കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പൾസർ സുനിക്ക് പല ഡിമാന്റുകളും ഉണ്ട്.. പലർക്കും ഭീഷണി, പലതും പുറത്തുവരും'; അഡ്വ ടിബി മിനി

Google Oneindia Malayalam News
pulsar-suni-2-1675494912.jpg -

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി. വിചാരണ നീണ്ടുപോകുകയാണെന്നും തനിക്ക് ഒപ്പമുള്ള മറ്റ് പ്രതികളെല്ലാം ജയിൽ മോചിതരായെന്നുമാണ് സുനിയുടെ ഹർജി. സുനിയുടെ ഹർജി സംബന്ധിച്ച് ഹൈക്കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേസമയം സുനി പുറത്ത് വരുന്നതിനേക്കാൾ അയാളുടെ ജീവന് ഭീഷണിയാണെന്ന് പറയുകയാണ് അതിജീവിതയുടെ അഭിഭാഷകയായ അഡ്വ ടിബി മിനി. റിപ്പോർട്ടർ ചാനൽ ചർച്ചയിലാണ് മിനിയുടെ പ്രതികരണം. വായിക്കാം

 പൾസർ സുനി ജയിലിൽ നിന്ന് ഇറങ്ങിയാൽ

പൾസർ സുനി ജയിലിൽ നിന്ന് ഇറങ്ങിയാൽ

' നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനി ജയിലിൽ നിന്ന് ഇറങ്ങിയാൽ അയാളുടെ ജീവൻ സുരക്ഷിതമായിരിക്കുമെന്ന് ഞാൻ കരുതുന്നില്ല. പല കാര്യങ്ങളും പുറത്തുവരുമെന്നതിൽ സംശയമില്ല. അയാൾക്ക് പല ഡിമാന്റ്സുമുണ്ട്. അയാൾ ജയിലിൽ ആയത് കൊണ്ടാണല്ലോ അയാളുടെ ഡിമാന്റുകൾ അഡ്രസ് ചെയ്യപ്പെടാത്തത്. പുറത്തുവന്നാൽ അതേ ഡിമാന്റുകൾ അയാൾ ആവർത്തിക്കും. അയാളൊരു ക്രിമിൽ പ്രവർത്തനം ചെയ്ത ആളുകൂടിയാണ്'.

'നടി ആക്രമിക്കപ്പെട്ട കേസ് സുപ്രധാന ഘട്ടത്തിലേക്ക്'; പൾസർ സുനി പുറത്തേക്കോ? സാധ്യതകൾ'നടി ആക്രമിക്കപ്പെട്ട കേസ് സുപ്രധാന ഘട്ടത്തിലേക്ക്'; പൾസർ സുനി പുറത്തേക്കോ? സാധ്യതകൾ

 ജയിലിൽ നിന്ന് ഇറങ്ങുന്നത് അയാൾക്ക് ഗുണകരമാകില്ല

ജയിലിൽ നിന്ന് ഇറങ്ങുന്നത് അയാൾക്ക് ഗുണകരമാകില്ല

'പൾസർ സുനിയെ ഒരു കാലത്തും ന്യായീകരിക്കില്ല. ഒരു കൂലിക്ക് വേണ്ടിയാണ് അയാൾ ഈ ക്രൂരത ചെയ്തതെങ്കിൽ കൂലിക്ക് വേണ്ടി അയാൾ പറയുന്നത് അയാളെ സംബന്ധിച്ച് സ്വാഭാവിക ആവശ്യമാണ്.
സ്വാഭാവികമായും സുനിയെ സംബന്ധിച്ച് അയാൾക്ക് അടുപ്പക്കാരായിട്ടുള്ളവർ പുറത്തുണ്ട്. അതുകൊണ്ട് തന്നെ അയാൾ പലർക്കും ഭീഷണിയാകും. പൾസർ സുനിയെ സംബന്ധിച്ച് ജയിലിൽ നിന്ന് ഇറങ്ങുന്നത് അയാൾക്ക് ഗുണകരമാകില്ല', അഡ്വ മിനി പറഞ്‍ു.

