Get Updates
Get notified of breaking news, exclusive insights, and must-see stories!

'അനുകൂലമായ വിധി വന്നപ്പോഴേക്കും ദിലീപിനെ കരി വാരിത്തേക്കുന്നത് നീതിയാണോ': രാഹുല്‍ ഈശ്വര്‍

കൊച്ചി: വധ ഗൂഢാലോചന കേസിലെ കോടതി വിധി നിര്‍ഭാഗ്യകരമാണെന്ന് ദിലീപ് അനുകൂലിയും ആക്ടിവിസ്റ്റുമായ രാഹുല്‍ ഈശ്വര്‍. റിപ്പോര്‍ട്ടര്‍ ടി വിയുടെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ അതിനര്‍ത്ഥം ബാലചന്ദ്രകുമാര്‍ പറഞ്ഞ എല്ലാം ശരിയാണ് എന്ന അര്‍ത്ഥമില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. അനുകൂലമായ ഒരു വിധി വന്നപ്പോള്‍ ദിലീപിനെ കരിവാരിത്തേക്കുന്നതില്‍ എന്ത് നീതിയാണുള്ളതെന്നും രാഹുല്‍ ചോദിച്ചു. വളരെ സുപ്രധാനമായ കേസാണ് ഇത്. പ്രത്യേകിച്ച് നടിയെ ആക്രമിച്ച കേസ് കൂടി ഈ കേസുമായി ചേര്‍ന്ന് കിടക്കുന്നതാണ്. അതുകൊണ്ട് അന്വേഷിക്കട്ടെ എന്നാണ് കോടതി പറഞ്ഞതെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.

ബൈജു പൗലോസിന്റെ അടക്കം ഫോണ്‍ പിടിച്ചെടുക്കണം എന്ന് ജനുവരിയില്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നു എന്നും എന്നാല്‍ പൊലീസ് തന്നെ പൊലീസിനെതിരെ അന്വേഷിക്കില്ലല്ലോ എന്നും രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു. അതുകൊണ്ടല്ലെ സി ബി ഐ വരണമെന്ന് പറയുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ബൈജു പൗലോസിന്റെ ഫോണ്‍ പിടിച്ചെടുത്തിരുന്നെങ്കില്‍ ഇതിനപ്പുറമുള്ള രേഖകള്‍ പുറത്ത് വന്നേനെയെന്നും പൊലീസ് തന്നെ പൊലീസിനെ ആക്രമിച്ച കേസ് അന്വേഷിക്കുകയും ഒരു തേര്‍ഡ് പാര്‍ട്ടിയ്ക്ക് കൊടുക്കാതിരിക്കുകയും ചെയ്യുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

1

പക്ഷെ അതുകൊണ്ട് കോടതി മോശമാണെന്ന് ദിലീപ് വാദികള്‍ പറയില്ല. വിധിയെ ബഹുമാനപുരസ്സരം വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ചര്‍ച്ചയില്‍ രാഹുല്‍ ഈശ്വര്‍ ഉയര്‍ത്തിയ വാദങ്ങള്‍ ഇങ്ങനെയാണ്- പുറത്തുവന്ന ശബ്ദരേഖ മിമിക്രിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അങ്ങനെ വാദം ഉന്നയിച്ചവരുണ്ട്. പകരം ഡികോണ്ടക്സ്റ്റലൈസ് ആണെന്നാണ് പറഞ്ഞിട്ടുള്ളത്. ഇത് മുഴുവന്‍ കോണ്ടക്സ്റ്റലൈസ് ആണെന്ന് കോടതി വിധി ന്യായത്തില്‍ എഴുതി വെച്ചിട്ടുണ്ടോ. ഡികോണ്ടക്സ്റ്റലൈസ് ചെയ്തു എന്നല്ലേ ഇംപ്ലിക്കേഷന്‍. അല്ലെങ്കില്‍ ദിലീപ് തെറ്റ് സമ്മതിക്കുന്നത് പോലെ ആകില്ലേ.

