Get Updates
Get notified of breaking news, exclusive insights, and must-see stories!

'പള്‍സര്‍ സുനിക്കും ദിലീപിനും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ല', തുല്യശിക്ഷയെന്ന് അഡ്വ. അജകുമാർ

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം ആവശ്യപ്പെട്ടിരിക്കുകയാണ് ക്രൈംബ്രാഞ്ച്. കേസിൽ കാവ്യാ മാധവൻ അടക്കമുളളവരെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യേണ്ടതുണ്ട്.

ദിലീപിന്റെ സഹോദരൻ അനൂപിനേയും സഹോദരീ ഭർത്താവ് സുരാജിനേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനിരിക്കുകയാണ്. ഇവരെയൊക്കെ ചോദ്യം ചെയ്യുമ്പോൾ എന്തെങ്കിലും പുറത്ത് വരുമോ എന്നുളള ഭയം പ്രതിക്കുണ്ടാകുമെന്ന് അഡ്വക്കേറ്റ് അജകുമാർ ചൂണ്ടിക്കാണിക്കുന്നു. റിപ്പോർട്ടർ ടിവിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

`

അഡ്വക്കേറ്റ് അജകുമാറിന്റെ വാക്കുകള്‍: ''സുരാജിനേയും അനൂപിനേയും വീണ്ടും ചോദ്യം ചെയ്യേണ്ടത് പുനരന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളുടെയും മൊഴികളുടേയും പുറത്ത് വന്ന ഓഡിയോകളുടേയും വിശ്വാസ്യതയും മറ്റും പരിശോധിക്കേണ്ടതുണ്ട്. മാത്രമല്ല അവരുടെ മൊഴികളും മറ്റു സാക്ഷികളുടെ മൊഴികളും തമ്മില്‍ ക്രോസ് വെരിഫിക്കേഷന്‍ ആവശ്യമുണ്ട്.. പ്രധാനമായും ചോദ്യം ചെയ്യേണ്ട കാവ്യാ മാധവന്‍ എത്തിയിട്ടില്ല''.

2

''അതുപോലെ അഡ്വക്കേറ്റുമാരെ ചോദ്യം ചെയ്യുന്നതില്‍ അന്തിമ തീരുമാനം ഇതുവരെ വന്നിട്ടില്ല. ഇങ്ങനെയുളള തടസ്സങ്ങളൊക്കെ ഉളള സമയത്ത് കിട്ടുന്ന സാക്ഷികളെ സമയം പാഴാക്കാതെ ചോദ്യം ചെയ്യുക എന്നുളളത് ഒരു നല്ല നീക്കം തന്നെയാണ്. ചോദ്യം ചെയ്യലില്‍ നിന്ന് കാവ്യ അടക്കമുളളവര്‍ എത്ര ദിവസം ഉള്‍വലിയുമോ അത്രയും ദിവസം അന്വേഷണത്തിന് സമയം നീട്ടി കൊടുക്കാന്‍ കോടതികള്‍ ബാധ്യസ്ഥരാവും''.

3

''കാവ്യാ മാധവനെ ചോദ്യം ചെയ്യുമ്പോള്‍ അവരില്‍ നിന്ന് എന്തെങ്കിലും തുറന്ന് പറച്ചിലുണ്ടാകുമോ എന്ന് പ്രധാന പ്രതി സംശയിക്കുന്നുണ്ടാവും. അതുകൊണ്ട് അവരെ മാക്‌സിമം പിടിച്ച് നിര്‍ത്തുക എന്നുളള പ്രതിയുടെ ഒരു തന്ത്രവും നമുക്ക് അതില്‍ കാണാം. ഡിജിറ്റല്‍, ഇലക്ട്രോണിക് തെളിവുകള്‍ക്ക് വിശ്വാസ്യത വേണമെങ്കില്‍ തെളിവ് നിയമ പ്രകാരമുളള മൂന്ന് വകുപ്പുകള്‍ തെളിയിക്കേണ്ടതുണ്ട്''.

4

''മെമ്മറി കാര്‍ഡില്‍ കൃത്രിമത്വം വരുത്തിയിട്ടില്ല എന്ന് തെളിയിച്ചാല്‍ മാത്രമേ അതിലെ വിവരങ്ങള്‍ക്ക് നിലനില്‍പ്പുളളൂ. ഈ ഡിജിറ്റല്‍ തെളിവുകള്‍ ഔദ്യോഗികമല്ലാത്ത രീതിയില്‍ ഉപയോഗിക്കപ്പെട്ടോ എന്നുളളത് വളരെ ഗൗരവമുളള കാര്യമാണ്. ഇത് പള്‍സര്‍ സുനിയെ മാത്രം ബാധിക്കുന്ന കാര്യമല്ല. എല്ലാ പ്രതികളേയും ബാധിക്കുന്നതാണ്. പള്‍സര്‍ സുനിക്കും ഈ കേസിലെ എട്ടാം പ്രതിക്കും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ല''.

