്ന വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് നടത്തിയിരിക്കുകയാണ് ഒന്നാം പ്രതി പള്‍സര്‍ സുനി. ഒന്നര കോടിയുടെ ക്വട്ടേഷന്‍ ആയിരുന്നുവെന്നു ഇയാള്‍ പറയുന്നു. ആക്രമിക്കാതിരിക്കാന്‍ എന്തു വേണേലും തരാമെന്ന് നടി അപേക്ഷിച്ചുവെന്നും സുനി പറയുന്നത് ഒളികാമറയില്‍ പതിഞ്ഞിട്ടുണ്ട്.

നേരത്തെ മറ്റു നടിമാരെ സമാനമായ രീതിയില്‍ ആക്രമിച്ചിട്ടുണ്ട് എന്നാണ് മറ്റൊരു വെളിപ്പെടുത്തല്‍. അവരാരും കേസുമായി വന്നില്ലെന്നും ഒത്തുതീര്‍പ്പായി എന്നും സുനി പറയുന്നുണ്ട്. എന്നാല്‍ സുനിയുടെ ഈ വെളിപ്പെടുത്തല്‍ കേസിനെ എങ്ങനെ ബാധിക്കുമെന്നതാണ് പുതിയ ചോദ്യം. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ഈ സംശയം റിപ്പോര്‍ട്ടല്‍ ചാനലിനോട് പങ്കുവച്ചു. കേസില്‍ ഇനി സാധ്യതയുള്ള മാറ്റങ്ങള്‍ ഇങ്ങനെയാണ്...

dileep-case-future

2017 ഫെബ്രുവരി 17ന് രാത്രിയാണ് ഓടുന്ന കാറില്‍ വച്ച് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോകവെ വാഹനം തടഞ്ഞ് പ്രതികള്‍ ലൈംഗികമായി ആക്രമിച്ചുവെന്നാണ് കേസ്. വിചാരണ അന്തിമഘട്ടത്തിലിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍. അതുകൊണ്ടു തന്നെയാണ് കേസിന്റെ ഭാവി എന്താകുമെന്ന ചോദ്യം.

നേരത്തെ കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച ശേഷമാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് കാണിച്ച് രംഗത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ അദ്ദേഹം പരസ്യമാക്കുകയും ചെയ്തു. ഇതോടെ കോടതി പുനരന്വേഷണം നടത്താന്‍ നിര്‍ദേശിക്കുകയും അന്വേഷണ സംഘം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

പള്‍സര്‍ സുനിയുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഒരുപക്ഷേ ഇക്കാര്യങ്ങള്‍ കൂടി കോടതി പരിശോധിച്ചേക്കാം. കോടതിക്ക് മുമ്പില്‍ പറയുന്ന മൊഴിയാണ് ഒരു കേസില്‍ ഏറ്റവും ബലമായ തെളിവ്. ഇവിടെ പള്‍സര്‍ സുനി ഒളികാമറയില്‍ കുടുങ്ങുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ പ്രതി പറഞ്ഞ കാര്യങ്ങള്‍ കോടതിക്ക് മുമ്പില്‍ നിഷേധിച്ചേക്കാം.

പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ കേസിനെ എങ്ങനെയാണ് ബാധിക്കുക എന്നാണ് തന്റെ സംശയം എന്ന് ഭാഗ്യലക്ഷ്മി പറയുന്നു. കേസിന്റെ വിജയമാണ് പ്രധാനമെന്നും അവര്‍ വ്യക്തമാക്കി. എങ്കിലും പ്രതിയെ കൊണ്ട് നിര്‍ബന്ധിച്ചല്ല പറയിപ്പിക്കുന്നത് എന്ന് പുറത്തുവന്ന ചാനല്‍ ദൃശ്യങ്ങൡ വ്യക്തമാണ്. അതുകൊണ്ടുതന്നെ പ്രോസിക്യൂഷന്റെ വാദങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ വാര്‍ത്ത.

ചാനല്‍ പുറത്തുവിട്ട വീഡിയോയുടെ ആധികാരികത അന്വേഷണ സംഘം പരിശോധിച്ചേക്കാം. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പോലീസ് ആവശ്യപ്പെടാനും സാധ്യതയുണ്ട്. പ്രതിഭാഗത്തിന്റെ വാദങ്ങള്‍ പൊളിക്കുന്ന ചില വെളിപ്പെടുത്തലുകളും പള്‍സര്‍ സുനി നടത്തിയിട്ടുണ്ട്. വിധി വന്നിട്ടില്ല എന്നിരിക്കെ അതെല്ലാം കേസിനെ സ്വാധീനിച്ചേക്കാം.

2002ലെ ഗുജറാത്ത് കലാപത്തിനിടെ നടന്ന നരോദാപാട്യ കൂട്ടക്കൊലയില്‍ പ്രതിയായ ഹിന്ദുത്വ നേതാവ് ബാബു ബജറംഗി കുടുങ്ങിയത് ഒളികാമറ ദൃശ്യത്തിലായിരുന്നു. എല്ലാം ചെയ്തത് താനാണ് എന്ന് തെഹല്‍ക്കയുടെ സ്റ്റിങ് ഓപറേഷനില്‍ പ്രതി പരസ്യമാക്കി. ആദ്യം കേസില്‍ നിന്ന് രക്ഷപ്പെട്ട ഇയാളെ പിന്നീട് കോടതി ശിക്ഷിക്കുന്ന സാഹചര്യമുണ്ടാകുകയും ചെയ്തു. ഈ നിയമ നടപടിയുടെ ചരിത്രമുള്ളതിനാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഇനി എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.

Take a Poll

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+