കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരൊറ്റ തെളിവ് ദിലീപിനെതിരെ ഉണ്ടെങ്കില്‍ പൂട്ടാന്‍ പറ്റും, 2 ലക്ഷം ക്ലിപ്പ് കേൾക്കാൻ 5 വർഷം: രാഹുൽ ഈശ്വർ

Google Oneindia Malayalam News

കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്. ഗൂഢാലോചനക്കുറ്റമാണ് ദിലീപിന് മേൽ പോലീസ് ചുമത്തിയിരിക്കുന്നത്. ദിലീപിനെതിരെ നിരവധി തെളിവുകൾ ഉണ്ടെന്ന് പോലീസ് പറയുന്നു.

അതേസമയം ദിലീപിനെതിരെ കടുകുമണിയുടെ അത്ര പോലും തെളിവ് പോലീസിന്റെ കയ്യിലില്ലെന്നാണ് നടനെ അനുകൂലിക്കുന്ന രാഹുൽ ഈശ്വർ പറയുന്നത്. ഗൂഢാലോചനക്കുറ്റത്തിൽ ഒരൊറ്റ തെളിവ് ദിലീപിനെതിരെ ഉണ്ടെങ്കില്‍ പൂട്ടാന്‍ പറ്റുമെന്നും രാഹുൽ ഈശ്വർ പറയുന്നു.

'നല്ലത് ചെയ്താല്‍ നല്ലത് നടക്കും, അതല്ല തന്റെ ലൈഫ്', ഗോപീസുന്ദർ-അമൃത ചിത്രം വൈറലായതോടെ ബാല'നല്ലത് ചെയ്താല്‍ നല്ലത് നടക്കും, അതല്ല തന്റെ ലൈഫ്', ഗോപീസുന്ദർ-അമൃത ചിത്രം വൈറലായതോടെ ബാല

1

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍: അതിജീവിതയെ ബഹുമാനിക്കുന്നു. അവരെ അപമാനിക്കുന്നതിന് തുല്യമാണ് തൃക്കാക്കര തിരഞ്ഞെടുപ്പ് വന്നപ്പോള്‍ അവരെ ഒരു പൊളിറ്റിക്കല്‍ ഫുട്‌ബോള്‍ പോലെ അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് തട്ടുന്നത്. എംഎം മണി പറഞ്ഞത് സത്യമാണ്. മുഖ്യമന്ത്രിക്കോ ഭരണകൂടത്തിനോ എന്ത് ചെയ്യാന്‍ സാധിക്കും. ദിലീപിനെതിരെ കടുകുമണിയോളം തെളിവുകളില്ല.

2

ദിലീപ് നിരപരാധിയാണ്. അത് പോലീസുകാരുടേയും കുറ്റമൊന്നുമല്ല. പോലീസിന് കള്ളത്തെളിവ് ഉണ്ടാക്കാന്‍ സാധിക്കുമോ. ദിലീപിനെതിരെ ഒരു തെളിവും ഇല്ലെന്നതാണ് സത്യം. രണ്ട് ലക്ഷം ഓഡിയോ ക്ലിപ്പ് കേള്‍ക്കാനുണ്ടെന്ന് പറയുന്നു. ഒരു ദിവസം പോലീസുകാര്‍ 100 ക്ലിപ്പ് കേള്‍ക്കുന്നുവെന്ന് വെക്കുക. രണ്ട് ലക്ഷം ക്ലിപ്പ് കേട്ട് തീരാന്‍ അഞ്ച് വര്‍ഷമെടുക്കും. അപ്പോള്‍ മൂന്ന് മാസം നീട്ടിച്ചോദിക്കുന്നതില്‍ എന്താണ് കാര്യം.

