Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ കാര്യത്തില്‍ എന്റെ നിലപാടില്‍ മാറ്റമില്ല: മാറ്റണമെങ്കില്‍ അക്കാര്യം സംഭവിക്കണം: ധർമ്മജന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണെങ്കിലും സിനിമ രംഗത്ത് നിന്ന് തന്നെ നിരവധിയാളുകള്‍ ഇപ്പോഴും ദിലീപിന് പിന്തുണയുമായി എത്തുന്നുണ്ട്. ഞാന്‍ അറിയുന്ന ദിലീപ് അങ്ങനെ ചെയ്യില്ലെന്ന വാദം ഉയർത്തിയാണ് പലരും താരത്തിനുള്ള പിന്തുണ അറിയിക്കുന്നത്. മറ്റ് ചിലരാവട്ടെ കോടതി അന്തിമ വിധി പുറപ്പെടുവിക്കുന്നത് വരെ ദിലീപ് കുറ്റക്കാരനല്ലെന്നും അദ്ദേഹത്തെ വിശ്വസിക്കുമെന്ന നിലപാടാണ് സ്വീകരിക്കുന്നത്.

അക്കൂട്ടത്തില്‍പ്പെടുന്ന ഒരു വ്യക്തിയാണ് നടന്‍ ധർമ്മജന്‍ ബോള്‍ഗാട്ടി. വലിയ ആത്മബന്ധമാണ് ഇരുവരും തമ്മിലുള്ളത്. ഇപ്പോഴിതാ ദിലീപിന്റെ കാര്യത്തില്‍ തന്റെ നിലപാടില്‍ ഇപ്പോഴും ഒരു മാറ്റമില്ലെന്ന് ആവർത്തിക്കുകയാണ് താരം. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപ് ജാമ്യത്തിലിറങ്ങി വരുമ്പോൾ ജയിലിന് പുറത്ത് നിന്ന പൊട്ടികരഞ്ഞ നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ മുഖം ആരും ഇപ്പോഴും മറന്ന് കാണില്ല. ദിലീപ് ജയിലില്‍ കിടക്കുമ്പോള്‍ സങ്കടം സഹിക്കാന്‍ വയ്യാതെ താന്‍ വീട്ടിലെ തറയില്‍ കിടന്നതിനെക്കുറിച്ചും ധർമ്മജ്ജന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

വരുന്ന വാർത്തകൾ താൻ വിശ്വസിക്കില്ലെന്നും

വരുന്ന വാർത്തകൾ താൻ വിശ്വസിക്കില്ലെന്നും ദിലീപിനെതിരായ ആരോപണങ്ങൾ പോലീസ് തെളിയിക്കട്ടെ. കോടതിയാണ് അക്കാര്യത്തിൽ തിരുമാനം എടുക്കേണ്ടത്. വാർത്തകളെ വിശ്വസിക്കാന്‍ സാധിക്കില്ല അത്തരം വാർത്തകൾ വായിക്കാൻ ഞാൻ തയ്യാറല്ല. ഇവിടെ കോടതിയും പോലീസും നിയമസംവിധാനങ്ങളും ഉണ്ട്. അവയേയാണ് വിശ്വാസമെന്നും ധർമ്മജന്‍ പറഞ്ഞു.

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. എനിക്ക് സ്നേഹം ഇല്ലായ്മയൊന്നും ഇല്ല.എന്നെ സിനിമയിൽ കൊണ്ടുവന്നത് ദിലീപാണ്. എനിക്ക് അദ്ദേഹത്തോട് നന്ദികേട് കാണിക്കാൻ സാധിക്കില്ല. ഞാൻ എന്നും നന്ദിയുള്ളവൻ ആയിരിക്കും,അത്രയേ ഉള്ളൂ. പക്ഷേ കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടണമെന്ന ആത്യന്തികമായ സംഭവവും ഉണ്ടെന്നും നടി ആക്രമിക്കപ്പെട്ട കേസ് കത്തിനില്‍ക്കെ ധർമ്മജന്‍ വ്യക്തമാക്കയിരുന്നു.