5

''ഇവര്‍ ഗൂഢാലോചനയിലെ കക്ഷികളാണ്. അതുകൊണ്ട് തന്നെ ഒരാള്‍ നേരിട്ട് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടില്ലെങ്കിലും ഗൂഢാലോചനയില്‍ പങ്കെടുത്താല്‍ എല്ലാ പ്രതികള്‍ക്കും തുല്യ ശിക്ഷയാണ് കിട്ടുക. ഒരാള്‍ ചെയ്യുന്ന പ്രവര്‍ത്തി എല്ലാവര്‍ക്കും ബാധിക്കും. അങ്ങനെയാണ് ഗൂഢാലോചന പ്രൂവ് ചെയ്യാന്‍ കഴിയുക. കോടതികളെ കരിവാരി തേക്കാന്‍ ഇവിടെ ആരും മനപ്പൂര്‍വ്വം ഇറങ്ങിയിട്ടില്ല''.

6

''ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ വാര്‍ത്തകള്‍ വന്നിട്ടും ഇങ്ങനെ ഒരു റിപ്പോര്‍ട്ട് ഇല്ലെന്ന് പറഞ്ഞ് ഒരു കോടതിയുടെ പ്രസ് നോട്ടിഫിക്കേഷന്‍ കൊടുത്തിട്ടില്ല. കോടതിയില്‍ ഇല്ലാത്ത ഒരു രേഖയെ കുറിച്ചാണ് വാര്‍ത്തകള്‍ വരുന്നത് എങ്കില്‍ അതിനെ കുറിച്ച് പൊതുജനത്തെ ബോധിപ്പിക്കാനുളള ബാധ്യത ആ കോടതിക്ക് തന്നെയാണ്. കോടതിയില്‍ ഇരിക്കുമ്പോള്‍ മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്തിട്ടില്ലെന്നും ടാംപര്‍ ചെയ്തിട്ടില്ലെന്നും കോടതി കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതാണ് ആഗ്രഹിക്കുന്നത്''.

7

''ഈ കേസില്‍ മെമ്മറി കാര്‍ഡ് മാത്രമാണ് കിട്ടിയിട്ടുളളത്. വീഡിയോ റെക്കോര്‍ഡ് ചെയ്ത ഉപകരണം കിട്ടിയിട്ടില്ല. ഒറിജിനല്‍ ഉപകരണം നശിച്ച് പോയി എന്ന് തെളിയിക്കേണ്ടതുണ്ട്. പീഡനത്തിന്റെ പ്രാഥമിക തെളിവായ മെമ്മറി കാര്‍ഡില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ത്താലോ ഹാഷ് വാല്യൂ മാറത്തക്ക രീതിയില്‍ എന്തെങ്കിലും പ്രവര്‍ത്തി ചെയ്താലോ അതിന്റെ വിശ്വാസ്യതയെ ബാധിക്കും. അതിന്റെ ഗുണം ലഭിക്കുക പ്രതിക്കായിരിക്കും''.

8

''18-2-2017ല്‍ അഭിഭാഷകനില്‍ നിന്നും മെമ്മറി കാര്‍ഡ് റിക്കവര്‍ ചെയ്ത് ഫോറന്‍സിക് ലാബില്‍ പരിശോധന നടത്തിയപ്പോള്‍ എന്തായിരുന്നു ഉളളടക്കം എന്നതാണ് പ്രധാനം. അതിന് ശേഷം എന്ത് മാറി എന്നതും ആരാണ് ഉത്തരവാദി എന്നും പ്രോസിക്യൂഷന്‍ തെളിയിക്കണം. ഈ കേസ് ഇവിടെ മാത്രം അവസാനിക്കേണ്ടതല്ല. സുപ്രീം കോടതി വരെ പോകേണ്ട കേസാണ്''.

9

''ഉഭയകക്ഷി സമ്മതപ്രകാരമാണ് എന്ന വാദം നേരത്തെ തന്നെ പോല കോണുകളില്‍ നിന്നും ഉയര്‍ന്ന് വന്നിട്ടുളളതാണ്. അത് വളരെ പുച്ഛത്തോടെ തള്ളിക്കളയാം. 114 എ എന്നൊരു വകുപ്പ് പറയുന്നത് ഗാംഗ് റേപ് ആണെങ്കില്‍ തന്റെ സമ്മതപ്രകാരമല്ല എന്ന് സ്ത്രീ പറയുകയാണെങ്കില്‍ അത് അങ്ങനെ അല്ലെന്ന് തെളിയിക്കേണ്ടത് പ്രതിയാണ്. ഈ ലോകത്ത് സാധിക്കാത്തൊരു കാര്യമാണ് സ്ത്രീ സമ്മതപ്രകാരമല്ലെന്ന് പറഞ്ഞാല്‍ ആ കണ്‍സെന്റ് ഉണ്ടാവുക എന്നത്''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+