 ബാലചന്ദ്രകുമാറിന്റെ ആവശ്യം കോടതി പരിഗണിക്കുമെന്ന്

ബാലചന്ദ്രകുമാറിന്റെ ആവശ്യം കോടതി പരിഗണിക്കുമെന്ന്

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിസ്താരം തന്റെ ആരോഗ്യ അവസ്ഥ പരിഗണിച്ച് തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് സംവിധായകന്റെ ബാലചന്ദ്രകുമാറിന്റെ ആവശ്യം കോടതി പരിഗണിക്കുമെന്ന് തന്നെയാണ് കരുതുന്നതെന്നും ടിബി മിനി പറഞ്ഞു. 'ബാലചന്ദ്രകുമാറിന്റെ വാക്കുകൾ കേട്ടാൽ അറിയാം, അദ്ദേഹത്തിന് അറിയുന്ന കാര്യങ്ങളിൽ അദ്ദേഹം ഉറച്ച് നിൽക്കുകയും അതിന് വേണ്ടി നിലകൊള്ളുകയും ചെയ്യുമെന്ന്. അല്ലാതെ മറ്റെന്തെങ്കിലും ഉദ്ദേശം അദ്ദേഹത്തിന് ഉള്ളതായി തോന്നുന്നില്ല. ഈ കേസിൽ ബാലചന്ദ്രകുമാർ അത്രയും പ്രധാനപ്പെട്ട സാക്ഷിയാണെന്ന് തീർച്ചയായും കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.

സാക്ഷികളെ പരമാവധി ബുദ്ധിമുട്ടിക്കുന്ന രീതി തന്നെയാണ്

സാക്ഷികളെ പരമാവധി ബുദ്ധിമുട്ടിക്കുന്ന രീതി തന്നെയാണ്

കേസിൽ സാക്ഷികളെ പരമാവധി ബുദ്ധിമുട്ടിക്കുന്ന രീതി തന്നെയാണ് ക്രിമിനൽ കേസിൽ ഉണ്ടാകാറുള്ളത്. അവസാനം മടുത്ത് ഇതൊന്ന് തീർ്ത്ത് പോയാൽ മതി എന്ന നിലയിൽ സാക്ഷികൾ എത്തും. ബാലചന്ദ്രകുമാറിന്റെ ക്രോസ് വിസ്താരമാണ് പൂർത്തിയാക്കാൻ ഉള്ളത്. അത് നീണ്ടുപോകുമെന്ന് തന്നെയാണ് വിലയിരുത്തുന്നത്. എന്തായാലും കേസ് വിസ്താരം ഇനിയും വീണ്ടും നീണ്ട് പോയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്',മിനി പറഞ്ഞു.

 ജീവിച്ച് പോയിക്കോട്ടെ എന്ന്

ജീവിച്ച് പോയിക്കോട്ടെ എന്ന്

ബാലചന്ദ്രകുമാറിനെ സംബന്ധിച്ച് കഴിഞ്ഞ ഏതാനും നാളുകളായി അദ്ദേഹം ഏറ്റെടുത്തൊരു ദൗത്യമാണിതെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത സംവിധായകൻ പ്രകാശ് ബാരെയുടെ പ്രതികരണം. 'ഇത്തരമൊരു അവസ്ഥയിൽ വേറൊന്നും വേണ്ട ജീവിച്ച് പോയിക്കോട്ടെ എന്ന് വിചാരിക്കുന്നവരാണ് പലരും. എന്നാൽ അദ്ദേഹം ഇപ്പോഴും പറയുന്നത് ഞാൻ തുടങ്ങി വെച്ചത് പൂർത്തിയാക്കണമെന്നതാണ്. അദ്ദേഹത്തിന് തീർച്ചയായും നിയമപ്രകാരം തന്നെ സാക്ഷി വിസ്താരത്തിനുള്ള അവസപം ഉണ്ടാക്കികൊടുക്കണം.

