Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആരാധകർ പറഞ്ഞിട്ട് കാര്യമില്ല: ധൈര്യമുണ്ടെങ്കില്‍ ദിലീപ് നികേഷ് കുമാറിനെതിരെ കേസ് കൊടുക്കട്ടെ'

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപ് ധൈര്യമുണ്ടെങ്കില്‍ റിപ്പോർട്ടർ ടിവി എംഡിയും മാധ്യമപ്രവർത്തകനുമായ നികേഷ് കുമാറിനെതിരെ കേസ് കൊടുക്കണമെന്നും അഡ്വ. ടിബി മിനി. നഷ്ടപരിഹാരം എന്നൊക്കെ വെറുതെ ആരാധകർ പറഞ്ഞ് നടന്നിട്ട് കാര്യമൊന്നും ഇല്ല. ധൈര്യമുണ്ടെങ്കില്‍ ദിലീപ് നികേഷിനെതിരേയും റിപ്പോർട്ടർ ചാനലിനുമെതിരെ കേസ് കൊടുക്കണം.

ഈ തെളിവുകള്‍ തെറ്റാണെന്ന് മാനനഷ്ട കേസുകൊണ്ട് കാണിക്കുമല്ലോ. അതുകൊടുക്കാനുള്ള ധൈര്യമുണ്ടെങ്കില്‍ ഈ ഫാന്‍സുകാരെ നമുക്ക് വെല്ലുവിളിക്കാവുന്നതാണെന്നും അവർ അഭിപ്രായപ്പെടുന്നു. ന്യൂസ് 7 മലയാളത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഭിഭാഷക.

ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവായിട്ടുള്ള മെമ്മറി

ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവായിട്ടുള്ള മെമ്മറി കാർഡ് ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കുമ്പോള്‍ ടാമ്പർ ചെയ്യപ്പെട്ടുവെന്ന തെളിവ് ഫോറന്‍സിക് ലാബില്‍ നിന്നും ഹൈക്കോടതിയില്‍ അതിജീവിത കൊടുത്ത കേസില്‍ ഹാജരാക്കിയിരിക്കുകയാണ്. കേസ് തീർത്ത് കുറ്റപത്രം കൊടുക്കാന്‍ മുകളില്‍ നിന്നും സമ്മർദ്ദമുണ്ടായ ഒരു സാഹചര്യത്തിലാണ് തന്നെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കോപ്പി ചെയ്ത് പലർക്കും കൊടുത്തുവെന്ന ആശങ്കയിലാണ് നീതിയുക്തമായ അന്വേഷണം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചതെന്നും അഡ്വ.മിനി വ്യക്തമാക്കുന്നു.

ക്യൂട്ട്.. ഗ്ലാമറസ്: സാരിയില്‍ ഒരേ പൊളി പൊളിച്ച് അനശ്വര രാജേഷ്; ചിത്രങ്ങള്‍ വൈറല്‍

തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാല്‍

തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാല്‍ തന്നെ അന്ന് നടിയുടെ ഹർജി വലിയ രീതിയില്‍ ചർച്ച ചെയ്യപ്പെട്ടു. എന്നാല്‍ അതിന് ശേഷം സർക്കാർ അതിജീവിതയ്ക്ക് കൊടുത്ത ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ല. അന്വേഷണം നടക്കുന്നുണ്ടെങ്കിലും ആരാണ് യഥാർത്ഥത്തില്‍ മെമ്മറി കാർഡ് ടാമ്പർ ചെയ്തതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അത് അറിയേണ്ടതല്ലേ. കേസിലെ നീതിയുക്തമായ നടത്തിപ്പിനും നീതി കിട്ടാനും ആര് അത് ചെയ്തുവെന്ന് അന്വേഷിക്കുക എന്നുള്ളത് പ്രാഥമികമായിട്ടുള്ള കാര്യമാണ്.

ആ അന്വേഷണം നടത്താതെ ഒരടി പോലും മുന്നോട്ട് പോവാന്‍

ആ അന്വേഷണം നടത്താതെ ഒരടി പോലും മുന്നോട്ട് പോവാന്‍ സാധിക്കില്ല. അല്ലെങ്കില്‍ ഈ കേസ് ഞങ്ങള്‍ക്ക് അന്വേഷിക്കാന്‍ കഴിയില്ലെന്നും നീതി ഉറപ്പിക്കാന്‍ കഴിയില്ലെന്നും ഇത്തരത്തില്‍ അഴിമതി നടത്തിയിട്ടുള്ള ആളുകള്‍ പ്രഖ്യാപിക്കണം. അതല്ലാത്തിടത്തോളം കാലം, അതായത് അവർ നിയമാനുസൃതമായിട്ടാണ് പ്രവർത്തിക്കുന്നതെങ്കില്‍ പരിശോധനയെന്ന ആവശ്യം തള്ളാന്‍ അവർക്ക് സാധിക്കില്ല.

ഈ ജുഡീഷ്യല്‍ സംവിധാനത്തിലെ എല്ലാവരും അഴിമതിക്കാരല്ലെന്ന

ഈ ജുഡീഷ്യല്‍ സംവിധാനത്തിലെ എല്ലാവരും അഴിമതിക്കാരല്ലെന്ന കാര്യം ഈ കോടതി സംവിധാനത്തിലൂടെ തന്നെ തെളിയിക്കപ്പെടും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ അതിജീവിതയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാവുമ്പോള്‍ ഞാനും അതിജീവിതയും അത്രമേല്‍ ആ കോടതിയെ വിശ്വസിക്കുന്നു. തീർച്ചയായും ആരാണ് മെമ്മറി കാർഡില്‍ കൃത്രിമത്വം നടത്തിയെന്നും എന്തിന് വേണ്ടി ഇത് ചെയ്തുവെന്നും കണ്ടുപിടിക്കാതെ കേരളത്തില്‍ ഇത് മുന്നോട്ട് പോവാന്‍ സാധിക്കില്ല.

ഇക്കാര്യത്തില്‍ കോടതിയില്‍ നിന്നും ഒരിക്കലും നെഗറ്റീവായിട്ടുള്ള

ഇക്കാര്യത്തില്‍ കോടതിയില്‍ നിന്നും ഒരിക്കലും നെഗറ്റീവായിട്ടുള്ള ഒരു ഉത്തരവുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ആ കേസ് അത്രയും ക്ലിയറാണ്. അത് ജീവിതയുടെ സത്യം കൊണ്ട് തന്നെ അങ്ങനെ സംഭവിക്കുന്നത്. കോടതിയും നേരിന്റെ പക്ഷത്ത് ഉണ്ടാവുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ദിലീപില്‍ നിന്നും കോടതി മുഖേന പിടിച്ചെടുത്ത ഫോണുകളില്‍ നിന്നും നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള തെളിവുകളാണ് പൊലീസിന് ലഭിച്ചിട്ടുള്ളതെന്നും അഡ്വ.ടിബി മിനി അഭിമുഖത്തില്‍ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+