2

ദിലീപ് അങ്ങനെ ഗില്‍റ്റ് അഡ്മിറ്റ് ചെയ്യുമെന്ന് തോന്നുന്നുണ്ടോ. ഉദാഹരണത്തിന് കാവ്യ മാധവന്‍ ഒരാളോട് ചോദിക്കുന്നു. അവിടെ പോയിട്ട് എന്തായി. അത് യഥാര്‍ത്ഥ കോണ്ടക്‌സ്റ്റ് ആണ്, ബാലചന്ദ്രകുമാര്‍ പറയുന്ന കോണ്ടക്‌സ്റ്റ് ആണ് എന്ന് അംഗീകരിച്ച് കഴിഞ്ഞാല്‍ കാവ്യ മാധവന്‍ തെറ്റുകാരിയാണ് എന്ന് ആയില്ലേ. അപ്പോള്‍ വാദമെന്താണ് ഇത് ഡികോണ്ടക്സ്റ്റലൈസ് ആണ് എന്നുള്ളതാണ്. അതാണ് അതിന്റെ എവിഡന്റും അതിന്റെ അപ്പാരന്റുമായിട്ടുള്ള വാദം. ഇനിയും തീര്‍ന്നില്ല. യഥാര്‍ത്ഥത്തില്‍ ഒരു തിരിച്ചടി ദിലീപിന് ഉണ്ടായി എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. മുന്‍പ് അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും തിരിച്ചടി ഉണ്ടായല്ലോ.

3

മുന്‍കൂര്‍ ജാമ്യം കൊടുക്കണമെന്ന് ശക്തിയുക്തം വാദിച്ചതല്ലേ. ദിലീപിന് മുന്‍കൂര്‍ ജാമ്യം കിട്ടിയില്ലേ. ആറ് ഫോണില്‍ അഞ്ച് ഫോണ്‍ കൊടുത്തതും സാറ്റിസ്ഫാക്ടറി ആണ് എന്നുള്ളത് കൊണ്ടല്ലേ കോടതി ദിലീപിന് മുന്‍കൂര്‍ ജാമ്യം കൊടുത്തത്. സായ് ശങ്കറിന്റെ വാദങ്ങള്‍ നിര്‍ണായകമല്ലെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞിട്ടുണ്ട്. സായ് ശങ്കറടക്കം ഭീഷണിയുടെ പേരിലാണ് മാറുന്നത് എന്നതും അന്വേഷിക്കേണ്ടതുണ്ട്. സായ് ശങ്കര്‍ ഏറ്റവും പ്രധാനമായി റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ വെളിപ്പെടുത്തലില്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും തന്റെ കുടുംബത്തെ കാണിച്ച് പേടിപ്പിച്ച എന്നും തുറന്ന് പറഞ്ഞതാണ്.

4

അപ്പോള്‍ സായ് ശങ്കര്‍ എന്തുകൊണ്ട് നിലപാട് മാറ്റി. അത് അന്വേഷിക്കണം, പക്ഷെ ആര് അന്വേഷിക്കും. ഇതേ ബൈജു പൗലോസും അദ്ദേഹത്തിന്റെ കൂട്ടാളികളും തന്നെ അന്വേഷിച്ചാല്‍ സത്യം എങ്ങനെ പുറത്തുവരും. രണ്ട് കാര്യങ്ങളാണ്. ഇഷ്ടമുള്ള വിധി, നേരത്തെ ജസ്റ്റിസ് ഗോപിനാഥന്റെ വിധി വന്നപ്പോള്‍ ആര്‍ക്കും ആര്‍ജവമൊന്നും കണ്ടില്ലല്ലോ. ദിലീപിനെ അനുകൂലിച്ച് പറയാന്‍. അപ്പോള്‍ എന്താണ് പറഞ്ഞത്. കോടതിയ്ക്ക് കോടതിയുടേതായ പ്രശ്‌നങ്ങളുണ്ട്, കോടതിയ്ക്ക് സംശയങ്ങളുടെ ഞങ്ങള്‍ക്ക് വിചാരണ കോടതിയേയും ഹൈക്കോടതിയേയും വിശ്വാസമില്ല.