 നടി ആക്രമിക്കപ്പെട്ട കേസ്

നടി ആക്രമിക്കപ്പെട്ട കേസ്

'നടി ആക്രമിക്കപ്പെട്ട കേസ് ചുരുട്ടി കൂട്ടി പാക്ക് ചെയ്ത് സ്ഥലം വിടാമെന്ന സാഹചര്യത്തിൽ ഒരു വിസിൽബ്ലോവർ എന്ന നിലയിൽ സത്യം തുറന്ന് പറയുകയെന്നത് തന്റെ ദൗത്യമാണ് എന്ന നിലയിൽ വന്നയാളാണ് ബാലചന്ദ്രകുമാർ.യാതൊരു അർത്ഥ ശങ്കയ്ക്കും ഇടയില്ലാതെ വിധം കാര്യങ്ങൾ വിളിച്ച് പറഞ്ഞ ആളാണ് അദ്ദേഹം. നവംബറിൽ തന്നെ മുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടും അതൊന്നും പരിഗണിക്കാതെ ഈ കേസ് കഴിയട്ടെ എന്ന് കരുതി സഹകരിക്കാൻ വന്നയാളാണ്. ഒരുപക്ഷേ ഡിസംബർ അവസാനം വരെ കാത്തുനിന്നതിന്റെ ഫലമായിരിക്കാം വൃക്ക രണ്ടും തകരാറിലാകുന്ന അവസ്ഖയിലേക്ക് എത്തിയത്.

'ബിഗ് ബോസിലേക്ക് പ്രേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികൾ ഇവർ'; പ്രമോ ഷൂട്ട് ഉടനെന്ന് ശാലിനി'ബിഗ് ബോസിലേക്ക് പ്രേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികൾ ഇവർ'; പ്രമോ ഷൂട്ട് ഉടനെന്ന് ശാലിനി

 സത്യത്തിനൊപ്പം നിൽക്കും

സത്യത്തിനൊപ്പം നിൽക്കും


പണവും പ്രശസ്ത്രിയും ഉപയോഗിച്ച് ആരെ കൊണ്ടും എന്തും പറയപ്പിക്കാമെന്ന അവസ്ഥയിലുള്ള ഈ സമൂഹത്തിൽ എനിക്ക് ഒന്നും വേണ് സത്യത്തിനൊപ്പം നിൽക്കും താൻ എന്ന് വിളിച്ച് പറഞ്ഞയാൾക്ക് ഇത്തരത്തിലൊരു ദുര്യോഗം വന്നത് വളരെ അധികം സങ്കടകരമാണ്. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വെച്ച് കൊച്ചിയിൽ വരെ എത്തുകയെന്നത് പ്രായോഗികമല്ല. അതുകൊണ്ട് തന്നെ നിയമത്തിൽ വ്യവസ്ഥ ഉണ്ടെങ്കിൽ തീർച്ചയായും അദ്ദേഹത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ച് അദ്ദേഹത്തിന്റെ വിചാരണ പൂർത്തീകരിക്കണമെന്നതാണ്.

ദിലീപും പൾസർ സുനിയും

ദിലീപും പൾസർ സുനിയും

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതി പുറത്ത് നിന്നപ്പോൾ ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ നമ്മൾ കണ്ടതാണ്. എട്ടാം പ്രതിയും ഒന്നാം പ്രതിയും ഒരുമിച്ച് പുറത്ത് ഉണ്ടാകുമ്പോൾ സംഭവിക്കാവുന്ന ഡയനാമിക്സ് എന്തൊക്കെയാകുമെന്ന് നമ്മുക്ക് പറയാൻ സാധിക്കില്ല. തീർച്ചയായും ഈ കേസിന്റെ നാൾവഴികളിൽ ഇനി അത്തരമൊരു ദൗർഭാഗ്യകരമായ കാര്യങ്ങൾ നടന്ന് കഴിഞ്ഞാൽ അത് കഷ്ടമാണ്', പ്രകാശ് ബാരെ പറഞ്ഞു. .

English summary
Dileep Actress Case: If Pulsar Suni Get Bail He Will Make More revealation Says Adv TB Mini
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X