Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെതിരെ കുരുക്ക് മുറുകുന്നു; 2 കോടതി ജീവനക്കാരെ ചോദ്യം ചെയ്യും..നേരിട്ടുള്ള ബന്ധമോ?

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഏപ്രിൽ 15 വരെയാണ് കോടതി സമയം അനുവദിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ദിലീപിനെതിരെ പരമാവധി തെളിവുകൾ ശേഖരിക്കുന്നതിനായി കൂടുതൽ പരിശോധനകളും അന്വേഷണങ്ങളും അന്വേഷണ സംഘം നടത്തുന്നുണ്ട്.

'എന്തൊരു ലുക്കാണിത് ഭാവന, എന്തൊരു എനർജിയാണ്';കുസൃതി ചിരിയുമായി നൃത്തം വെച്ച് നടി..വൈറൽ

അതിനിടെ കോടതി രേഖകൽ ദിലീപിന്റെ ഫോണിൽ എത്തിയ സംഭവത്തിൽ കോടതിയിൽ നിന്നുള്ള ജീവനക്കാരെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം എന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോർട്ട്.

Recommended Video

cmsvideo
    സത്യം ഞാന്‍ അറിഞ്ഞ് കഴിഞ്ഞു,ഏപ്രില്‍ 15 ന് ദിലീപ് അനുകൂലികള്‍ വിജയം ആഘോഷിക്കും

    1


    നേരത്തേ ഫോറൻസിക് പരിശോധനയിൽ ദിലീപിന്റെ ഫോണിൽ നിന്നും കോടതി രേഖകൾ അന്വഷണ സംഘം കണ്ടെത്തിയിരുന്നു. സർട്ടിഫൈഡ് കോപ്പിൽ അല്ലാത്ത രഹസ്യ രേഖകളാണ് കണ്ടെത്തിയത്. നേരത്തേ ദിലീപിന്റെ ഫോണിൽ നിന്നും വിവരങ്ങൾ നീക്കം ചെയ്ത സ്വകാര്യ സൈബർ വിദഗ്ദൻ സായ് ശങ്കറും ദിലീപിന്റെ ഫോണിൽ നിന്നും കോടതി രേഖകൾ മായ്ച്ച കളഞ്ഞതായി അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.

    2


    വാട്സ് ആപ്പ് വഴിയാണ് രേഖകൾ എത്തിയതെന്ന് കണ്ടെത്തിയതെങ്കിലും ഇത് അയച്ചതാരാണെന്ന് സായ് ശങ്കർ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആരാണ് കോടതിയിൽ നിന്നും ദിലീപിന് രേഖകൾ ചോർത്തി നൽകിയതെന്ന് കണ്ടെത്താനുള്ള അന്വേഷണം പോലീസ് സംഘം ശക്തമാക്കിയത്.

    3


    ഇതിന്റെ ഭാഗമായി കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി കഴിഞ്ഞ ദിവസം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും കേസിലെ വിചാരണ നടക്കുന്ന സി ബി ഐ സ്പെഷ്യല്‍ കോടതിയിലും അന്വേഷണ സംഘം ഹര്‍ജി നല്‍കിയിരുന്നു. ശിരസ്തദാര്‍, തൊണ്ടി ക്ലാര്‍ക്ക് ഉള്‍പ്പെടെ ഉള്ള കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘം അനുമതി തേടിയത്.

    4

    കോടതി രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് എന്ത് അധികാരമാണ് ഉള്ളതെന്ന് വിചാരണ കോടതി ചോദിച്ചതെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇപ്പോൾ കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് മുൻകൂർ അനുമതി വേണ്ടെന്ന് കോടതി നിലപാട് എടുത്തതായി മീഡിയ വൺ റിപ്പോർട്ട് ചെയ്തു.

    6

    ഇതോടെ രണ്ട് കോടതി ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തേക്കുകയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം അപേക്ഷയിൽ തീർപ്പ് കൽപ്പിക്കാത്തതിനാൽ എന്ന് ചോജ്യം ചെയ്യുമെന്ന് വ്യക്തമല്ല. ദിലീപിന് ഇവരുമായി നേരിട്ടുള്ള ബന്ധമാണോ അതോ അഭിഭാഷകർ മുഖേനയുള്ള ബന്ധമാണോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതോടെ നിർണായക വിവരങ്ങൾ ലഭിച്ചേക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

    6


    അതിനിടെ കേസിൽ ഉടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. കേസിൽ സാക്ഷിമൊഴികളിൽ പറയുന്ന വിഐപിയെ ചോദ്യം ചെയ്ത പിന്നാലെയാണ് കാവ്യയെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങളിലേക്ക് അന്വേഷണ സംഘം കടന്നത്. കാവ്യയെ കൂടാതെ ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരേയും അന്വേഷണ സംഘം ചോദ്യം ചെയ്യും.

    7


    ഇത് കഴിഞ്ഞ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യതയുമുണ്ടെന്നാണ് റിപ്പോർട്ട്. നേരത്തേ നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി രണ്ട് ദിവസം ദിലീപിനെ ചോദ്യം ചെയ്തെങ്കിലും പല ചോദ്യങ്ങൾക്കും മൗനമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം എന്നായിരുന്നു റിപ്പോർട്ടുകൾ.

    8


    അതിനിടെ നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷിയായ ജിന്‍സന്റെ ശബ്ദസാമ്പിള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ശനിയാഴ്ച കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍വെച്ചാണ് ശബ്ദസാമ്പിള്‍ ശേഖരിച്ചത്. നേരത്തെ പള്‍സള്‍ സുനിയും ജിന്‍സനും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് വ്യക്തത വരുത്താനാണ് ശബ്ദസാമ്പിളുകൾ ശേഖരിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+