കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യ ഘട്ടത്തില്‍ എല്ലാ കാര്യങ്ങളും ദിലീപിനും സംഘത്തിനും അനുകലൂമായിട്ടാണ് നടന്നത്: ബൈജു കൊട്ടാരക്കര

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നതെന്ന് വിചാരിക്കുന്നയാളാണ് ഞാനെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ആദ്യത്തെ ഒരു ഘട്ടത്തില്‍ അന്വേഷണം പൂർത്തിയായി വിചാരണ അന്വേഷണ ഉദ്യോഗസ്ഥനിലേക്ക് മാത്രം എത്തി നിന്ന ഒരു സമയം ഉണ്ടായിരുന്നു. എന്നാല്‍ വിചാരണക്കോടതിക്കെതിരെ വലിയ ആക്ഷേപങ്ങളായിരുന്നു ആ ഘട്ടത്തിലും ഉയർന്ന് വന്നത്.

അന്തരിച്ച കോണ്‍ഗ്രസ് എം എല്‍ എ പിടി തോമസ് പോലും അത് പുറത്ത് വറഞ്ഞു. ഞാന്‍ പറയുന്നത് മുഖവിലയ്ക്ക് എടുക്കുന്നില്ല. പറയുന്ന കാര്യങ്ങള്‍ എഴുതുന്നുണ്ടോയെന്ന് പോലും സംശയമുണ്ടെന്നായിരുന്നു പിടി തോമസ് പറഞ്ഞതെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു. ന്യൂസ് 7 മലയാളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അത്തരമൊരു കാര്യം ദിലീപിന് അല്ലാതെ മറ്റാർക്കാണ് ഗുണം ചെയ്യുന്നുത്: ചോദ്യങ്ങളുമായി ബൈജു കൊട്ടാരക്കരഅത്തരമൊരു കാര്യം ദിലീപിന് അല്ലാതെ മറ്റാർക്കാണ് ഗുണം ചെയ്യുന്നുത്: ചോദ്യങ്ങളുമായി ബൈജു കൊട്ടാരക്കര

കോടതിയില്‍ നിന്നുള്ള ചില രേഖകള്‍ പ്രതിയുടെ മൊബൈല്‍ ഫോണില്‍

കോടതിയില്‍ നിന്നുള്ള ചില രേഖകള്‍ പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്നും കണ്ടെടുത്തിരുന്നു. അതിനേക്കുറിച്ച് അന്വേഷണം നടന്നില്ല. രണ്ടര വർഷങ്ങള്‍ക്ക് മുമ്പ് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളും ചോർന്നു. ചോർന്നു എന്ന് മാത്രമല്ല, അവിടെ ഇരിക്കുന്ന തെളിവായ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയതായി കണ്ടെത്തി.

ഇതല്‍പ്പം വെറൈറ്റി ലുക്ക്; സാരിയില്‍ തിളങ്ങി അനുശ്രീ, പുതിയ ചിത്രങ്ങള്‍ വൈറല്‍

ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വം നടന്നാലെ ഹാഷ്

ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വം നടന്നാലെ ഹാഷ് വാല്യൂ മാറുകയുള്ളു. അക്കാര്യത്തിലും ഇതുവരെ അന്വേഷണം നടന്നില്ല. ഇരുപതിലേറെ സാക്ഷികളെ കൂരുമാറ്റി എന്നുള്ളതും പ്രധാനപ്പെട്ടത്. കൂറുമാറിയവരെ വീണ്ടും പൊലീസ് ചോദ്യം ചെയ്യുന്നു. ഞാന്‍ പറഞ്ഞു വരുന്നത് എന്താണെന്ന് വെച്ചാല്‍ കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ എല്ലാ കാര്യങ്ങളും പ്രതികള്‍ അനുകൂലമായിരുന്നുവെന്നാണെന്നും ബെജു കൊട്ടാരക്കര വ്യക്തമാക്കുന്നു.

കോടികള്‍ കൊടുത്തിട്ടുണ്ടാകാം, സ്വാധീനമായിരിക്കാം,

കോടികള്‍ കൊടുത്തിട്ടുണ്ടാകാം, സ്വാധീനമായിരിക്കാം, ഭീഷണിയായിരിക്കാം. എന്തായാലും ശരി ആദ്യത്തെ ഘട്ടത്തില്‍ ഇവർക്ക് അനുകൂലമായ വിധിയുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ്. ഈ കേസിലേക്കുള്ള ബാലചന്ദ്രകുമാറിന്റെ കടന്ന് വരവ്. അയാള്‍ കൊണ്ടുവന്ന മുപ്പതോളം ഓഡിയോ ക്ലിപ്പുകളും അതിനെ തുടർന്നുണ്ടായ അന്വേഷവുമൊക്കെയാണ് രണ്ടാം ഘട്ടത്തില്‍ നടന്നത്.

പുറത്ത് വിട്ട പല ഓഡിയോ ക്ലിപ്പുകളും ബാലചന്ദ്രകുമാർ

പുറത്ത് വിട്ട പല ഓഡിയോ ക്ലിപ്പുകളും ബാലചന്ദ്രകുമാർ ആദ്യം കേള്‍പ്പിക്കുന്നത് എന്നെയാണ്. മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടും ഒരു അനക്കവും ഇല്ലാതിരുന്നപ്പോഴാണ് അദ്ദേഹം എന്നെ ഫോണ്‍ ചെയ്യുന്നത്. അതിന് ശേഷമാണ് ഓഡിയോ ക്ലിപ്പുകള്‍ റിപ്പോർട്ടർ ചാനലിലൂടെ പുറത്ത് വരുന്നത്. അതില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും സത്യസന്ധമാണെന്ന് എല്ലാവർക്കും മനസ്സിലായിരുന്നു.

ആ അന്വേഷണത്തില്‍ നിരവധി തെളിവുകള്‍ കണ്ടെത്താനായി.

ആ അന്വേഷണത്തില്‍ നിരവധി തെളിവുകള്‍ കണ്ടെത്താനായി. ദിലീപിന്റെ അഭിഭാഷകർ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതടക്കം വ്യക്തമായി. അന്ന് എ ഡി ജി പി ശ്രീജിത്താണ് മേലുദ്യോഗസ്ഥന്‍. അങ്ങനെ കേസ് നല്ല രീതിയില്‍ മുന്നോട്ട് പോയി കൊണ്ടിരിക്കെയാണ് ഫിലിപ്പ് ടി വർഗീസ് അഭിഭാഷകരെ പീഡിപ്പിക്കുന്നുവെന്ന പരാതി ചീഫ് സെക്രട്ടറിക്ക് നല്‍കുന്നത്. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി വരുന്നതും ശ്രീജിത്തിനെ മാറ്റുന്നതും. കേസിന്റെ രണ്ടാം ഘട്ടം അവിടെയാണ് അവസാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Recommended Video

cmsvideo
ക്ഷമ ചോദിക്കുന്നു, സർക്കാരിനെതിരെ പറഞ്ഞിട്ടില്ല.നടി പറയുന്നു

English summary
dileep actress case: In the first phase, everything hapened according to wishes of : Baiju Kottarakkara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X