Get Updates
Get notified of breaking news, exclusive insights, and must-see stories!

'നടിയെ ആക്രമിച്ച ശേഷം എവിടെ കൊണ്ടുവിടണമെന്ന്, ഇതാദ്യ സംഭവമല്ലേ: ലാലുമായുള്ള ബന്ധം അവസാനിച്ചു; ശാന്തിവിള ദിനേശ്

സിനമയിലോ സീരിയലിലോ തനിക്ക് മനസ് തുറന്ന് സംസാരിക്കാൻ കഴിയുന്ന ബന്ധങ്ങളില്ലെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. ബന്ധങ്ങൾ ഉണ്ടായിരുന്നു, അവരോട് അവർക്ക് പക്ഷേവിമർശനങ്ങൾ ഇഷ്ടമല്ല. അതുകൊണ്ട് മനസിൽ തോന്നിയത് പറഞ്ഞതിന് പണി കിട്ടിയ സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ടെന്നും ശാന്തിവിള പറഞ്ഞു. ടേണിംഗ് സ്റ്റാർ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശാന്തിവിള.

സംവിധായകന്റെ വാക്കുകളിലേക്ക് -' സിനിമക്കാർ നമ്മളെ രണ്ട് രീതിയിലാണ് ഒഴിവാക്കാറുള്ളത്. ഒന്ന് ഈ കഥ പോലൊന്ന് പണ്ട് ഞാൺ ചെയ്തിട്ടുണ്ടെന്ന് പറയും. മുൻപ് ശ്രീനിവാസൻ എന്നോട് അങ്ങനെ പറഞ്ഞിട്ടുണ്ട്. മണി ബാക്ക് പോളിസി എന്ന സിനിമ കണ്ടപ്പോൾ ആ സിനിമയുടെ 5 കിമി അകലം പോലുമില്ല ഞാൻ പറഞ്ഞ കഥ. എന്നെ ഒഴിവാക്കാൻ പറഞ്ഞതാണ്. ശ്രീനിച്ചേട്ടന് എന്നോട് അത് നേരിട്ട് പറയാൻ സാധിച്ചിരുന്നില്ല.

dileep-santhi

ഡേറ്റ് ചോദിക്കുമ്പോൾ വർഷങ്ങൾ കഴിഞ്ഞ് തരാമെന്ന് പറയും. ജയറാം എന്നോട് അങ്ങനെ പറഞ്ഞിട്ടുണ്ട്. മൂന്ന് വർഷം വരെ ഡേറ്റ് ഇല്ല, അതുകഴിഞ്ഞ് മതിയോ എന്ന് എന്നോട് ജയറാം ചോദിച്ചു. ഞാൻ തിരിച്ച് ചോദിച്ചു മൂന്ന് വർഷം വരെ നീ ജീവിച്ചിരിക്കുമെന്ന് എന്താണ് ഉറപ്പെന്ന്. അതയാൾക്ക് ഫീൽ ചെയ്തു. ശാന്തി സൂക്ഷിച്ച് സംസാരിക്കണമെന്ന് പറഞ്ഞു. സോറി പറഞ്ഞ് ഞാൻ ജീവിച്ചിരിക്കുമെന്നതിന് എന്താണ് ഉറപ്പെന്ന് ചോദിച്ചു. ജയറാമേ ഇതൊക്കെ കൈയ്യിൽ വെച്ചാൽ മതി എന്ന് പറഞ്ഞു ഞാൻ, കുറേ കണ്ടതാണ് ഇതൊക്കെ, അന്ന് തന്നെ ജയറാമുമായുള്ള ബന്ധം അവസാനിപ്പിച്ചു ഞാൻ.

ബംഗ്ലാവിൽ ഔദ എന്ന എന്റെ ചിത്രത്തിൽ നായകനായിരുന്ന ലാൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഞാൻ ഒരു വീഡിയോ ചെയ്തപ്പോൾ അത് കണ്ട് എന്നെ വിളിച്ചു. ദിനേശാ ഞാൻ ഒരു തെറ്റേ നിന്നോട് ചെയ്തുള്ളൂ, നിന്റെ പടത്തിൽ അഭിനയിച്ചതെന്ന് പറഞ്ഞു, ഞാൻ അദ്ദേഹത്തോട് പറഞ്ഞു, നിങ്ങൾ വാ തുറക്കണം, നിങ്ങളുടെ വീട്ടിൽ അല്ലേ ആ നടി വന്നതെന്ന്.

ലോകത്ത് ആദ്യമായാണ് ഒരു നടിയെ പീഡിപ്പിച്ച ടീം സേഫായി എവിടെ ഇറക്കണമെന്ന ചോദിക്കുന്നത്. സാധാരണ അത്തരക്കാർ വലിച്ചെറിഞ്ഞ് പോകാനല്ലേ നോക്കുക? നടിയോട് അവര് ചോദിച്ചു എവിടെ എറക്കണമെന്ന്, അപ്പോ അവർ പറഞ്ഞത് ലാലിന്റെ വീട്ടിൽ ഇറക്കിവിടണമെന്നാണ്. ആശിഖ് അബുവും പട്ടണം റഷീദുമൊക്കെ താമസിക്കുന്നത് അതേ റോഡിലാണ്. ലാലിന്റെ വീട്ടിൽ ഇറക്കിവിട്ട സ്ഥിതിക്ക് ആ സംഭവത്തിൽ നിങ്ങൾക്ക് അറിയുന്ന സത്യാവസ്ഥ പറയണമെന്ന് ഞാൻ ലാലിനോട് ആവശ്യപ്പെട്ടു. എന്തായാലും ആ സംഭവത്തോടെ ലാലുമായുള്ള ബന്ധം അവസാനിച്ചു', ശാന്തിവിള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+