ബാലചന്ദ്രകുമാറിനെ ദിലീപ് ഭാഗത്തിന് 'പൊളിക്കാൻ' എളുപ്പമല്ല; കാരണം പറഞ്ഞ് പ്രകാശ് ബാരെ
കോടതിയിലുള്ള ഡയനാമിക്സ് മുഴുവനായി കിട്ടാതെ പോകുന്നത് ബാലചന്ദ്രകുമാറിന് തിരിച്ചടിയാകുമോയെന്നതാണ് ആശങ്കയെന്നും സംവിധായകൻ.

നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകന്റെ ബാലചന്ദ്രകുമാറിന്റെ ക്രോസ് വിസ്താരമാണ് ഇനി പ്രധാനമായും പൂർത്തിയാക്കാനുള്ളത്. എന്നാൽ വൃക്കരോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനാൽ കോടതിയിൽ നേരിട്ട് എത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് ബാലചന്ദ്രകുമാർ. ഇതോടെ സംവിധാകന്റെ അപേക്ഷ പരിഗണിച്ച് വെർച്വൽ വിസ്താരത്തിന് വിചാരണ കോടതി അനുമതി നൽകിയിരിക്കുകയാണ്. ഈ മാസം 15 മുതലായിരിക്കും വിചാരണ ആരംഭിക്കുക. ഇപ്പോഴിതാ ഇത് സംബന്ധിച്ച് പ്രതികരിക്കുകയാണ് സംവിധാകൻ പ്രകാശ് ബാരെ. റിപ്പോർട്ടർ ചാനൽ ചർച്ചയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വായിക്കാം

ബാലചന്ദ്രകുമാറിന്റെ വിചാരണ
സാക്ഷിയെ നേരിട്ട് കിട്ടുകയാണെങ്കിൽ അതായിരിക്കും ഐഡിയൽ സിറ്റുവേഷൻ എന്ന് പ്രതിഭാഗവും പ്രോസിക്യൂഷനുമൊക്കെ ചിന്തിക്കുന്നുണ്ടാകാം. എന്നാൽ മറ്റൊരു വഴി മുന്നിൽ ഇല്ലാത്തതിനാൽ എത്രയും വേഗം മികച്ച സാങ്കേതിക രീതിയിലുടെ വിചാരണ പൂർത്തിയാക്കുകയെന്ന ഓപ്ഷനാണ് മുന്നിലുള്ളത്.

രാഹുലിന് പ്രകാശ് ബാരെയുടെ മറുപടി
നടി കേസിൽ ബാലചന്ദ്രകുമാർ എത്ര നിർണായക സാക്ഷിയാണെന്ന് കൊച്ച് കുഞ്ഞിന് പോലും അറിയാവുന്ന കാര്യമാണ്. കേസിന്റെ നാൾ വഴികൾ, ബാലചന്ദ്രകുമാറിന്റെ വരവ് എത്രമാത്രം ഇംപാക്ട് ഉണ്ടാക്കിയെന്നതൊക്കെ എല്ലാവർക്കും അറിയാം' പ്രകാശ് ബാരെ പറഞ്ഞു. വെർച്വൽ വിചാരണക്കിടെ കോടതിയിൽ നിന്നുള്ള കോഡിനേറ്റർമാർ ഇല്ലെങ്കിൽ പ്രഗത്ഭരായ അഭിഭാഷകർ അടക്കമുള്ളവർക്ക് ബാലചന്ദ്രകുമാറിന് വിസ്താരത്തിനിടെ പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞ് പഠിപ്പിക്കാൻ സാധിക്കില്ലേയെന്നും ഇടയ്ക്ക് വീഡിയോ മ്യൂട്ട് ചെയ്ത് കാര്യങ്ങൾ അടുത്തുള്ളവരോട് സംസാരിക്കാൻ സാധിക്കില്ലെയെന്നുമുള്ള രാഹുൽ ഈശ്വറിന്റെ ചോദ്യത്തോടും പ്രകാശ് ബാരെ പ്രതികരിച്ചു.