Hair Growth: ഒരു കപ്പ് തേങ്ങാപ്പാല്‍ എടുക്കാനുണ്ടോ? എങ്കില്‍ മുടികൊഴിച്ചില്‍ പമ്പ കടക്കും

ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ

ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലും തന്റെ നിലപാട് ആവർത്തിക്കുകയാണ് ധർമ്മജന്‍. ദിലീപിനോട് വളരെ കടപ്പാടുണ്ടെന്നും അദ്ദേഹത്തിന്റെ കാര്യത്തില്‍ തന്റെ നിലപാടുകളില്‍ ഇപ്പോഴും ഒരു മാറ്റമില്ല. അത് മാറ്റണമെങ്കില്‍ ചില കാര്യങ്ങള്‍ തെളിയേണ്ടതുണ്ടെന്നും ഇന്ത്യാ ഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു.

ദിലീപേട്ടനെ എപ്പോഴും വിളിക്കുന്ന ബന്ധമില്ല

ദിലീപേട്ടനെ എപ്പോഴും വിളിക്കുന്ന ബന്ധമില്ല. തന്നെ സിനിമയില്‍ കൊണ്ടു വന്ന ആളെന്ന നിലയ്ക്കും. അല്ലാണ്ടും ഒരു സ്‌നേഹം തനിക്ക് പുള്ളിയോടുണ്ട് പ്രത്യേകിച്ചിട്ടുണ്ട്. ആ സ്‌നേഹം തിരിച്ച് പുള്ളിക്കുമുണ്ട്. എല്ലാ സിനിമകളിലും തന്നെ അഭിനയിക്കാന്‍ വിളിക്കാത്തതില്‍ പരാതി ഒന്നുമില്ല. ചേട്ടാ എന്താണ് ആ സിനിമയില്‍ വിളിക്കാത്തത് എന്നൊന്നും പുള്ളിയോട് ഒരിക്കലും പറയാറില്ല.

പുള്ളിയും അനിയനും കൂടെ നിർമ്മിച്ച

പുള്ളിയും അനിയനും കൂടെ നിർമ്മിച്ച സിനിമയില്‍ കൂടിയാണ് ഞാന്‍ വരുന്നത്. ഞാന്‍ അങ്ങോട്ട് വിളിച്ച് ചാന്‍സ് ചോദിക്കാറൊന്നുമില്ല. ഞാന്‍ അങ്ങോട്ട് വിളിക്കുന്നതിലും കൂടുതല്‍ ചിലപ്പോള്‍ പുള്ളി എന്തെങ്കിലും ആവശ്യത്തിന് ഇങ്ങോട്ട് വിളിക്കാറെ ഉള്ളൂ. അങ്ങനെ ഒരു സ്നേഹമുണ്ട്.

പിന്നെ എനിക്ക് കടപ്പാടും സ്നേഹവുമുണ്ട്

പിന്നെ എനിക്ക് കടപ്പാടും സ്നേഹവുമുണ്ട്. സിനിമയില്‍ ഇല്ലാത്ത ഒരു സംഭവമാണ് അത്. പക്ഷെ എനിക്ക് അത് ദിലീപേട്ടനോട് ഭയങ്കരമായി തന്നെയുണ്ട്. പ്രകടമായല്ല പരസ്യമായി തന്നെ. എന്തുണ്ടെങ്കിലും അങ്ങനെ പറയുന്ന ആളാണ്. തന്റെ നിലപാടുകള്‍ക്ക് ഇതുവരെ മാറ്റം വരുത്തിയിട്ടില്ല. അത് എപ്പോഴും എന്റെ നിലപാടാണ്. അത് ശരിയല്ല എന്ന് പറഞ്ഞാല്‍, ശരിയല്ലെന്ന് തോന്നിയാല്‍ മാത്രമേ തിരിത്തൂ. അതല്ലാതെ എന്റെ നിലപാടില്‍ മാറ്റമില്ല. അച്ഛനില്‍ നിന്ന് കിട്ടിയ ഗുണമാണ്. അത് ഇന്നുവരെ കളഞ്ഞ് കുളിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+