'നടിക്ക് മാത്രമല്ല നീതി കിട്ടേണ്ടത്,സെലിബ്രിറ്റി ഇരയാകുമ്പോൾ വിജ്രഭിതരാകുന്ന സർക്കാർ'; വിമർശനം
സെലിബ്രറ്റികൾ അപമാനിക്കപ്പെടുമ്പോൾ മാത്രം വിജ്രംഭിക്കുന്നതാകരുത് സർക്കാരിന്റെയും, കോടതികളുടെയും സദാചാരം എന്നും ശ്രീജിത്ത് പെരുമന വിമർശിച്ചു.

നടി ആക്രമിക്കപ്പെട്ട കേസിൽ മാത്രമല്ല പാവപ്പെട്ട ഇരകളും നേരിട്ടത് പീഡനമാണെന്ന് തിരിച്ചറിയാൻ കോടതിക്ക് സാധിക്കണമെന്ന് അഭിഭാഷകനാണ് ശ്രീജിത്ത് പെരുമന.നടിയെ അക്രമിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രിയെ കണ്ടത് അടക്കമുള്ള സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്റെ വിമർശനം.നാട്ടിലെ പ്രശ്വവത്കരിക്കപ്പെട്ട ഇരകൾക്കും മുഖ്യനെ കാണാനും ആശങ്ക അറിയിക്കാനും ജനാധിപത്യത്തിൽ അവസരം ഉണ്ടാകണം.സെലിബ്രറ്റികൾ അപമാനിക്കപ്പെടുമ്പോൾ മാത്രം വിജ്രംഭിക്കുന്നതാകരുത് സർക്കാരിന്റെയും, കോടതികളുടെയും സദാചാരം എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ

പള്‍സർ സുനിയുടെ ജാമ്യഹര്‍ജി വിധിപറയാന്‍ മാറ്റി
രണ്ട് വാർത്തകൾ ;നടിക്കു നേരെയുണ്ടായത് ക്രൂരമായ ആക്രമണമെന്ന് കോടതി; പള്‍സർ സുനിയുടെ ജാമ്യഹര്‍ജി വിധിപറയാന്‍ മാറ്റി നടിയെ അക്രമിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രിയെ കണ്ടു . പ്രോസിക്കൂഷൻ കൂടിക്കാഴ്ചക്ക് മുൻകൈയെടുത്തു. വളരെ നല്ല വാർത്തകൾ, ബലാത്സംഗ ഇരക്ക് നീതി കിട്ടട്ടെ, സിൽമാ ഇരക്ക് മാത്രമല്ല ദാരിദ്രവാസി ഇരകൾക്ക് നേരിട്ട പീഡനങ്ങളും ക്രൂരമായ ആക്രമണങ്ങളാണ് എന്ന് ബഹു കോടതിക്ക് തിരിച്ചറിയാനാകണം,ഈ നാട്ടിലെ പ്രശ്വവത്കരിക്കപ്പെട്ട ഇരകൾക്കും മുഖ്യനെ കാണാനും ആശങ്ക അറിയിക്കാനും ജനാധിപത്യത്തിൽ അവസരം ഉണ്ടാകണം.സെലിബ്രറ്റികൾ അപമാനിക്കപ്പെടുമ്പോൾ മാത്രം വിജ്രംഭിക്കുന്നതാകരുത് സർക്കാരിന്റെയും, കോടതികളുടെയും സദാചാരം

ഇരട്ടത്താപ്പ് ചൂണ്ടികാണിക്കാതെ വയ്യ
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതു തുടങ്ങി സുപ്രീംകോടതി വരെ കയറിയിറങ്ങി കേരള സർക്കാരും സർക്കാരിന് വേണ്ടി ക്രൈബ്രാഞ്ചും നടത്തുന്ന നടത്തുന്ന വീരോചിത പോരാട്ടവും, പ്രോസിക്കൂഷൻ ഇടപാടുകളും അങ്ങേയറ്റം പ്രശംസനീയമാണ്.നടിയുടേത് എന്നല്ല ഏതൊരു പൗരന്റെയും പരാതിയിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടികൾ കൈക്കൊള്ളേണ്ടത് പോലീസിന്റെ നിയമപരമായ ഉത്തരവാദിത്വമാണ്.
എന്നാൽ ദരിദ്ര നാരായണൻമാരുടെയും, പാർശ്വത്കരിക്കപ്പെട്ടവരുടെയും പരാതികൾ മുന്നിലേക്കെത്തുമ്പോൾ മുഖം തിരിക്കുകയും പരാതിക്കാരനെ പ്രതിയാകുകയും ചെയ്യുന്ന പോലീസ് അതാരും പൂശി , ചാനൽ ക്യാമറകളുടെ അകമ്പടിയോടെ വരുന്ന പ്രിവിലേജ്‌ഡ് പൗരന്മാരുടെ കാര്യത്തിൽ സടകുടഞ്ഞെഴുന്നേൽക്കുന്ന വിജ്രംഭിത അർപ്പിത സേവന മനോഭാവത്തിലെ ഇരട്ടത്താപ്പ് ചൂണ്ടികാണിക്കാതെ വയ്യ !

