'ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം?'; ശ്രീലേഖയ്ക്ക് മുന്നില്‍ ചോദ്യങ്ങളുമായി നികേഷ് കുമാര്‍..
കൊച്ചി: ദിവസം നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ശ്രീലേഖ ഐപിഎസ് നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. കേസില്‍ ദിലീപ് നിരപരാധി ആണെന്ന തരത്തിലായിരുന്നു ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. വിചാരണ നടക്കുന്ന കേസില്‍ ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്.
Recommended Video
ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാര്‍. ഒരു തത്സമയ അഭിമുഖത്തിന് ശ്രീലേഖ തയ്യാറാണോ എന്ന് നികേഷ് ചോദിച്ചു. ശ്രീലേഖ ഐപിഎസ് പറയുന്ന സ്ഥലത്തുവെച്ച് , പറയുന്ന സമയത്ത്, തീയതിക്ക് അഭിമുഖം നടത്താമെന്നും പറയുന്നത് മുഴുവന്‍ തത്സമയം ടിവിയിലും സോഷ്യല്‍ മീഡിയയിലും മീഡിയയിലും സംപ്രേഷണം ചെയ്യാമെന്നും അദ്ദേഹം പറയുന്നു.


നികേഷിന്റെ വാക്കികള്‍:
ശ്രീലേഖ യു ട്യൂബ് വെളിപ്പെടുത്തല്‍ ദൃശ്യമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നു . ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം ? നിങ്ങള്‍ പറയുന്ന സ്ഥലം,സമയം തീയതി. പറയുന്നത് മുഴുവന്‍ തത്സമയം സംപ്രേഷണം ചെയ്യും . ടിവിയിലും സോഷ്യല്‍ മീഡിയയിലും

കഴിഞ്ഞ ദിവസമായിരുന്നു ആര്‍ ശ്രീലേഖ ഐപിഎസ് തന്റെ യൂട്യൂബ് ചാനലിലൂടെ നടിയെ ആക്രമിച്ച കേസില്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. ദിലീപിന് എതിരെ തെളിവില്ലെന്നും പൊലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നുമാണ് ശ്രീലേഖയുടെ ആരോപണം. ദിലീപിനെ ശിക്ഷിക്കാന്‍ തെളിവുകള്‍ ഇല്ലാതെ വന്നതോടെയാണ് പുതിയ ഗൂഢാലോചന കേസ് ഉയര്‍ന്നുവന്നതെന്നും ശ്രീലേഖ ആരോപിച്ചു.

കൃത്യം ചെയ്ത പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ കണ്ടതിന് തെളിവില്ലെന്നും ശ്രീലേഖ പറഞ്ഞു. ജയിലിനകത്ത് പള്‍സര്‍ സുനിക്ക് ഫോണ്‍ കൈമാറിയത് പൊലീസുകാരന്‍ ആണെന്നുമാണ് ശ്രീലേഖയുടെ ആരോപണം. വിചാരണ തടവുകാരന്‍ ആയിരിക്കുമ്പോള്‍ ദിലീപ് കഷ്ടപ്പെട്ട് സെല്ലില്‍ കഴിയുന്നതായി താന്‍ കണ്ടിട്ടുണ്ട്. ദിലീപിന് ജയിലില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കിയതായും ശ്രീലേഖ പറഞ്ഞിരുന്നു.

പള്‍സര്‍ സുനി പണത്തിനായി ചെയ്ത കുറ്റകൃത്യം, ദിലീപിനെ പ്രതിയാക്കിയത് മാധ്യമങ്ങളുടെ സമ്മര്‍ദം മൂലമാണെന്നാണ് ശ്രീലേഖ പറഞ്ഞിരുന്നു. ദിലീപിന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട് ഏതോ 'വന്‍ ' ശത്രു നടനെതിരെ നടത്തിയ കരുനീക്കങ്ങള്‍, വല്ലവനും പറയുന്നത് കേട്ട് പൊലീസ് തെളിവുണ്ടാക്കാന്‍ നടന്ന് അപഹാസ്യരാകുന്നു.

ഒപ്പം ഇത്രയും കാലം നടനും കുടുംബവും അനുഭവിച്ച സങ്കടങ്ങള്‍ കഷ്ടപ്പാടുകള്‍ അത് പൊതുജനം അറിയണം, അതിന് ഞാന്‍ എത്ര ചീത്തവിളി കേള്‍ക്കേണ്ടി വന്നാലും തുറന്ന് പറയുന്നു, വിശ്വസിക്കാവുന്നവര്‍ക്ക് വിശ്വസിക്കാം എന്നാണ് ശ്രീലേഖ യൂട്യൂബ് ചാനലിലൂടെ നടത്തിയ വെളിപ്പെടുത്തല്‍.

പള്‍സര്‍ സുനി തങ്ങളെ ഉപദ്രവിച്ചതിനെ കുറിച്ച് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം നിരവധി നടിമാര്‍ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ചില നടിമാര്‍ അത് പറയാതെയും ഇരുന്നിട്ടുണ്ട്. പള്‍സര്‍ സുനിയാണ് നടിയെ ആക്രമിച്ചതെന്ന് അറിഞ്ഞപ്പോള്‍ അതുകൊണ്ട് തന്നെ തന്നെ സംബന്ധിച്ച് അന്നും ഇന്നും അക്കാര്യത്തില്‍ ഒരു അത്ഭുതമില്ലെന്നും ശ്രീലേഖ പറഞ്ഞിരുന്നു.












Click it and Unblock the Notifications