അത് തടയാനുള്ള സോഫ്റ്റ്വെയർ ഉണ്ട്
കോടതി നടപടിക്കിടെ ഇടയ്ക്കിടെ മൈക്ക് ഓഫാക്കിയാൽ തന്നെ അത് തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ്. മാത്രമല്ല അത്തരം സംഭവങ്ങൾ തടയാനുള്ള സോഫ്റ്റ്വെയറുകൾ ഇന്ന് ലഭിക്കും. ഏത് സിസ്റ്റത്തിലാണ് സാക്ഷി വരുന്നത് അതിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ശേഖരിച്ച് വെക്കാൻ കഴിയുന്ന സോഫ്റ്റ്വെയറുകൾ ഉണ്ട്.

കണിശമായി കാര്യങ്ങൾ പറയുന്നയാളാണ് ബാലചന്ദ്രകുമാർ
വളരെ കണിശമായി കാര്യങ്ങൾ പറയുന്നയാളാണ് ബാലചന്ദ്രകുമാർ. അതുകൊണ്ട് തന്നെ കാര്യങ്ങൾ സംസാരിക്കുമ്പോൾ വെർച്വൽ കോടതികളിൽ ആണെങ്കിലും അതേ കണിശതയോടെ തന്നെ അദ്ദേഹത്തിന് കാര്യങ്ങൾ സംസാരിക്കാൻ പറ്റും. പഠിച്ച് വെച്ചത് പോലെയല്ല അദ്ദേഹം പറയുന്നത്. ഏത് രീതിയിൽ കുടയാൻ ശ്രമിച്ചാലും അദ്ദേഹത്തിന്റെ കൺവിക്ഷൻ വളരെ ശക്തമാണ്.

ബാലചന്ദ്രകുമാറിനെ പോലൊരു സാക്ഷിയെ പൊളിക്കുകയെന്നത് പ്രതിഭാഗത്തിനെ സംബന്ധിച്ച് വലിയ പാടായിരിക്കും. റിമോട്ടായിട്ടുള്ള സംവിധാനത്തിലൂടെ വിചാരണക്ക് ഹാജരാകുമ്പോൾ അദ്ദേഹത്തിന്റെ കോർഡിനേഷനെ അസ്വസ്ഥമാക്കിയേക്കും. കോടതിയിലുള്ള ഡയനാമിക്സ് മുഴുവനായി കിട്ടാതെ പോകുന്നത് ബാലചന്ദ്രകുമാറിന് തിരിച്ചടിയാകുമോയെന്നതാണ് എന്റെ ആളങ്ക.

അഭിഭാഷകർക്കെതിരായ ആരോപണം
ഈ കേസിൽ അഭിഭാഷകർക്കെതിരെ ഉയർന്ന ആരോപണം അന്വേഷിക്കേണ്ടതുണ്ട്. ഈ നാട്ടിൽ ഇങ്ങനെയെ നടക്കൂ കാര്യങ്ങൾ എന്ന് പറഞ്ഞ് വിട്ടുകളയേണ്ട കാര്യമല്ലത്. കോടതിയിൽ വെച്ത് തെളിവ് ലീക്ക് ചെയ്തതതും വക്കീലൻമാരുടെ കളിയും ഈ കേസിന്റെ പരിധിയിൽ വരണമെന്നതാണ് തന്റെ പ്രതീക്ഷ.

വിചാരണ നീണ്ട് പോകും
അതിനിടെ നടി കേസിൽ വിചാരണ ഇനിയും നീണ്ട് പോകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്ത അഭിഭാഷകനായ ബിഎ ആളൂർ പറഞ്ഞു. കേസിൽ രണ്ടോ മൂന്നോ പേരുടെ സാക്ഷി വിസ്താരം കഴിഞ്ഞാൽ കേസ് വിചാരണ അവസാനിക്കുമെന്നാണ് ചർച്ചകൾ നടക്കുന്നത്. എന്നാൽ അത് തെറ്റിധാരണയാണ്. ഇപ്പോഴും കേസിന്റെ 50 ശതമാനം വിചാരണ മാത്രമേ പൂർത്തിയായിട്ടുള്ളൂവെന്നും' അദ്ദേഹം വ്യക്തമാക്കി.


Click it and Unblock the Notifications