ഇരട്ടത്താപ്പ് ചൂണ്ടികാണിക്കാതെ വയ്യ
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതു തുടങ്ങി സുപ്രീംകോടതി വരെ കയറിയിറങ്ങി കേരള സർക്കാരും സർക്കാരിന് വേണ്ടി ക്രൈബ്രാഞ്ചും നടത്തുന്ന നടത്തുന്ന വീരോചിത പോരാട്ടവും, പ്രോസിക്കൂഷൻ ഇടപാടുകളും അങ്ങേയറ്റം പ്രശംസനീയമാണ്.നടിയുടേത് എന്നല്ല ഏതൊരു പൗരന്റെയും പരാതിയിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടികൾ കൈക്കൊള്ളേണ്ടത് പോലീസിന്റെ നിയമപരമായ ഉത്തരവാദിത്വമാണ്.
എന്നാൽ ദരിദ്ര നാരായണൻമാരുടെയും, പാർശ്വത്കരിക്കപ്പെട്ടവരുടെയും പരാതികൾ മുന്നിലേക്കെത്തുമ്പോൾ മുഖം തിരിക്കുകയും പരാതിക്കാരനെ പ്രതിയാകുകയും ചെയ്യുന്ന പോലീസ് അതാരും പൂശി , ചാനൽ ക്യാമറകളുടെ അകമ്പടിയോടെ വരുന്ന പ്രിവിലേജ്‌ഡ് പൗരന്മാരുടെ കാര്യത്തിൽ സടകുടഞ്ഞെഴുന്നേൽക്കുന്ന വിജ്രംഭിത അർപ്പിത സേവന മനോഭാവത്തിലെ ഇരട്ടത്താപ്പ് ചൂണ്ടികാണിക്കാതെ വയ്യ !

അനുഭവത്തിലെ പൊളളുന്ന ഏടുകളാണ്
മഞ്ജുവാര്യർ -സൗബിൻ സിനിമയിലെ സംവിധായകനെ മലദ്വാരത്തിലൂടെ പോലും അതിക്രൂരമായി ബലാത്സംഗം ചെയ്തതിനു അറസ്റ്റ് ചെയ്ത ശേഷം യാതൊരു വിവരവുമില്ല എന്ന് മാത്രമല്ല മെഴുകുതിരോയോ, പച്ച മീൻ പൊരിയോ ഇല്ല. കൊച്ചിയിൽ സെലിബ്രറ്റികളെ ഉൾപ്പടെ ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിലോ, ആരോപണതിലോ ഇനിയും മെഴുകുതിരി കത്തുന്നില്ല..കഴിഞ്ഞ കുറെ വർഷങ്ങളായി സമൂഹത്തിലെ ശബ്ദമില്ലാത്തവന്റെ ശബ്ദമായി പോലീസ് സ്റ്റേഷനുകൾ കയറിയിറങ്ങി പരാതികൾ നൽകിവരുന്ന ഒരു വക്കാലത്തുകാരൻ എന്ന നിലയിൽ പറയട്ടെ, സമൂഹത്തിലെ ഇരട്ട നീതി അഥവാ some are more equal എന്ന പോളിസി ജനാധിപത്യത്തിന് ഭൂഷണമല്ല. നിരവധി അനവധി പെൺകുട്ടികൾ സ്റ്റേഷനുകൾ കയറി തങ്ങൾ പീഡിപ്പിക്കപ്പെട്ടു എന്ന് തുറന്നു പറഞ്ഞിട്ടും കേസെടുക്കാനോ അന്വേഷിക്കാനോ തയ്യാറാകത്തെ സ്റ്റേഷനിവെച്ച സദചാരപോലീസ് ചമഞ്ഞു അപമാനിച്ചതൊക്കെ അനുഭവത്തിലെ പൊളളുന്ന ഏടുകളാണ്.

