Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപ് മാത്രമല്ല അങ്ങനെ നടന്നെങ്കിൽ ഒന്നാം പ്രതി പൾസർ സുനി അടക്കം രക്ഷപ്പെട്ടേനെ'; അഡ്വ മിനി

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് നീതി ലഭിച്ചേക്കില്ലെന്ന ആശങ്കയിലായിരുന്നു ജനങ്ങളെന്നും എന്നാൽ നിലവിൽ ആ സാഹചര്യം മാറിയെന്നും അഡ്വ ടിബി മിനി. എട്ടാം പ്രതിയായ ദിലീപിന്റെ ഭാഗത്ത് നിന്ന് കേസിനെ അട്ടിമറിക്കാനുള്ള നിരവധി ശ്രമങ്ങളാണ് ഉണ്ടായത്. ഹൈക്കോടതിയെ പോലും തെറ്റിധരിപ്പിക്കുന്ന നിലയിൽ ഉണ്ടായിരുന്ന പല ഘടകങ്ങളേയും ശരിയായ രീതിയിലേക്ക് കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ന്യൂസ് 7 മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മിനിയുടെ പ്രതികരണം. അഭിഭാഷകയുടെ വാക്കുകളിലേക്ക്

കൊല്ലുന്ന നോട്ടം'..ഓരോ ക്ലിക്കിലും മാളവിക വൻ ലുക്ക്..ഏത് വസ്ത്രവും ചേരുന്ന മാജിക്ക് എന്താണെന്ന് ആരാധകർ

1

'നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ഒരു ശതമാനം കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും.കേസിൽ പ്രധാനമായും മൂന്ന് കാര്യങ്ങൾക്കാണ് താൻ അതിജീവിതയ്ക്ക് വേണ്ടി പോരാടിയത്. ഒന്ന് കേസ് അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നുവെന്ന് ഉറപ്പാക്കുക,രണ്ട് കോടതിയുടെ കസ്റ്റഡിയിൽ ഇരുന്ന മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ അന്വേഷണം വേണമെന്നതായിരുന്നു ,സ്പെഷ്യൽ പ്രോസിക്യൂട്ടറെ വെയ്ക്കുകയെന്നതായിരുന്നു മൂന്നാമത്തെ ആവശ്യം. ഇതെല്ലാം നേടിയെടുക്കാൻ കഴിഞ്ഞു'.

2

'നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ഒരു ശതമാനം കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും.കേസിൽ പ്രധാനമായും മൂന്ന് കാര്യങ്ങൾക്കാണ് താൻ അതിജീവിതയ്ക്ക് വേണ്ടി പോരാടിയത്. ഒന്ന് കേസ് അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നുവെന്ന് ഉറപ്പാക്കുക,രണ്ട് കോടതിയുടെ കസ്റ്റഡിയിൽ ഇരുന്ന മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ അന്വേഷണം വേണമെന്നതായിരുന്നു ,സ്പെഷ്യൽ പ്രോസിക്യൂട്ടറെ വെയ്ക്കുകയെന്നതായിരുന്നു മൂന്നാമത്തെ ആവശ്യം. ഇതെല്ലാം നേടിയെടുക്കാൻ കഴിഞ്ഞു'.

3

'കേസിൽ ഹൈക്കോടതിയിലെ ജഡ്ജിമാരെ അടക്കം തെറ്റിധരിപ്പിച്ചിരിക്കുന്ന രീതിയിലുണ്ടായിരുന്ന പല ഘടകങ്ങളേയും ശരിയായ രീതിയിലേക്ക് കൊണ്ടുവരാൻ ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്. കേസിൽ അതിജീവിതയെ പിന്തുണയ്ക്കുന്നവർക്കെതിരെ വരെ ഗൂഢാലോചന ഉണ്ടായി'.

4

'ഈ കേസ് അന്വേഷിച്ച സന്ധ്യ ഐപിഎസ് ഉൾപ്പെടെയുള്ളവരുടെ പേര് വെച്ച് കൊണ്ട് 2017 ൽ പ്രത്യേക വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കി ദിലീപിന്റെ സഹോദരന്റെ ഫോണിലേക്ക് ഷോൺ ജോർജ് എന്നയാൾ അയച്ച സംഭവമുണ്ടായി. അക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇപ്പോൾ കേസ് കൊടുത്തിട്ടുണ്ട്. അക്കാര്യത്തിൽ അന്വേഷണം നടക്കുകയാണ്'.

5

'ഇത്തരത്തിൽ പ്രതിയുടെ ഭാഗത്ത് നിന്ന് കേസ് അട്ടിമറിക്കാൻ നിരവധി ശ്രമങ്ങളാണ് ഉണ്ടായത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, തെളിവുകളിൽ കൃത്രിമം നടത്താൻ ഉള്ള ശ്രമം ഉണ്ടാകുന്നു. അതിജീവിതയെ പിന്തുണയ്ക്കുന്നവർക്കെതിരെ ഗൂഢാലോചന നടത്തുന്നു, എന്നിങ്ങനെയുള്ള നിരവധി ക്രിമിനൽ ഗൂഢാലോചനകളെ സമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്'.

6

'നടി ആക്രമിക്കപ്പെട്ട കേസിൽ ചില കാര്യങ്ങൾ അന്വേഷിക്കാനുള്ള അവസരങ്ങൾ തുറന്നിട്ട് കൊണ്ടാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. ഇനി വിചാരണ ആരംഭിക്കും. പ്രോസിക്യൂഷനാണ് അതിജീവിതയ്ക്ക് വേണ്ടി കേസ് നടത്തുക. അതിജീവിതയെ സംബന്ധിച്ച് അവർക്ക് സ്വീകാര്യനായിട്ടുള്ള അഭിഭാഷകനെയാണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്'.

7

'അതിജീവിതയ്ക്കായി അഡ്വ അജകുമാറാണ് പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിതനായിരിക്കുന്നത്. അദ്ദേഹത്തിനെ സഹായിക്കാനായി കേസിൽ അഡ്വ സുനിലും ഉണ്ടാകും. കേസിൽ ഇനിയങ്ങോട്ട് ശരിയായ രീതിയിലുള്ള വിചാരണ നടക്കാനുള്ള കാര്യങ്ങളാണ് നടത്തിയിരിക്കുന്നത്. കൃത്യമായ വിചാരണ നടപടികളാണ് വിചാരണ കോടതിയിൽ നിന്നും പ്രതീക്ഷിക്കുന്നത്', അഡ്വ മിനി പറഞ്ഞു.

Recommended Video

cmsvideo
    ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാതെ സമർപ്പിച്ച കുറ്റപത്രം പതിവെന്താണ് എന്ന് ബൈജു കൊട്ടാരക്കര

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+