5

അനുകൂലമായി വിധി വന്നപ്പോള്‍ പരമാവധി ദിലീപിനെ കരിവാരി തേക്കുന്നതില്‍ എന്ത് നീതിയും അര്‍ത്ഥവുമാണുള്ളത്. ജസ്റ്റിസ് ഗോപിനാഥന്റെ വിധി വന്നപ്പോള്‍ ദിലീപ് നിരപരാധിയാണെന്ന് നിങ്ങളാരെങ്കിലും പറഞ്ഞോ. ജസ്റ്റിസ് ഗോപിനാഥ് ഈ കേസ് നിലനില്‍ക്കുമോ എന്ന് വാക്കാല്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ ഇങ്ങനെ അല്ല കേസ് ബാലചന്ദ്രകുമാര്‍ മോശക്കാരനാണ് എന്ന് നിങ്ങള്‍ സമ്മതിക്കുമായിരുന്നോ. ഇല്ലല്ലോ. തീര്‍ച്ചയായും അനുകൂലമല്ലാത്ത ഒരു വിധി വന്നു. അതിനര്‍ത്ഥം ബാലചന്ദ്രകുമാര്‍ പറഞ്ഞ എല്ലാം ശരിയാണ് എന്ന അര്‍ത്ഥമല്ല. വളരെ സുപ്രധാനമായ കേസാണ്.

6

പ്രത്യേകിച്ച് നടിയെ ആക്രമിച്ച കേസ് കൂടി ഈ കേസുമായി ചേര്‍ന്ന് കിടക്കുന്നതാണ്. അതുകൊണ്ട് അന്വേഷിക്കട്ടെ എന്ന് പറഞ്ഞു. അതിനര്‍ത്ഥം ബാലചന്ദ്ര കുമാര്‍ പറയുന്ന വാദങ്ങള്‍ കോടതി അംഗീകരിച്ചു എന്നോ ദിലീപിനെ കുറ്റക്കാരനായി അംഗീകരിച്ചു എന്നോ അല്ല. അന്വേഷണം നടക്കട്ടെയെന്നേ പറഞ്ഞിട്ടുള്ളൂ. ആ അന്വേഷണം നടക്കട്ടെ. തീര്‍ച്ചയായും കൂടുതല്‍ തെളിവുകള്‍ വരട്ടെ. ബൈജു പൗലോസിന്റെ അടക്കം ഫോണ്‍ പിടിച്ചെടുക്കണം എന്ന് ജനുവരിയില്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നു. പൊലീസ് തന്നെ പൊലീസിനെതിരെ അന്വേഷിക്കില്ലല്ലോ. പൊലീസുകാര്‍ ഒത്തുകളിക്കുന്നതാണ് കേസ് എന്നല്ലേ മറുവാദം.

7

അതുകൊണ്ടല്ലെ സി ബി ഐ വരേണ്ടിയിരുന്നത്. ബൈജു പൗലോസിന്റെ ഫോണ്‍ പിടിച്ചെടുത്തിരുന്നെങ്കില്‍ ഇതിനപ്പുറമുള്ള രേഖകള്‍ വന്നേനെ. പൊലീസ് തന്നെ പൊലീസിനെ ആക്രമിച്ച കേസ് അന്വേഷിക്കുകയും ഒരു തേര്‍ഡ് പാര്‍ട്ടിയ്ക്ക് കൊടുക്കാതിരിക്കുകയും ചെയ്യുകയാണ്. പക്ഷെ അതുകൊണ്ട് കോടതി മോശമാണെന്ന് ദിലീപ് വാദികള്‍ പറയില്ല. വിധിയെ ബഹുമാനപുരസ്സരം വിയോജിപ്പ് രേഖപ്പെടുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+