പോലീസ് സ്റ്റേഷനുകൾ കയറിയിറങ്ങിയിട്ടുപോലും
ഇന്നിപ്പോൾ യുവ നടിയുടെ കാര്യത്തിൽ കാണിച്ച ശുഷ്ക്കാന്തി, ലഭിക്കുന്ന പ്രിവിലേജുകൾ, കോടതിയുടെ നിരീക്ഷണങ്ങൾ എന്നിവയൊക്കെ നോക്കിക്കാണുന്ന സമൂഹത്തിലെ അശരണരായ ഇരകൾ, ബലാത്സംഗത്തിന് ഇരയായവർപോലും പലതവണ പോലീസ് സ്റ്റേഷനുകൾ കയറിയിറങ്ങിയിട്ടുപോലും ഒരു പെറ്റി കേസുപോലും രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ പെട്ടിട്ടുള്ളവർ അവരുടെ മുന്നിൽ വന്നു തുണിപൊക്കി കാണിച്ചതുപോലെയല്ലേ സർ പ്രിവിലേജ്‌ഡ് ക്ളാസിനുള്ള ഈ പ്രത്യേക പോലീസ് അന്വേഷണ സംഘംങ്ങളും സർക്കാർ പ്രോസിക്കൂഷൻ ഇടപെടലുകളും.പ്രകൃതി വിരുദ്ധ പീഡനങ്ങൾ പോലും ഏറ്റുവാങ്ങി പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാർ കൊല ചെയ്തപ്പെട്ടപ്പോൾ അത് പരസ്പര സമ്മതമാണ് എന്നുവരെ പ്രോസിക്കുഷനും, പോലീസും നിലപാടെടുത്ത നാട്ടിലാണ് സർ ആശരണരായ ഇരകൾ ഈ പ്രിവിലേജ്ഡ് കഥകൾ കേൾക്കുന്നത്..സൈബർ ക്രൈമുകളുടെ പേരിൽ ആത്മഹത്യപോലും നടന്ന നേടാനാണ് നമ്മുടേത്. ഒരു നിമിഷവും നിരവധി സ്ത്രീകൾ സൈബർ ആക്രമണങ്ങൾക്കും, അപമാനിക്കലിനും, ഭീഷണികൾക്കും വിധേയമാകുന്നുണ്ട് എന്നാൽ ഇവയിൽ എത്ര കേസുകളിൽ ഒരു എഫ്ഐആർ എങ്കിലും രജിസ്റ്റർ ചെയ്യാൻ പോലീസ് തയാറായിട്ടുണ്ട് ?
നമുക്കറിയാം സമൂഹത്തിന്റെ എല്ലാ തുറയിലും കിടമത്സരമുണ്ടെങ്കിലും സിനിമ വ്യവസായത്തിൽ അത് നമുക്ക് ചിന്തിക്കാവുന്നതിനും അപ്പുറമാണ്. നമ്മൾ കേട്ടുശീലിച്ച കഥകളും, പഴയകാല സിനിമ രംഗത്തോടുള്ള നമ്മുടെ സമൂഹത്തിന്റെ അയിത്തവുമൊക്കെ അത്തരത്തിലാണ് പറഞ്ഞു വെച്ചിട്ടുള്ളത്.