3

ബാലചന്ദ്ര കുമാര്‍ ചുമ്മാ തള്ളുകയാണ്. അതില്‍ പലരും വീണുപോയി. 120 ബി ഗൂഢാലോചനയാണ് ദിലീപിന് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. ഗൂഢാലോചന തെളിയിക്കാന്‍ ഒരു തെളിവ് മതി. രണ്ട് തെളിവ് വേണ്ട, ഒരൊറ്റ തെളിവ് ദിലീപിനെതിരെ ഉണ്ടെങ്കില്‍ പൂട്ടാന്‍ പറ്റും. കാവ്യ മാഡമാണെന്ന് പറഞ്ഞു. കാവ്യയ്ക്ക് നോട്ടീസ് കൊടുത്തു. ഇപ്പോള്‍ എന്തേ കാവ്യയെ വേണ്ടേ. ചുമ്മാ ഗോൾ പോസ്റ്റ് മാറ്റി കളിച്ച് കൊണ്ടിരിക്കുകയാണ്.

4

യഥാര്‍ത്ഥത്തില്‍ ഇവിടെ അധിക്ഷേപിക്കപ്പെടുന്നത് നട്ടെല്ലുളള, ഉരുക്ക് വനിതയായ ജഡ്ജി ഹണി വര്‍ഗീസ് ആണ്. കഴിഞ്ഞ തവണ ജഡ്ജി പറഞ്ഞത് തന്റെ അച്ഛനേയും ഭര്‍ത്താവിനേയും വലിച്ചിഴച്ചു. ഇനി മകള്‍ മാത്രമേ ഉളളൂ ഇതിലേക്ക് വലിച്ചിഴക്കാന്‍ എന്നാണ്. ഇത് പൊതുസമൂഹം കേള്‍ക്കണം. നാളെ ദിലീപ് പറയുന്നു തനിക്ക് ഒരു ജഡ്ജിയെ വിശ്വാസമില്ലെന്ന്, അത് കഴിഞ്ഞ അടുത്ത ആള്‍ വരുമ്പോള്‍ അതിജീവിത പറയുന്നു വിശ്വാസം ഇല്ലെന്ന്. അങ്ങനെ ആണെങ്കില്‍ കേസ് തീരില്ല.

പ്ലാസ്റ്റിക് സർജറി ചെയ്ത് സൗന്ദര്യം കൂട്ടിയ നായികമാര്‍ ആരൊക്കെ? ചിത്രങ്ങള്‍ കാണാം

5

പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത് കോടതിയെ വിശ്വാസക്കുറവൊന്നും ഇല്ല. വിശ്വാസം ഇല്ലാത്തത് കോടതിയുമായി ബന്ധപ്പെട്ടവരെ ആണെന്നാണ്. ഹാഷ് വാല്യൂ മാറിയോ എന്നതില്‍ ഹൈക്കോടതിയില്‍ പോകാവുന്നതാണ്. എന്തുകൊണ്ടാണ് പോകാത്തത്. ആകെയൊരു സംശയത്തിന്റെ പുകമറയുണ്ടാക്കുകയാണ്. ദിലീപ് പേടിപ്പിച്ചുവെന്ന് ബൈജു പൗലോസ്് പറഞ്ഞ ദിവസം കോടതിയില്‍ കേസ് പോലും നടന്നിട്ടില്ല.

6

സായ് ശങ്കര്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് നിനക്ക് കുടുംബം വേണോ രാമന്‍പിളള വേണോ എന്ന് ബൈജു പൗലോസ് ഭീഷണിപ്പെടുത്തി എന്നാണ്. എന്തുകൊണ്ടാണ് ബൈജു പൗലോസിനെതിരെ അന്വേഷണം ഇല്ലാത്തത്. കേസ് തോല്‍ക്കുമെന്ന് പോലീസിന് നന്നായിട്ട് അറിയാം. ആ തോല്‍വി പരമാവധി വൈകിപ്പിക്കുക എന്നതാണ് ലക്ഷ്യം. 2021ല്‍ ദിലീപ് ഉപയോഗിച്ച ഫോണ്‍ വഴി 2017ലെ ഗൂഢാലോചന എങ്ങനെ തെളിയിക്കാനാണ്. ഭരണകൂടം, പ്രോസിക്യൂഷൻ, മാധ്യമങ്ങൾ എല്ലാവരും ദിലീപിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്''.

English summary
Dileep Actress Case: If there is a single piece of evidence against Dileep police can lock him, Says Rahul Easwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X