വെറും ബ്ളാക്മെയിലിംഗ് തന്ത്രങ്ങളാകുന്നില്ലേ എന്ന്
മീടൂ ക്യമ്പയിൻ എന്ന പേരിൽ ഒരു സാമൂഹിക അവസരം വന്നപ്പോൾ സിനിമ മേഖലയിൽ നിന്നുതന്നെ അന്ന് കൂടുതൽ വെളിപ്പെടുത്തലുകൾ വന്നതും ആ കിടമത്സരങ്ങളുടെയും സാമ്പത്തിക -ലൈംഗിക അരാചകത്വത്തിന്റെയും ഭാഗമായാണ്.എന്നാൽ സിനിമ സംഘടനകൾ നടത്തുന്ന വാർത്ത സമ്മേളക്കങ്ങളും, ഇത്തരം പരാതികളും ചില ഓർഗനൈസ്ഡ് തുറന്നുപറച്ചിലുകൾ വെറും ബ്ളാക്മെയിലിംഗ് തന്ത്രങ്ങളാകുന്നില്ലേ എന്ന് ഒരാൾ ചിന്തിച്ചാൽ അയാളെ കുറ്റം പറയാൻ സാധിക്കില്ല. സെലിബ്രറ്റികളെ നേരീട് ക്ഷണിച്ച് വരുത്തി ചായ സൽക്കരവുംനടത്തി പരാതികൾ ഏറ്റുവാങ്ങുന്ന നിയമപാലക്കാരുള്ള നാട്ടിൽ കേവലം ഒരു ഫോൺ കോളിലൂടെപോലും പരിഹരിക്കപ്പെടുകയോ, നടപടികളെടുക്കപ്പെടുകയോ ചെയ്യാവുന്ന കാര്യങ്ങളിൽ പോലും ആത്മാർത്ഥമായി മുന്നോട്ടുവരാൻ സിനിമ മേഖലയിലെ സംഘടനകൾ എന്തുകൊണ്ട് മുന്നൂറ് വരുന്നില്ല.

സിനിമാവ്യവസായത്തിലെ അധോലോക കഥകൾ നാം ഇന്നും ഇന്നലെയൊന്നുമല്ലലോ കേൾക്കുന്നത്.
ജനനമാണെങ്കിലും, മരണമാണെങ്കിലും, ഏത് മതങ്ങളുടെ ആഘോഷമാണെങ്കിലും സിനിമ സെലിബ്രറ്റികളില്ലാതെ മലയാളി ഇല്ല. അതുകൊണ്ടുതന്നെയാണ് സെലിബ്രറ്റികളുടെ ഇടയിലെ നിഗൂഢ രാഷ്ട്രീയം ചിലപ്പോഴൊക്കെ അരോചകമാണെന്നു പറയേണ്ടി വരുന്നത്.
സെലിബ്രറ്റികളുടെ പരാതികളിൽ യുദ്ധകാല അടിസ്ഥാനത്തിൽ ഇന്റർപോളിന്റെ അന്വേഷണം പ്രഖ്യാപിക്കുന്ന കേരള പോലീസ് അതേസമയം തന്നെ
ഒരു പുരോഹിതൻ പതിമൂന്നു പ്രാവശ്യം പീഡിപ്പിച്ചു എന്ന് ഒരു കന്യാസ്ത്രീയുടെ പരാതിയിൽ, കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇര തെരുവിൽ അലമുറയിട്ട് കരഞ്ഞു കേണപേക്ഷിക്കുന്നതും വിശുദ്ധ വസ്ത്രം ധരിച്ചുകൊണ്ട് ഒരു പോലീസ് നടപടിക്കായി തെരുവിലിറങ്ങേണ്ടിവന്നതും സമാനതകളില്ലാത്ത ചരിത്രം. പ്രിവിലേജ്‌ഡ് ക്ലാസ്സിനു പ്രത്യേക അന്വേഷണം സംഘം ഞൊടിയിടയിൽ പ്രഖ്യാപിക്കപ്പെടുകയും, പരാതി പറയാൻ പോകുന്ന സാധാരണക്കാർ ലോകകപ്പുകളിൽ അനാഥ ശവം ആകുകയും ചെയ്യുന്ന ഒരുകാലത്താണ് നമ്മൾ ജീവിക്കുന്നത്. സെലിബ്രറ്റിയാകട്ടെ, സാധരണക്കാരനാകട്ടെ, ദരിദ്രനാരായണൻമാരാകട്ടെ #എല്ലാ പൗരന്മാർക്കും തുല്യ നീതി പുലരട്ടെ !പീഡനം കേവലം ഒരു ശരീരത്തിനോടുള്ള ആക്രമണം അല്ല, അത് സമൂഹത്തിനോടുള്ള ഹീനമായ കുറ്റകൃത്യമാണ് അതുകൊണ്ടുതന്നെ അതിജീവിക്കുന്ന നടിക്കും, നടിയല്ലാത്ത നാരികൾക്കും ഒരുപോലെ നീതി ലഭ്യമാകട്ടെ,
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications